For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെലിയാന്‍ സൂപ്പുകള്‍

By Smithesh Sasi
|

ലിഞ്ഞ്‌ സുന്ദരമായ ശരീരം ആഗ്രഹിക്കുന്നവരാണ്‌ എല്ലാവരും. ഇതിനായി പട്ടിണി കിടക്കാനും വിവിധതരം ആഹാരങ്ങള്‍ പരീക്ഷിക്കാനുമൊന്നും നാം മടിക്കാറില്ല. നമ്മള്‍ എന്ത്‌ കഴിച്ചാലും കൊഴുപ്പായി അത്‌ ശരീരത്തില്‍ പ്രതിഫലിക്കുമെന്നത്‌ വസ്‌തുതയാണ്‌.

അപ്പോള്‍ അനാവശ്യമായ കൊഴുപ്പ്‌ അകറ്റി ശരീരം സുന്ദരമാക്കാനുള്ള മാര്‍ഗ്ഗം പ്രത്യേകതരം ഭക്ഷണം ശീലമാക്കുകയാണ്‌. സൂപ്പുകള്‍ ഇതിന്‌ നിങ്ങളെ സഹായിക്കും. സൂപ്പുകള്‍ ശരീരത്തിലെത്തുന്ന ഊര്‍ജ്ജത്തിന്റെ അളവ്‌ നിയന്ത്രിച്ച്‌ ശരീരഭാരം കുറയ്‌ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ഉയരം കൂട്ടും വ്യായാമങ്ങള്‍ഉയരം കൂട്ടും വ്യായാമങ്ങള്‍

ജോലി തിരിക്കുകളും മറ്റും കാരണം പലപ്പോഴും ശരീരഭാരം കുറയ്‌ക്കുന്നതിന്‌ ആനുയോജ്യമായ ആഹാരശീലങ്ങള്‍ പിന്തുടരാന്‍ കഴിയാറില്ല. സൂപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക്‌ സമയം ലാഭിക്കാന്‍ കഴിയും. വേഗത്തില്‍ ശരീരഭാരം കുറയ്‌ക്കാനാകും. മാത്രമല്ല ശരീരത്തിന്‌ ആവശ്യമുള്ള പോഷകങ്ങള്‍ ഉറപ്പാക്കുകയും ചെയ്യാം.

ഉയരം കൂട്ടും വ്യായാമങ്ങള്‍

വൈറ്റ്‌ ബീന്‍ സൂപ്പ്‌

വൈറ്റ്‌ ബീന്‍ സൂപ്പ്‌

പഞ്ചസാരയും കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ രുചികരമായ ഈ സൂപ്പ്‌ ഭാരം കുറയ്‌ക്കാന്‍ നിങ്ങളെ സഹായിക്കും. വളരെ അനായാസം തയ്യാറാക്കാന്‍ കഴിയുന്ന വൈറ്റ്‌ ബീന്‍ സൂപ്പ്‌ പ്രോട്ടീനുകളുടെ കലവറയുമാണ്‌.

ബ്രോക്കോളി സൂപ്പ്‌

ബ്രോക്കോളി സൂപ്പ്‌

ഒരുപക്ഷെ നിങ്ങള്‍ക്ക്‌ ബ്രോക്കോളി ഇഷ്ടമായിരിക്കില്ല, എന്നാല്‍ ശരീരഭാരം കുറയ്‌ക്കുന്നതിന്‌ ഏറ്റവും അനുയോജ്യമാണ്‌ ബ്രോക്കോളി സൂപ്പ്‌. 100 ഗ്രാം സൂപ്പില്‍ വെറും 1.2 ഗ്രാം കൊഴുപ്പ്‌ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതില്‍ ധാരാളം നാരുകളും അത്യാവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്‌.

മത്തങ്ങ (പംപ്‌കിന്‍) സൂപ്പ്‌

മത്തങ്ങ (പംപ്‌കിന്‍) സൂപ്പ്‌

മത്തങ്ങ സൂപ്പ്‌ കുടിക്കുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ്‌ എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുള്ളൂ. ശരീരത്തിന്‌ ആവശ്യമുള്ള പോഷകങ്ങളുടെയും നാരുകളുടെയും സ്രോതസ്സ്‌ കൂടിയാണ്‌ മത്തങ്ങ സൂപ്പ്‌

ചിക്കന്‍ റൈസ്‌ സൂപ്പ്‌

ചിക്കന്‍ റൈസ്‌ സൂപ്പ്‌

വളരെ പെട്ടെന്ന്‌ ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഈ സൂപ്പില്‍ സോഡിയം വളരെ കുറവാണ്‌. എന്നാല്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്‌. 100 ഗ്രാം സൂപ്പില്‍ 0.7 ഗ്രാം കൊഴുപ്പ്‌ മാത്രമേ ഉള്ളൂ.

ലീക്‌- ഉരുളക്കിഴങ്ങ്‌ സൂപ്പ്‌

ലീക്‌- ഉരുളക്കിഴങ്ങ്‌ സൂപ്പ്‌

ഭാരം കുറയ്‌്‌ക്കാനായി ആഹാരനിയന്ത്രിക്കുന്ന സമയത്ത്‌ ഈ സൂപ്പ്‌ കുടിച്ചാല്‍ ശരീരത്തിന്‌ ആവശ്യമുള്ള എല്ലാ പോഷകങ്ങളും ലഭിക്കും. ഇതോടൊപ്പം മള്‍ട്ടിഗ്രെയ്‌ന്‍ ബ്രെഡ്‌ കൂടി കഴിക്കാവുന്നതാണ്‌.

ക്യാരറ്റ്‌ സൂപ്പ്‌

ക്യാരറ്റ്‌ സൂപ്പ്‌

മല്ലിയില കൊണ്ട്‌ അലങ്കരിച്ച രുചികരമായ ക്യാരറ്റ്‌ സൂപ്പില്‍ വളരെ കുറഞ്ഞ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്‌. 100 ഗ്രാം സൂപ്പില്‍ 1.2 ഗ്രാം കൊഴുപ്പ്‌ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഭാരം കുറയാന്‍ ഇത്‌ നിങ്ങലെ സഹായിക്കും.

പയര്‍ സൂപ്പ്‌

പയര്‍ സൂപ്പ്‌

പയര്‍ സൂപ്പില്‍ നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട പച്ചക്കറികള്‍ കൂടി ചേര്‍ത്ത്‌ ശരീരഭാരം കുറയ്‌ക്കാവുന്നതാണ്‌. പ്രോട്ടീനുകളുടെ കലവറയായ ഈ സൂപ്പില്‍ കൊഴുപ്പ്‌, സോഡിയം, പഞ്ചസാര എന്നിവ വളരെ കുറവാണ്‌.

കുമിള്‍ സൂപ്പ്‌

കുമിള്‍ സൂപ്പ്‌

100 ഗ്രാം കുമിള്‍ സൂപ്പില്‍ 1.2 ഗ്രാം കൊഴുപ്പ്‌ മാത്രമേ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട്‌ തന്നെ ഇതിന്റെ ഭാരം കുറയ്‌ക്കാനുള്ള കഴിവിനെ കുറിച്ച്‌ ഇനി പറയുന്നില്ല. ഇത്‌ ശരീരത്തിന്‌ ആവശ്യമുള്ള പ്രോട്ടീനുകളും പ്രദാനം ചെയ്യും.

ലെന്റല്‍ സൂപ്പ്‌

ലെന്റല്‍ സൂപ്പ്‌

പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ്‌ ലെന്റില്‍ സൂപ്പ്‌. 100 ഗ്രാം സൂപ്പില്‍ 0.8 ഗ്രാം കൊഴുപ്പ്‌ മാത്രമേ അടങ്ങിയിട്ടുള്ളൂ.

തക്കാളി സൂപ്പ്‌

തക്കാളി സൂപ്പ്‌

അനായാസം ഉണ്ടാക്കാന്‍ കഴിയുന്ന രുചികരമായ ഒരു സൂപ്പാണിത്‌. തക്കാളി സൂപ്പ്‌ നിങ്ങളുടെ ശരീരത്തിന്‌ ആവശ്യമുള്ള പൊട്ടാസ്യം, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവ പ്രദാനം ചെയ്യുന്നതോടൊപ്പം ഭാരം കുറയ്‌ക്കാനും സഹായിക്കും. കൊഴുപ്പും പഞ്ചസാരയും നാമമാത്രമായ അളവില്‍ മാത്രം അടങ്ങിയിട്ടുള്ള തക്കാളി സൂപ്പ്‌ വിറ്റാമിന്‍ സിയുടെ കലവറ കൂടിയാണ്‌.

English summary

soups diet for weight loss

Everyone loves to have a fit, slim and toned body. From starving to eating different types of food, we would do anything possible to attain a good figure. It is true that whatever we eat reflects on our body in the form of fat. Hence, the best way to get rid of that unwanted fat and reduce your weight is to go on a special diet – a soup diet.
X
Desktop Bottom Promotion