For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴമോ പഴച്ചാറോ കേമന്‍??

By Smithesh Sasi
|

ഒരു ഗ്ലാസ്‌ ജ്യൂസ്‌ കുടിച്ചുകൊണ്ടാണോ നിങ്ങള്‍ ദിവസം ആരംഭിക്കുന്നത്‌? അതെ എന്നാണ്‌ നിങ്ങളുടെ ഉത്തരമെങ്കില്‍ സൂക്ഷിക്കുക! കാരണം ഇത്‌ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ മാത്രമല്ല ഭാരം കുറയ്‌ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയാവുകയും ചെയ്യും. സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ പോലെ ജ്യൂസുകളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ പലര്‍ക്കും അറിയില്ല.

പതിവാക്കരുതീ ഭക്ഷണങ്ങള്‍ !

പഴവും പഴങ്ങളില്‍ നിന്നുണ്ടാക്കുന്ന ജ്യൂസുകളും തമ്മില്‍ വ്യത്യാസമില്ലെന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ പഴങ്ങളും ജ്യൂസുകളും തമ്മില്‍ വലിയ അന്തരമുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനം നാരുകളുടെ അളവിലുള്ള വ്യത്യാസമാണ്‌.

which is healthier fruit or fruit juice

പെട്ടെന്ന്‌ ദഹിക്കും
കേംബ്രിഡ്‌ജ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സിലിന്റെ ഭാഗമായ ഹ്യൂമണ്‍ ന്യൂട്രീഷന്‍ റിസര്‍ച്ച്‌ യൂണിറ്റ്‌ ആഹാരവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ നടത്തിയ പഠനത്തില്‍ പോഷക സമൃദ്ധമായ ജ്യൂസ്‌ എന്ന സാധനമേ ഇല്ലെന്ന്‌ കണ്ടെത്തുകയുണ്ടായി.

തടി കൂടും
ഒരു ഓറഞ്ചും നാല്‌ ഓറഞ്ച്‌ അടങ്ങിയ ഒരു ഗ്ലാസ്‌ സ്‌മൂതിയും നിങ്ങള്‍ക്ക്‌ ലഭിച്ചതായി കരുതുക. ഓറഞ്ച്‌ കഴിച്ചതിന്‌ ശേഷം അല്ലെങ്കില്‍ സ്‌മൂതി കുടിച്ചതിന്‌ ശേഷം നിങ്ങള്‍ക്ക്‌ വിശപ്പ്‌ ശമിച്ചതായി അനുഭവപ്പെടുമോ? സ്‌മൂതിയുമായി താരതമ്യം ചെയ്‌താല്‍ പഴം വിശപ്പ്‌ കുറയ്‌ക്കുമെന്ന്‌ വിദഗ്‌ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ സ്‌മൂത്തി കുടിക്കുന്നത്‌ കൊണ്ട്‌ നിങ്ങളുടെ ശരീരത്തിന്‌ കുറച്ച്‌ പഞ്ചസാര മാത്രമേ ലഭിക്കൂ.

പഞ്ചസാര കലവറ
ഒരു ഗ്ലാസ്‌ ജ്യൂസില്‍ തന്നെ നമ്മള്‍ ഏതാനും കരണ്ടി പഞ്ചസാര കലക്കും. ജീവിതകാലം മുഴുവന്‍ നിങ്ങളെ രോഗിയാക്കാന്‍ ഇത്‌ ധാരാളമാണ്‌. പഞ്ചസാര ശരീരത്തില്‍ എത്തുന്നതിനാല്‍ ജ്യൂസ്‌ കുടിച്ചുടന്‍ ഉന്മേഹം അനുഭവപ്പെടും. എന്നാല്‍ അധികം വൈകാതെ തന്നെ ഇത്‌ അപ്രത്യക്ഷമാകുകയും ക്ഷീണവും മയക്കവും തോന്നുകയും ചെയ്യും.

ജ്യൂസ്‌ ഉപേക്ഷിക്കണോ?
കുടിക്കുന്ന ജ്യൂസ്‌ നിങ്ങളുടെ ശരീരത്തില്‍ ഗുണപരമായ എന്തെങ്കിലും മാറ്റം ഉണ്ടാക്കുന്നുണ്ടോ എന്നതാണ്‌ പ്രധാനം. അല്ലാതെ നിങ്ങള്‍ അത്‌ എങ്ങനെ കുടിക്കുന്നു എന്നതല്ല. പഴങ്ങള്‍ ജ്യൂസ്‌ ആക്കി മാറ്റുമ്പോള്‍ അതിലെ നാരുകളും പ്രധാന പോഷക ഘടകങ്ങളും നഷ്ടപ്പെടും. അതിനാല്‍ ജ്യൂസ്‌ പഞ്ചസാര ലായനി മാത്രമാണ്‌. അതില്‍ ദഹനത്തെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്ന ഒരു ഘടകവും ഉണ്ടാവുകയുമില്ല.

നിങ്ങള്‍ പാക്ക്‌ ചെയ്‌തതോ ടിന്നില്‍ അടച്ചതോ ആയ ജ്യൂസ്‌ ആണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ഞെട്ടിക്കുന്ന ഈ സത്യം തിരിച്ചറിയുക. ഇത്തരം ജ്യൂസുകളില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ യഥാര്‍ത്ഥ പഴം ഉണ്ടാകൂ. ചില ജ്യൂസുകള്‍ പഴത്തിന്റെ രുചിയുടെ ഏഴയലത്ത്‌ പോലും എത്താത്തതിന്റെ കാരണം വ്യക്തമായി കാണുമല്ലോ?

ഒരു ഗ്ലാസ്‌ ജ്യൂസ്‌ കുടിച്ചാല്‍, നിങ്ങള്‍ക്ക്‌ ഒരു പോഷകവും കിട്ടുകയില്ലെന്ന്‌ മാത്രമല്ല വന്‍തോതില്‍ ഊര്‍ജ്ജം ശരീരത്തില്‍ എത്തുകയും ചെയ്യും. ജ്യൂസ്‌ പായ്‌ക്കുകകളുടെയും ടിന്നുകളുടെയും പുറത്ത്‌ പതിച്ചിരിക്കുന്ന 'ലോ ഇന്‍ ഫാറ്റ്‌' കണ്ട്‌ ഇവ കുടിക്കുന്നവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന്‌ തിരിച്ചറിയാറില്ല. ടിന്നിന്റെയും പായ്‌ക്കറ്റിന്റെയും പിന്‍ഭാഗത്ത്‌ ജ്യൂസ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ രേഖപ്പെടുത്തിയിരിക്കും. അതില്‍ ഒരു നുള്ള്‌ പഴം പോലും അടങ്ങിയിട്ടില്ലെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ ഇത്‌ ധാരാളമാണ്‌.

അവസാനമായി ഒരു ചോദ്യം. ഇനി നിങ്ങള്‍ പ്രാതലിന്‌ പഴം തിരഞ്ഞെടുക്കുമോ? ജ്യൂസ്‌ വലിച്ച്‌ കുടിക്കുമോ? ഞങ്ങള്‍ പഴം മാത്രമേ നിര്‍ദ്ദേശിക്കൂ. പഴം കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ.

Read more about: health ആരോഗ്യം
English summary

which is healthier fruit or fruit juice

Do you kick start your day with a glass of fruit juice? Very few people know that fruits juices are as bad for one’s health as consuming soft drinks.
Story first published: Friday, January 17, 2014, 15:34 [IST]
X
Desktop Bottom Promotion