For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗയ്ക്ക പാര്‍ശ്വഫലങ്ങളോ?

|

ആരോഗ്യകരമായ ഒരു ജീവിത ശൈലിയില്‍ യോഗയ്ക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതാണ്. ശരീരത്തിന്റെ മാത്രമല്ല, മനസിന്റെ ആരോഗ്യത്തിനും യോഗ വളരെ നല്ലതു തന്നെയാണ.്

യോഗ പല അസുഖങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണ്. സൗന്ദര്യം നില നിര്‍ത്താനും തടി കുറയ്ക്കാനുമുള്ള ഒരു പ്രധാന വഴി കൂടിയാണ് ഇത്. സ്‌ട്രെസ് കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗവും.

ഏതിനും നല്ല വശങ്ങളും പാര്‍ശ്വഫലങ്ങളുമുണ്ടെന്ന പോലെ യോഗയും ചില സന്ദര്‍ഭങ്ങളിലെങ്കിലും ദോഷഫലങ്ങള്‍ ഉണ്ടാക്കാം. ചില പ്രത്യേക സാഹചര്യത്തില്‍ ചില പ്രത്യേക തരം യോഗാപൊസിഷനുകള്‍ ഏതെല്ലാം വിധത്തിലാണ് യോഗ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നതെന്നു കാണൂ,

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് യോഗ പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല. എന്നാല്‍ ചില യോഗാ പൊസിഷുകള്‍ ഒഴിവാക്കുക തന്നെ വേണം. പ്രത്യേകിച്ച് സിസേറിയിനു ശേഷം കപിലഹസ്തി പോലുള്ളവ. ഇത് ശരീരത്തിന് ദോഷം ചെയ്യും.

ശരീരഭാഗത്തിന്

ശരീരഭാഗത്തിന്

ദിവസവും ഒരേ തരം യോഗ ചെയ്യുന്നത് ആ ശരീരഭാഗത്തിന് മാത്രം ഫെഌക്‌സിബിലിറ്റി നല്‍കും. എന്നാല്‍ മറ്റു ഭാഗങ്ങള്‍ക്ക് ആയാസമുണ്ടാക്കുകയും ചെയ്യും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കുമുള്ള യോഗാ മുറകള്‍ മാറി മാറി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

മത്സരബുദ്ധി

മത്സരബുദ്ധി

ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ നന്നായി യോഗ ചെയ്യണമെന്നു കരുതി മത്സരബുദ്ധിയോടെ ചെയ്യുന്നതവരുണ്ട്. ഇത് ശരീരത്തിന് ആയാസം മാത്രമല്ല, മനസിന് ശാന്തിയ്ക്കു പകരം ടെന്‍ഷന്‍ നല്‍കുകയും ചെയ്യും. യോഗയുടെ ഗുണം ലഭിയക്കണമെങ്കില്‍ മത്സരബുദ്ധി ഒഴിവാക്കി ശാന്തമായി ചെയ്യുക.

പവര്‍ യോഗ

പവര്‍ യോഗ

പവര്‍ യോഗ ചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും മനംപിരട്ടല്‍, ക്ഷീണം തുടങ്ങിയവ അനുഭവപ്പെടും. നിങ്ങളുടെ ശരീരത്തില്‍ നിന്നും ഇലക്ട്രോലൈറ്റുകള്‍ നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ശരീരത്തെ യോഗ വിപരീതമായി ബാധിയ്ക്കുന്നവെന്നര്‍ത്ഥം.

അപകടം

അപകടം

ചിലപ്പോളെങ്കിലും യോഗ അപകടത്തിനും മുറിവുകള്‍ക്കും ഉളുക്കിനുമെല്ലാം കാരണമാകും. എല്ലാ യോഗാമുറകളും കൃത്യമായി പഠിച്ചു പ്രാക്ടീസ് ചെയ്യേണ്ടത് വളരെ പ്രധാനം. അല്ലെങ്കില്‍ ആരോഗ്യത്തിനു പകരം അനാരോഗ്യവും മുറിവുകളുമായിരിക്കും ഫലം.

Read more about: yoga യോഗ
English summary

Yoga Side effects

These health side effects of yoga should be known to all yoga practitioners. Is yoga bad for you? What are the negative side effects of yoga? To know the answer, keep reading. These side effects of yoga can be harmful to the body.
Story first published: Saturday, February 15, 2014, 14:08 [IST]
X
Desktop Bottom Promotion