For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങും ചര്‍മത്തിന് യോഗ

|

ആരോഗ്യമുള്ള, തിളക്കമുള്ള ചര്‍മം സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. ഇത് ചുരുക്കം പേര്‍ക്ക് മാത്രമുള്ള ഭാഗ്യവും.

നല്ല ഭക്ഷണവും ചര്‍മസംരക്ഷണവും മാത്രമാണ് തിളക്കമുള്ള ചര്‍മത്തിനുള്ള വഴിയെന്നു കരുതരുത്. ഇതല്ലാതെയും വഴിയുണ്ട്, ഇതാണ് യോഗ.

സ്‌ട്രെസ് കുറയ്ക്കും യോഗാ പോസുകള്‍സ്‌ട്രെസ് കുറയ്ക്കും യോഗാ പോസുകള്‍

യോഗയിലൂടെ തിളക്കവും ഭംഗിയുമുള്ള ചര്‍മം സ്വന്തമാക്കാം. ഇതിന് സഹായിക്കുന്ന ചില പ്രത്യേക യോഗമുറകളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പത്മാസനം

പത്മാസനം

ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനുള്ള ഏറ്റവും ലളിതമായ യോഗാരീതിയാണ് പത്മാസനം. സ്‌ട്രെസ് ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

സുഖാസനം

സുഖാസനം

സുഖാസനം ചര്‍മത്തിലെ മസിലുകളെ അയവുള്ളതാക്കാന്‍ സഹായിക്കും. ഇത് ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കും.

വരുണമുദ്ര

വരുണമുദ്ര

വരുണമുദ്ര ശരീരത്തിലെ ജലത്തിന്റെ അളവു നിയന്ത്രിയ്ക്കുന്ന ഒന്നാണ്. ചര്‍മത്തിന് തിളക്കം നല്‍കാന്‍ ജലാംശം വളരെ പ്രധാനമാണ്.

പ്രാണായാമം

പ്രാണായാമം

ചര്‍മസൗന്ദര്യത്തിന് ശരീരത്തിലെ ഓക്‌സിജന്റെ അളവ് വളരെ പ്രധാനമാണ്. പ്രാണായാമം ഇതിന് സഹായിക്കുന്ന ഒന്നാണ്.

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം

ചര്‍മത്തിളക്കിന് സഹായിക്കുന്ന ഒന്നാണ് സൂര്യനമസ്‌കാരം. ഇത് ശരീരത്തിലെ വിഷാംശം അകറ്റുന്നു.

ശീര്‍ഷാസനം

ശീര്‍ഷാസനം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് ചര്‍മസൗന്ദര്യത്തിന് ഏറെ പ്രധാനമാണ്. ഇതിന് ശീര്‍ഷാസനം സഹായിക്കും.

സര്‍വാംഗാസനം

സര്‍വാംഗാസനം

മുഖത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് സര്‍വാംഗാസനം.

ഹലാസനം

ഹലാസനം

ചര്‍മത്തിന്റെ ആരോഗ്യത്തിന് ദഹനവ്യവസ്ഥ ശരിയായ രീതിയില്‍ പ്രവര്‍ത്തിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഹാലാസനം സഹായിക്കും.

ശവാസനം

ശവാസനം

യോഗയുടെ അവസാന മുറയാണ് ശവാസനം, ഇത് ശരീരത്തിലെ എല്ലാ മസിലുകളും അയയാന്‍ സഹായിക്കും.

Read more about: yoga യോഗ
English summary

Yoga Poses For Glowing Skin

You can be glowing from outside only when you are healthy from within. These yoga poses for glowing skin improve your internal health giving you a natural glow of good health.
Story first published: Tuesday, July 8, 2014, 12:34 [IST]
X
Desktop Bottom Promotion