For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം കഴിച്ചാല്‍ തടി കുറയുമോ?

By Sruthi K M
|

പോഷക ഘടകങ്ങള്‍ കൂടിയ തോതില്‍ അടങ്ങിയ ഈന്തപ്പഴം കഴിച്ചാല്‍ തടി കുറയുമത്രേ..വൈറ്റമിന്‍, മിനറല്‍സ്,കാത്സ്യം, അയേണ്‍ എന്നിവ അടങ്ങിയ ഈന്തപ്പഴം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ വിളര്‍ച്ച മാറ്റി ആരോഗ്യമുള്ള ശരീരം നല്‍കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഫിറ്റായ ശരീരമാണ് ആവശ്യമെങ്കില്‍ ഈന്തപ്പഴം കഴിക്കുക.

<strong>ആപ്പിള്‍ തൊലിയുടെ ആരോഗ്യഗുണങ്ങള്‍</strong>ആപ്പിള്‍ തൊലിയുടെ ആരോഗ്യഗുണങ്ങള്‍

പല രോഗങ്ങളെയും പ്രതിരോധിക്കാനും പ്രതിരോധശേഷി വരദ്ധിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഈന്തപ്പഴം തടി കുറയ്ക്കാന്‍ നിങ്ങളെ എങ്ങനെയൊക്കെ സഹായിക്കുന്നുണ്ടെന്ന് അറിയാമോ? രുചികരവും പോഷകഗുണങ്ങളും അടങ്ങിയ ഈ സ്‌നാക്‌സ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. തടി കുറയ്ക്കാന്‍ ഈന്തപ്പഴം എങ്ങനെയൊക്കെ നിങ്ങളെ സഹായിക്കുമെന്ന് നോക്കാം...

വയര്‍ നിറഞ്ഞ അവസ്ഥ

വയര്‍ നിറഞ്ഞ അവസ്ഥ

വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ ഈന്തപ്പഴം തടി കുറയ്ക്കുന്നത് എങ്ങനെയാണ്? ഇതിലടങ്ങിയിരിക്കുന്ന സെലനിയം,മെഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവ ശരീരത്തില്‍ എത്തുന്നതുവഴി നിങ്ങളുടെ വയര്‍ എല്ലായിപ്പോഴും നിറഞ്ഞൊരവസ്ഥ ഉണ്ടാക്കുന്നു. കൂടുതല്‍ കഴിക്കാന്‍ തോന്നില്ല.

വയറിളക്കമരുന്ന്

വയറിളക്കമരുന്ന്

ഈന്തപ്പഴം നിങ്ങളുടെ വയറ്റിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളെയും ഇല്ലാതാക്കും. ഇത് ദഹനപ്രക്രിയ നല്ല രീതിയിലാക്കുകയും മെറ്റബോളിസം പ്രവര്‍ത്തനം വേഗതയിലാക്കുകയും ചെയ്യുന്നു. അങ്ങനെ നിങ്ങള്‍ക്ക് തടി കുറഞ്ഞുകിട്ടും.

ദഹനം

ദഹനം

ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ദഹനപ്രക്രിയ എളുപ്പത്തിലാക്കുകയും വയറ്റിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ വര്‍ദ്ധിപ്പിക്കുകയും ആവശ്യമില്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ തടി കുറയുകയും ചെയ്യുന്നു.

ശക്തി

ശക്തി

ഈന്തപ്പഴം നിങ്ങള്‍ക്ക് നല്ല കരുത്ത് നല്‍കുന്നു. ഇത് കലോറി കുറയ്ക്കാനും സഹായിക്കുന്നു. ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയ ഇവ നിങ്ങളുടെ ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

രുചികരമായ ഈന്തപ്പഴം നിങ്ങളുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കും. കൊള്‌സട്രോള്‍ ഇല്ലാതാക്കി നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ഭക്ഷണ നിയന്ത്രണം

ഭക്ഷണ നിയന്ത്രണം

ഭക്ഷണം കഴിക്കുന്നത് നിയന്ത്രിച്ചാല്‍ തന്നെ നിങ്ങളുടെ തടി കുറയും. ഇതിന് നിങ്ങളെ ഈന്തപ്പഴം സഹായിക്കും. ഈന്തപ്പഴം കഴിക്കുന്നതോടെ വലിച്ചു വാരി തിന്നാനുള്ള തോന്നല്‍ ഇല്ലാതാകും. അങ്ങനെ നിങ്ങളുടെ ഡയറ്റ് നല്ല രീതിയില്‍ കൊണ്ടുപോകാം. പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുക.

കൊഴുപ്പ് ഇല്ലാതാക്കുന്നു

കൊഴുപ്പ് ഇല്ലാതാക്കുന്നു

ഈന്തപ്പഴത്തില്‍ പൊട്ടാസിയം, സള്‍ഫര്‍ തുടങ്ങി ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ സംരക്ഷിക്കുകയും കൊഴുപ്പ് ശരീരത്തില്‍ നിന്നും ഇളക്കി കളയുകയും ചെയ്യുന്നു. രാവിലെ പ്രഭാതഭക്ഷണത്തിനൊപ്പം നിങ്ങള്‍ എന്നും ഈന്തപ്പഴം ഉള്‍പ്പെടുത്തിയാല്‍ മതി.

ആലസ്യം ഇല്ലാതാക്കുന്നു

ആലസ്യം ഇല്ലാതാക്കുന്നു

നിങ്ങള്‍ക്ക് വിശപ്പ് ഉണ്ടാകുമ്പോള്‍ മയക്കവും അലസതയും തോന്നാം. ഇത് ഇല്ലാതാക്കാന്‍ ഈന്തപ്പഴം കഴിച്ചാല്‍ മതി. ഈന്തപ്പഴം കഴിക്കുന്നതോടെ നിങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജ്ജവും ലഭിക്കുന്നു. നിങ്ങള്‍ ഓജസ്സോടെ ഇരിക്കുകയും തടി കുറയുകയും ചെയ്യും.

English summary

some benefits of dates for weight lose

Dates are highly nutritious as they contain all the essential vitamins, minerals, calcium and iron. You must include dates in your diet.
Story first published: Thursday, April 2, 2015, 12:46 [IST]
X
Desktop Bottom Promotion