For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലിയോ ആഹാരക്രമത്തിന്റെ പോഷക ഗുണം

By Super
|

പാലിയോ അഥവ ഗുഹാമനുഷ്യരുടെ ഭക്ഷണക്രമം എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന പാലിയോലിത്തിക്‌ ഭക്ഷണക്രമം നമ്മുടെ പൂര്‍വികരായ ഗുഹാമനുഷ്യരുടെ വന്യ ജീവികളും സസ്യങ്ങളും അടങ്ങിയ ആഹാരത്തിന്റെ മാതൃകയിലുള്ളതാണ്‌.

ആധുനീക ആഹാരക്രമത്തിന്‌ പകരം പരമ്പരാഗത പാലിയോ ആഹാര രീതി കൊണ്ടു വരുന്നത്‌ ആരോഗ്യത്തിന്‌ കൂടുതല്‍ നല്ലതാണന്നാണ്‌ ചിലരുടെ വാദം. പ്രത്യേകിച്ച്‌ പ്രമേഹം (ടൈപ്പ്‌ 2) , ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം എന്നിവ ഉള്ളവര്‍ക്ക്‌ ഈ ആഹാരക്രമം നല്ലതാണന്നാണ്‌ ഇവര്‍ പറയുന്നത്‌. അതേസമയം വിമര്‍ശകര്‍ പറയുന്നത്‌ പോഷകസംബന്ധമായി യാതൊരു യുക്തിയുമില്ലാത്ത വിചിത്രമായ ആശമാണിതെന്നാണ്‌.

സ്ത്രീകളില്‍ കാല്‍സ്യം കുറവെങ്കില്‍...സ്ത്രീകളില്‍ കാല്‍സ്യം കുറവെങ്കില്‍...

യുക്തി ഉണ്ടെങ്കിലും ഇല്ലെങ്കലും ഇത്തരം ചില ഭക്ഷണങ്ങള്‍ക്ക്‌ ഉയര്‍ന്ന്‌ പോഷകമൂല്യമുണ്ട്‌. ഇന്നത്തെ അനാരോഗ്യകരമായ ലോകത്തില്‍ അതിജീവിക്കാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള ചില പാലിയോ ഭക്ഷണങ്ങള്‍ ഇതാ,


പാലിയോ ഭക്ഷണക്രമം: പോഷക ഗുണങ്ങള്‍

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ഗുഹാമനുഷ്യരുടെ ആഹാരക്രമം പിന്തുടരുന്നവര്‍ നേര്‍ത്ത ചുവന്ന ഇറച്ചി കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. മറ്റ്‌ ഇറച്ചികളെ അപേക്ഷിച്ച്‌ ഇവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. പുറമെ പ്രോട്ടീന്റെയും ഊര്‍ജ്ജത്തിന്റെയും വലിയ സ്രോതസ്സുകള്‍ കൂടിയായ ഇവ ഹൃദ്രോഗങ്ങള്‍ , കൊളസ്‌ട്രോള്‍ ഉയരുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കും.

പഴങ്ങള്‍

പഴങ്ങള്‍

വിറ്റാമിനുകള്‍, ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളാണ്‌ നായാടികളുടെ മറ്റൊരു പ്രധാന ആഹാരം. ഗ്ലൈസെമിക്‌ സൂചിക ഉയര്‍ന്ന്‌ നില്‍ക്കുന്ന ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പെട്ടന്ന്‌ ഉയരുന്നത്‌ തടയും. ഇതിന്‌ പുറമെ വിനാശകരങ്ങളായ പല രോഗങ്ങളും വരുന്നത്‌ തടയാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ്‌ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപെടുത്തി പല ബാക്ടീരിയ ,വൈറസ്‌ ബാധകളില്‍ നിന്നും ആന്റി ഓക്‌സിഡന്റ്‌സ്‌ ശരീരത്തെ സംരക്ഷിക്കും.

മത്സ്യവും സമുദ്ര വിഭവങ്ങളും

മത്സ്യവും സമുദ്ര വിഭവങ്ങളും

മത്സ്യത്തിന്റെയും സമുദ്ര വിഭവങ്ങളുടെയും രൂപത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌ കഴിക്കണം എന്ന്‌ പല തവണ നമ്മള്‍ കേട്ടിട്ടുണ്ട്‌. 0.5-1.8 ഗ്രാം മത്സ്യവും സമുദ്രവിഭവങ്ങളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ്‌ പറയുന്നത്‌. രക്തം കട്ട പിടിക്കുക, ഹൃദയാഘാതം ,പക്ഷാഘാതം എന്നിവ വരുന്നത്‌ തടയാന്‍ കഴിയും. പാലിയോ ഭക്ഷണ ത്തില്‍ ഇവയെല്ലാം വിളകള്‍ക്ക്‌ പകരം വന്യജീവികളില്‍ നിന്നും കിട്ടിയിരുന്നു.

കിഴങ്ങ്‌

കിഴങ്ങ്‌

കാരറ്റ്‌, ഉരളക്കിഴങ്ങ്‌, റാഡിഷ്‌ പോലുള്ള കിഴങ്ങ്‌ വര്‍ഗ്ഗങ്ങള്‍ ശരീരത്തിന്‌ ആവശ്യമായ കാര്‍ബോ ഹൈഡ്രേറ്റ്‌ ,ഫൈബര്‍, വിറ്റാമിന്‍സ്‌ എന്നിവ നല്‍കും. പരമ്പരാഗത വേട്ടക്കാരുടെ തനത്‌ ഭക്ഷണമാണ്‌ ഇവ.

ഇലക്കറികള്‍

ഇലക്കറികള്‍

പോഷക സമൃദ്ധമായ ഇലക്കറികള്‍ ശരീരത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫൈറ്റോന്യൂട്രിയന്റ്‌സ്‌, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ നല്‍കും.

ആഴ്‌ചയില്‍ കുറഞ്ഞത്‌ 3 കപ്പ്‌ കടും പച്ച ഇലക്കറികള്‍ കഴിക്കണമെന്നാണ്‌ യുഎസ്‌ഡിഎ നിര്‍ദ്ദേശിക്കുന്നത്‌.

മുട്ട

മുട്ട

അറിയപ്പെടുന്ന പ്രോട്ടീന്‍ ദാതാക്കളായ മുട്ട തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വളരെ അത്യാവശ്യമാണ്‌. ഇതിന്‌ പുറമെ ഇവ അപകടകാരികളായ പല രോഗങ്ങളെ പ്രതിരോധിക്കുന്ന വിറ്റാമിനുകള്‍ നല്‍കുകയും കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കുകയും ചെയ്യും.

English summary

Paleo Diet Nutritional Benefits

Proponents argue that substituting modern diets with traditional paleo versions will lead to better health, particularly with respect to diabetes (Type II), cardiovascular disease and high blood pressure.
X
Desktop Bottom Promotion