For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ ശക്തിക്ക് ജിംനേഷ്യം !

By Viji Joseph
|

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗുണകരമാണ് ജിംനേഷ്യത്തില്‍ പോകുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ഥമായ വ്യായാമമുറകളാണ് ഇവിടെ നല്കുക. സ്ത്രീകള്‍ക്ക് വേഗത്തില്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ജിംനേഷ്യത്തില്‍ പോകുന്നത് സഹായിക്കും. എയ്റോബിക്സ്, ഭാരോദ്വഹനം, കാര്‍ഡിയോ, സ്ട്രെച്ചിംഗ് എന്നിവയാണ് സ്ത്രീകള്‍ സാധാരണ ചെയ്യുക. ശരീരത്തിന് വഴക്കം നല്കാനും കരുത്ത് പകരാനും ഇവ സഹായിക്കും.

ജിംനേഷ്യങ്ങള്‍ക്ക് ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ വലിയ പ്രാധാന്യമാണുള്ളത്. പണ്ട് കാലത്ത് വീട്ടുജോലികള്‍ ധാരാളം ചെയ്യേണ്ടതിനാല്‍ സ്ത്രീകള്‍ക്ക് പ്രത്യേകം വ്യായാമങ്ങളൊന്നും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. എന്നാലിന്ന് ശാരീരിക അധ്വാനം കുറയുകയും മാനസിക സമ്മര്‍ദ്ധം കൂടുകയും ചെയ്തിരിക്കുന്നു.

Reasons why gyming is healthy for women

ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാന്‍ ജിംനേഷ്യത്തില്‍ പോകുന്നത് സഹായിക്കും. ജിംനേഷ്യം സന്ദര്‍ശനം പല കാരണങ്ങളാലും സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാണ്. അത്തരം ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.

1. ശാരീരികക്ഷമത - ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കാന്‍ ജിംനേഷ്യത്തില്‍ പോകുന്നത് സഹായിക്കും. അമിതവണ്ണം, ഹൃദയസംബന്ധമായ തകരാറുകള്‍, പ്രമേഹം എന്നിവ തടയാനും ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ഇത് വഴി സാധിക്കും. അവയവങ്ങളിലെ കോശങ്ങളുടെ തകരാറ് പരിഹരിക്കാനും പുനര്‍ജ്ജിവിപ്പിക്കാനും വ്യായാമങ്ങള്‍ സഹായിക്കും. ശാരീരികക്ഷമതയുള്ള ഒരു സ്ത്രീക്ക് തന്‍റെ കുടുംബവും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായിരിക്കാന്‍ ഈ വ്യായാമങ്ങള്‍ വഴി സാധിക്കും.

2. ശരീരഭാരം കുറയ്ക്കല്‍ - ശരീരഭാരം കുറയ്ക്കാന്‍ ഉചിതമായ മാര്‍ഗ്ഗമാണ് ജിംനേഷ്യം. സീറോ ഫിഗര്‍ ശരീരവടിവിനായി സ്ത്രീകള്‍ ആഗ്രഹിക്കുന്ന കാലമാണിത്. മെലിഞ്ഞ് സെക്സിയായി മാറാന്‍ പറ്റിയ മാര്‍ഗ്ഗമാണ് ജിംനേഷ്യത്തിലെ വ്യായാമമുറകള്‍. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന വ്യായാമങ്ങള്‍ വയര്‍, തുട, കൈകള്‍ എന്നീ ഭാഗങ്ങളിലെ പല തകരാറുകള്‍ക്കും പരിഹാരം നല്കും.

3. ഭക്ഷണം - ജിംനേഷ്യത്തില്‍ പോകുന്നത് വഴി ഭക്ഷണം ആരോഗ്യകരമാക്കാന്‍ സാധിക്കും. ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുകയും ജങ്ക് ഫുഡുകളും കൊഴുപ്പുകളും ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ കുറയുകയും ചെയ്യാന്‍ വ്യായാമങ്ങള്‍ സഹായിക്കും. ജിംനേഷ്യത്തിലെ വ്യായാമങ്ങള്‍ വഴി ഈ കൊഴുപ്പുകളൊക്കെ ദഹിക്കും. ഭക്ഷണം കഴിക്കുന്നതിന് ഒരു ക്രമീകരണം നല്കുന്നതിനൊപ്പം ജീവിതത്തിന് ഒരു അടുക്കും ചിട്ടയും നല്കാനും വ്യായാമങ്ങള്‍ വഴി സാധിക്കും.

4. കരുത്ത് - സ്ത്രീകളുടെ സുരക്ഷിതത്വം കുറഞ്ഞ് വരുന്ന കാലമാണിത്. തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്ക് ശാരീരികമായ കരുത്ത് ആവശ്യമാണ്. ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍ ശരീരത്തിന് ഏറെ കരുത്ത് നല്കും. അതിന് പുറമേ ആത്മരക്ഷക്ക് സഹായിക്കുന്ന ചില മുറകളും പരിശീലിക്കാം. എല്ലാ സ്ത്രീകളും അത്തരം ചില കാര്യങ്ങള്‍ പഠിച്ചിരിക്കേണ്ടതാണ്.

5. സൗഖ്യം - ജംനേഷ്യത്തില്‍ ചെയ്യുന്നത് വ്യായാമങ്ങളാണ്. ഇവ മാനസിക സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകളുത്പാദിപ്പിക്കപ്പെടുന്നത് തടയുകയും ഉന്മേഷം നല്കുന്ന ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാനസികമായ സംഘര്‍ഷം കുറയ്ക്കാന്‍ വ്യായാമങ്ങള്‍ സഹായിക്കും. ജിംനേഷ്യത്തില്‍ പതിവായി പോകുന്നത് വഴി ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാനാവും.

6. ആരോഗ്യമുള്ള ഹൃദയം - ജിംനേഷ്യത്തിലെ വ്യായാമങ്ങള്‍ ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. കാര്‍ഡിയോ എന്ന പേരില്‍ ഹൃദയാരോഗ്യത്തിനായുള്ള പ്രത്യേക വ്യായാമങ്ങളുണ്ട്. ഇവ വഴി ഹൃദയമിടിപ്പും ഹൃദയത്തിന്‍റെയും ശരീരത്തിന്‍റെയും പ്രവര്‍ത്തനങ്ങളും ക്രമീകരിക്കാനാവും. രക്തത്തില്‍ ഓക്സിജന്‍ കൂടുതലായി ചേരുന്നതിനാല്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കപ്പെടും. ആരോഗ്യമുള്ള ഹൃദയം ആരോഗ്യമുള്ള ജീവിതത്തിലേക്ക് നയിക്കുന്നതാണല്ലോ.

English summary

Reasons why gyming is healthy for women

Gym workouts are advantageous to both men and women. There are different set of exercises for each one. Gyming helps to reduce weight instantly in women.
Story first published: Monday, January 6, 2014, 11:50 [IST]
X
Desktop Bottom Promotion