For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ വാട്ടര്‍ ഡയറ്റ്

|

തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ ഡയറ്റ്, വ്യായാമം എന്നിവയാണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും പറയാം. ഒന്നില്ലാതെ മറ്റൊന്നിന് ഗുണം ലഭ്യമാകില്ല.

തടി കുറയ്ക്കാന്‍ വ്യത്യസ്തങ്ങളായ വ്യായാമങ്ങളുള്ളതു പോലെത്തന്നെ വിവിധ തരം ഡയറ്റുകളുമുണ്ട്.

തടി കുറയ്ക്കാനുള്ള പലതരം ഡയറ്റുകളില്‍ പെട്ട ഒന്നാണ് വാട്ടര്‍ ഡയറ്റ്. 10 ദിവസം തുടര്‍ച്ചയായി വാട്ടര്‍ ഡയറ്റ് ചെയ്താല്‍ തടി കുറയുമെന്നു പറയുന്നു. തടി കുറയാന്‍ മാത്രമല്ല, കണ്ണുകളുടെ കാഴ്ച വര്‍ദ്ധിപ്പിയ്ക്കാനും ക്യാന്‍സര്‍ തടയാനുമെല്ലാം ഇത് ഏറെ സഹായകമാണ്.

ഖരരൂപത്തിലുള്ള മറ്റെല്ലാ ഭക്ഷണങ്ങളും ഒഴിവാക്കിയുള്ള ഈ ഡയറ്റ് പാലിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും കൃത്യമായി ചെയ്താല്‍ തടി കുറയാന്‍ തീരെ ബുദ്ധിമുട്ടില്ലെന്നതാണ് വാസ്തവും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വാട്ടര്‍ ഡയറ്റിനെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതറിയേണ്ടേ,

ആദ്യദിവസം

ആദ്യദിവസം

വാട്ടര്‍ ഡയറ്റിന്റെ ആദ്യദിവസം രണ്ടു മണിക്കൂര്‍ ഇട വിട്ട് സാധാരണ വെള്ളം കുടിയ്ക്കണം.

രണ്ടാംദിനം

രണ്ടാംദിനം

വാട്ടര്‍ ഡയറ്റിന്റെ രണ്ടാംദിനം ഗ്രീന്‍ ടീയും വെള്ളത്തിനൊപ്പം കുടിയ്ക്കണം. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളേണ്ടത് തടി കുറയ്ക്കാന്‍ വളരെ പ്രധാനമാണ്. ഗ്രീന്‍ ടീ ഇതിനു സഹായിക്കുകയും ചെയ്യും.

മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാം ദിവസം ഐസ് വാട്ടര്‍ കുടിയ്ക്കണം. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും.

നാലാം ദിവസം

നാലാം ദിവസം

നാലാം ദിവസം 5 ലിറ്റര്‍ വെള്ളം കുടിയ്ക്കണം. ഇതിലേയ്ക്ക് രണ്ടു ടീസ്പൂണ്‍ ശര്‍ക്കര ചേര്‍ത്ത് ശര്‍ക്കര വെള്ളമായാണ് കുടിയ്‌ക്കേണ്ടത്.

അഞ്ചാം ദിവസം

അഞ്ചാം ദിവസം

അഞ്ചാം ദിവസം സൂപ്പ് കുടിയ്‌ക്കേണ്ട ദിവസമാണ്. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും വൈറ്റമിനുകളും നല്‍കും. ഒരു കപ്പു സൂപ്പ് നാലു തവണയായി കുടിയ്ക്കണം. ഇത് വിശപ്പു കുറയ്ക്കാനും സഹായിക്കും.

ആറാം ദിവസം

ആറാം ദിവസം

ആറാം ദിവസം ഫ്രൂട്ട് ജ്യൂസുകള്‍ കുടിയ്ക്കാം. മധുരം ചേര്‍ക്കാതെ തികച്ചും പ്രകൃതിദത്ത രീതിയിലാണ് ഇത് കുടിയ്‌ക്കേണ്ടത്.

ഏഴാം ദിവസം

ഏഴാം ദിവസം

ഏഴാം ദിവസം കുടിയ്ക്കുന്ന വെള്ളത്തില്‍ ഒരു നുളളു പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കുടിയ്ക്കണം. ഇത് ബിപി നിയന്ത്രിയ്ക്കാന്‍ സഹായകമാണ്.

എട്ടാം ദിവസം

എട്ടാം ദിവസം

എട്ടാം ദിവസം തിളച്ച വെള്ളമോ ഇളംചൂടുള്ള വെള്ളമോ പല തവണകളായി കുടിയ്ക്കാം. ഇത് സെല്ലുലൈറ്റ് കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ഒന്‍പതാം ദിവസം

ഒന്‍പതാം ദിവസം

ഒന്‍പതാം ദിവസം കുടിയ്‌ക്കേണ്ടത് ഔഷധസസ്യങ്ങള്‍ ഇട്ടു തിളപ്പിച്ച വെള്ളമാണ്. ഈ ഹെര്‍ബര്‍ വാട്ടര്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും സഹായിക്കും.

പത്താം ദിവസം

പത്താം ദിവസം

പത്താം ദിവസം ചെരുനാരങ്ങാവെള്ളമാണ് കുടിയ്‌ക്കേണ്ടത്. ഇതില്‍ തേന്‍, ഒരു നുള്ള് കറുവാപ്പട്ട എന്നിവ ചേര്‍ത്തു വേണം കുടിയ്ക്കാന്‍.

തടി കുറയ്ക്കും 20 വഴികള്‍തടി കുറയ്ക്കും 20 വഴികള്‍

English summary

Water Diet For Weight Loss

Did you know a water diet for 10 days can aid in rapid weight loss. These water diet benefits are essential for those who want to lose kilos. Take a look,
Story first published: Wednesday, June 4, 2014, 9:08 [IST]
X
Desktop Bottom Promotion