For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ എളുപ്പം തടി കുറയ്ക്കാം

|

തടി കുറയ്ക്കാനുള്ള ഒരു പ്രധാന വഴി ഭക്ഷണവും വ്യായാമവുമാണ്. കൃത്യമായ ഡയറ്റും വ്യായാമവുമുണ്ടെങ്കില്‍ തടി കുറയ്ക്കുന്നത് അത്ര ബുദ്ധിമുട്ടായിരിയ്ക്കുകയില്ല.

തടി കൂട്ടുന്നതും കുറയ്ക്കുന്നതുമായ ഭക്ഷണങ്ങളുണ്ട്. ഇതു മാത്രമല്ല, ഓരോ സീസണനുസരിച്ചും ശരീരത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഭക്ഷണങ്ങളുമുണ്ട്.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ലെറ്റൂസ്, ക്യാബേജ്

ലെറ്റൂസ്, ക്യാബേജ്

വേനലില്‍ ലെറ്റൂസ്, ക്യാബേജ് പോലുള്ള ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിന്റെ പോഷകം കുറയ്ക്കാതെ തന്നെ തടി കുറയ്ക്കാന്‍ ഇത് സഹായിക്കും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

വേനല്‍ക്കാലത്ത് സുലഭമായ ഒന്നാണ് തണ്ണിമത്തന്‍. ക്ഷീണം മാറ്റാനും ശരീരത്തിന് കുളിര്‍മയേകാനും മാത്രമല്ല, വയര്‍ പെട്ടെന്നു നിറയുന്നതു കൊണ്ട് ഭക്ഷണം കുറച്ച് തടി കുറയ്ക്കാനും ഇത് സഹായിക്കും. ഇതില്‍ കലോറിയുടെ തോത് ഏറെക്കുറവാണ്.

 സാലഡുകള്‍

സാലഡുകള്‍

വേനല്‍ക്കാലത്ത് കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് സാലഡുകള്‍. തടി കുറയുന്നതിനൊപ്പം ആരോഗ്യം ലഭിയ്ക്കാനും ഇത് സഹായിക്കും.

ചെറി

ചെറി

കലോറി കുറഞ്ഞ, അതേ സമയം ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ചെറി. ഇത് ആരോഗ്യം നില നിര്‍ത്തി തടി കുറയ്ക്കാന്‍ സഹായിക്കും.

പ്ലം

പ്ലം

പ്ലം ഡയറ്ററി ഫൈബര്‍, വൈറ്റമിന്‍ സി എന്നിവയടങ്ങിയ ഭക്ഷണസാധനമാണ്. ഇത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കും. അതേ സമയം കലോറിയും വളരെ കുറവാണ്.

തൈര്

തൈര്

സമ്മര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പ്രധാന ഭക്ഷണമാണ് തൈര്. ഇത് ശരീരത്തിലെ കൊഴുപ്പു മാറ്റാന്‍ സഹായിക്കും. കൊഴുപ്പു കുറഞ്ഞ തൈരുപയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

സ്‌ക്വാഷ്

സ്‌ക്വാഷ്

സ്‌ക്വാഷ് എന്നൊരു ഫലവര്‍ഗമുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍ എന്നിവയടങ്ങിയ ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

മാങ്ങ

മാങ്ങ

വേനലില്‍ സുലഭമായ ഒന്നാണ് മാങ്ങ. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, കലോറിയും തീരെ കുറവു തന്നെ.

 ഫിഗ്

ഫിഗ്

ഫൈബര്‍ സമ്പുഷ്ടവും അതേ സമയം കലോറി കുറവുള്ളതുമായ ഫിഗ് വേനല്‍ക്കാലത്ത് കഴിയ്ക്കാവുന്ന ഒരു പ്രധാന ഭക്ഷണമാണ്. ഇത് തടി കുറയാന്‍ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പീച്ച്

പീച്ച്

വേനല്‍ക്കാലത്ത് സുലഭമായ മറ്റൊന്നാണ് പീച്ച്.തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണം.

ചോളം

ചോളം

ചോളം വേനല്‍ക്കാലത്ത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്.

തക്കാളി

തക്കാളി

തക്കാളിയുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതും വേനലില്‍ കൂടുതലുണ്ടാകുന്ന ഒരു ഭക്ഷ്യവസ്തുവാണ്.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

ഒമേഗ ത്രീ ഫാറ്റി ആസിഡ്, വൈറ്റമിനുകള്‍, മഗ്നീഷ്യം, ഫൈബര്‍ എന്നിവയടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

കാന്റലോപ്

കാന്റലോപ്

മത്തങ്ങയുടെ ഇനത്തില്‍ പെട്ട കാന്റലോപ് എന്നൊരു ഫലമുണ്ട്. ഇത് വിശപ്പ് രണ്ടു മണിക്കൂര്‍ നേരത്തേയ്‌ക്കെങ്കിലും പിടിച്ചു നിര്‍ത്താന്‍ സഹായിക്കും.

Read more about: weight food
English summary

Summer Weight Loss Foods

Want to know the list of weight loss summer foods? Check out the list to lose weight easily.
Story first published: Friday, March 7, 2014, 11:20 [IST]
X
Desktop Bottom Promotion