For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കാന്‍ പുതു വഴികള്‍

|

വയര്‍ കുറയ്ക്കുകയെന്നത് പലരുടേയും വലിയൊരു ആഗ്രഹമായിരിയ്ക്കും. ഭക്ഷണനിയന്ത്രണവും വ്യായാമവുമുള്‍പ്പെടെ ധാരാളം വഴികള്‍ വയര്‍ കുറയ്ക്കാനുണ്ട്.

എന്നാല്‍ വയര്‍ കുറയ്ക്കാനുള്ള ചില എളുപ്പ വഴികള്‍, വലിയ പ്രയാസമില്ലാതെ നിങ്ങള്‍ക്കു തന്നെ ചെയ്യാവുന്ന വഴികള്‍ ഏതെല്ലാമെന്നു നോക്കൂ,

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

വീട്ടില്‍ നിന്നും ജങ്ക് ഫുഡ് ഒഴിവാക്കുക. ഇവ കണ്‍മുമ്പിലും കയ്യകലത്തിലുമുണ്ടാകുന്നത് ഇത് കഴിയ്ക്കാനുള്ള പ്രേരണ വര്‍ദ്ധിപ്പിയ്ക്കും. പകരം ആരോഗ്യകരമായ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ സൂക്ഷിയ്ക്കുക.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍ എന്നിവ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുക. ഇത് വയര്‍ കുറയാന്‍ സഹായിക്കും.

വേവിയ്ക്കാത്ത പച്ചക്കറികള്‍

വേവിയ്ക്കാത്ത പച്ചക്കറികള്‍

വേവിയ്ക്കാത്ത പച്ചക്കറികള്‍ കഴിയ്ക്കുക. ഇത് ദഹനവും ശരീരത്തിന്റെ അപചയപ്രക്രിയയും വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

പഴങ്ങള്‍

പഴങ്ങള്‍

ദിവസവും അഞ്ച്-ആറ് തവണകളായി പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കാം. പഴം, ആപ്പിള്‍ തുടങ്ങിയ കലോറി അല്‍പം കൂടുതലുള്ള പഴങ്ങള്‍ ഒഴിവാക്കുക.

ഇറച്ചി വിഭവങ്ങള്‍

ഇറച്ചി വിഭവങ്ങള്‍

ഇറച്ചി വിഭവങ്ങള്‍ നിര്‍ബന്ധമുള്ളവര്‍ കൊഴുപ്പു കുറഞ്ഞവ ഉപയോഗിയ്ക്കുക. മാട്ടിറച്ചി ഒഴിവാക്കാം. ഗ്രില്‍, ബേക്ക് ചെയ്തു കഴിയ്ക്കുക. വറുത്തത് ഒഴിവാക്കണം.

നല്ല പ്രാതല്‍

നല്ല പ്രാതല്‍

നല്ല പ്രാതല്‍ പ്രധാനം. മുഴുവന്‍ ധാന്യങ്ങള്‍ കഴിയ്ക്കാം. കൊഴുപ്പു കുറഞ്ഞ പാല്‍ ഉപയോഗിയ്ക്കാം.

നെയ്യ്, ബട്ടര്‍, ചീസ്, പനീര്‍

നെയ്യ്, ബട്ടര്‍, ചീസ്, പനീര്‍

നെയ്യ്, ബട്ടര്‍, ചീസ്, പനീര്‍ തുടങ്ങിയവ പാലുല്‍പന്നങ്ങളെങ്കിലും കൊഴുപ്പു കൂടുതല്‍ അടങ്ങിയവയാണ്. ഇത് കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. അല്ലെങ്കില്‍ കൊഴുപ്പു കുറഞ്ഞവ ഉപയോഗിയ്ക്കാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഓയിലുകളുടെ ഉപയോഗം കുറയ്ക്കുക. പകരം ഒലീവ് ഓയിലിലേയ്ക്കു മാറുക.

വ്യായാമം

വ്യായാമം

വ്യായാമം പ്രധാനം. ക്രഞ്ചസ് വീട്ടില്‍ തന്നെ ചെയ്യാവുന്ന, വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്.

നടക്കുന്നത്

നടക്കുന്നത്

ക്രഞ്ചസിനു പുറമെ ദിവസവും അര മണിക്കൂറെങ്കിലും നടക്കുന്നത് ശീലമാക്കുക. ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

വയറിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ നാരങ്ങ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌.

നിങ്ങളുടെ കരളിനെ വിഷവിമുക്തമാക്കണം. കാരണം ആയാസം അനുഭവപ്പെടുന്ന കരളിന്‌ ഫലപ്രദമായി കൊഴുപ്പിനെ മാറ്റാന്‍ കഴിയില്ല. അതിനാല്‍ അരയ്‌ക്കു ചുറ്റും ഇവ അടിയും. നാരങ്ങ വെള്ളം എന്‍സൈമുകളുടെ അളവ്‌ ഉയര്‍ത്തുകയും കരളിനെ വിഷവിമുക്തമാക്കി നന്നായി പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്യും.

വേണ്ടത്‌

നാരങ്ങ -1

വെള്ളം( ചൂടുള്ളത്‌) - 1 ഗ്ലാസ്സ്‌

ചെയ്യേണ്ടത്‌

. രാവിലെ എഴുനേറ്റതിന്‌ ശേഷം നാരങ്ങ നീര്‌ വെള്ളത്തിലേക്ക്‌ പിഴിയുക.

. കൊഴുപ്പ്‌ ദഹിക്കുന്നതിന്‌ നാരങ്ങവെള്ളത്തിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. സാധാരണ വെള്ളവും ഉപയോഗിക്കാം.

. നന്നായി ഇളക്കിയ നാരങ്ങ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക.

. രാവിലെ പതിവായി നാരങ്ങവെള്ളം കുടിച്ചതിന്‌ ശേഷം കുറഞ്ഞത്‌ അരമണിക്കൂര്‍ നേരത്തേക്ക്‌ മറ്റൊന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്‌.

ക്രാന്‍ബെറി ജ്യൂസ്‌

ക്രാന്‍ബെറി ജ്യൂസ്‌

ദഹന എന്‍സൈമുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗാനിക്‌ ആസിഡുകളായ മാലിക്‌ ആസിഡ്‌, സിട്രിക്‌ ആസിഡ്‌, ക്യിനിക്‌ ആസിഡ്‌ എന്നിവ ക്രാന്‍ബറിയില്‍ നിറയെ ഉണ്ട്‌. ഈ ആസിഡുകള്‍ ലസിക സംവിധാനത്തില്‍ അടിഞ്ഞ്‌ കൂടുന്ന കട്ടികൂടിയ കൊഴുപ്പ്‌ അലിയിച്ച്‌ കളയാന്‍ സഹായിക്കും. കരള്‍ ദഹിപ്പിക്കാത്ത മാലിന്യങ്ങള്‍ വഹിച്ചു കൊണ്ടുപോകുന്നത്‌ ഇവയാണ്‌. ക്രാന്‍ബെറി ജ്യൂസ്‌ ലസികവാഹനിയില്‍ അടിയുന്ന മാലിന്യങ്ങള്‍ ദഹിപ്പിക്കുകയും കൊഴുപ്പ്‌ കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ 100 ശതമാനം ക്രാന്‍ബെറി അടങ്ങിയ ജ്യൂസ്‌ (മധുരമില്ലാത്തത്‌) അല്ലെങ്കില്‍ ക്രാന്‍-വാട്ടര്‍ കുടിക്കുക.

വേണ്ടത്‌

. മധുരമില്ലാത്ത ക്രാന്‍ബെറി ജ്യൂസ്‌ - 8 ഔണ്‍സ്‌ അഥവാ 1 കപ്പ്‌

. വെള്ളം- 56 ഔണ്‍സ്‌ അഥവാ 7 കപ്പ്‌

ചെയ്യേണ്ടത്‌

. രാവിലെ ക്രാന്‍ബെറി ജ്യൂസ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ കഴിക്കുക

. ദിവസവും പലപ്പോഴായി ഓരോ കപ്പ്‌ ക്രാന്‍ വാട്ടര്‍ കുടിക്കുക

. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്‌ക്ക്‌ മുമ്പും മറ്റ്‌ സമയങ്ങളിലും ഓരോ കപ്പ്‌ ക്രാന്‍ വാട്ടര്‍ കുടിക്കാം .

. കുടിക്കുന്നതിന്‌ തൊട്ടു മുമ്പ്‌ ക്രാന്‍ വാട്ടര്‍ നിങ്ങള്‍ക്ക്‌ ഉണ്ടാക്കാം. രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ക്രാന്‍ബെറി ജ്യൂസ്‌ 7 ഔണ്‍സ്‌( ഒരു കപ്പിലും അല്‍പം കുറവ്‌) വെറും വെള്ളത്തില്‍ ചേര്‍ത്ത്‌ ഇതുണ്ടാക്കാം.

മീനെണ്ണ അല്ലെങ്കില്‍ മീന്‍

മീനെണ്ണ അല്ലെങ്കില്‍ മീന്‍

മീനെണ്ണയില്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഐകോസപെന്റായെനോയിക്‌ ആസിഡ്‌, ഡോകോസാഹൊയോനോയിക്‌ ആസിഡ്‌ ലിനോലെനിക്‌ ആസിഡ്‌ എന്നിവയെപ്പോലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും അരയ്‌ക്ക്‌ ചുറ്റും കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്നത്‌ കുറയ്‌്‌ക്കുകയും ചെയ്യും. മീനെണ്ണ കഴിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌ ധാരാളം അടങ്ങിയിട്ടുള്ള മത്സ്യങ്ങള്‍ കഴിക്കുക

ചെയ്യേണ്ടത്‌

. ദിവസവും 6 ഗ്രാം മീനെണ്ണ കഴിക്കുക. 6 ഗ്രാം എന്ന്‌ പറയുന്നത്‌ ഒരു ടേബിള്‍സ്‌പൂണ്‍ തുളുമ്പാന്‍ പാകത്തിന്‌ നിറയെ വരും.

. സാല്‍മണ്‍ , അയല തുടങ്ങിയ മത്സ്യങ്ങള്‍ ആഴ്‌ചയില്‍ രണ്ട്‌ പ്രാവശ്യം വീതം കഴിക്കുക. ട്യൂണ, പരവ മത്സ്യങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌.

ഇഞ്ചി ചായ

ഇഞ്ചി ചായ

ദഹനത്തിന്‌ സഹായിക്കുന്ന പ്രകൃതി ദത്ത ഔഷധമാണ്‌ ഇഞ്ചി. ഇവ ഉഷ്‌ണകാരികൂടിയാണ്‌. അതിനാല്‍ ശരീരത്തിന്റെ ഊഷ്‌മാവ്‌ ഉയര്‍ത്തി കൊഴുപ്പ്‌ ഫലപ്രദമായി കുറയ്‌ക്കാന്‍ സഹായിക്കും. അമിത ഭക്ഷണം, പ്രായസംബന്ധമായ ഹോര്‍മോണ്‍ കുറവ്‌, വ്യായാമ കുറവ്‌, സമ്മര്‍ദ്ദം എന്നിങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട്‌ വയറ്റില്‍ കൊഴുപ്പ്‌ ഉണ്ടാകാം. ഇഞ്ചി ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. ഇഞ്ചി കോര്‍ട്ടിസോളിന്റെ ഉത്‌പാദനം കുറയ്‌ക്കും. ഊര്‍ജം നിയന്ത്രിക്കുന്നതിനും ചലനത്തിനും ആവശ്യമായ സ്റ്റിറോയിഡ്‌ ഹോര്‍മോണാണ്‌ കോര്‍ട്ടിസോള്‍. വയറ്റിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ ദിവസവും ഇഞ്ചി ചായ കുടിക്കുക

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഹൃദയധമനികളുടെ ആരോഗ്യത്തിന്‌ നല്ലതാണന്ന്‌ കേട്ടിട്ടുണ്ടായിരിക്കും. ഹൃദയ സങ്കോചവും രക്തവാഹിനി സമ്മര്‍ദ്ദവും മൂലം ഉണ്ടാകുന്ന രണ്ടുതരം രക്ത സമ്മര്‍ദ്ദങ്ങളും ട്രൈഗ്ലിസറിക്‌ ആസിഡും ഇവ കുറയ്‌ക്കും. കൂടാതെ നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും. ഇതിന്‌ പുറമെ വെളുത്തുള്ളിക്ക്‌ അമിത വണ്ണം കുറയ്‌ക്കാനുള്ള കഴിവ്‌ കൂടിയുണ്ട്‌. അഡിപ്പോസ്‌ കോശങ്ങളെ( ശരീരത്തിലെ കൊഴുപ്പ്‌) ഉണ്ടാക്കുന്ന ശരീര കോശങ്ങളാണ്‌ അഡിപോസൈറ്റ്‌സ്‌( ലിപോസൈറ്റ്‌സ്‌ , കൊഴുപ്പ്‌ കോശങ്ങള്‍ എന്നും അറിയപ്പെടും ) . അഡിപ്പോസ്‌ കോശത്തില്‍ ആണ്‌ പ്രീ-അഡിപ്പോസൈറ്റ്‌സിനെ പൂര്‍ണ രൂപത്തിലുള്ള അഡിപ്പോസ്‌ കോശം അഥവ കൊഴുപ്പ്‌ ആയി മാറ്റുന്ന പ്രക്രിയ നടക്കുന്നത്‌. അഡിപ്പോജനിസിസ്‌ എന്നാണ്‌ ഇതറയപ്പെടുന്നത്‌ . വെളുത്തുള്ളി കൊഴുപ്പുണ്ടാകുന്ന ഈ പ്രക്രിയ അഥവ അഡിപ്പോജനിസിസ്‌ തടയും എന്നാണ്‌ പഠനങ്ങളില്‍ കാണുന്നത്‌. ലളിതമായി പറഞ്ഞാല്‍ , വെളുത്തുള്ളി കൊഴുപ്പ്‌ കോശങ്ങള്‍ രൂപപ്പെടുന്നത്‌ തടയും. അതിനാല്‍ ദിവസേനയുള്ള

ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുക. വെളുത്തുള്ളി പച്ചക്ക്‌ കഴിക്കുന്നതാണ്‌ കൂടുതല്‍ ഫലപ്രദം.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: weight
English summary

New Tips To Reduce Belly Fat

Here are some new tips to reduce belly fat. Try these ways and be proud of your calorie free stomach area,
Story first published: Monday, October 13, 2014, 10:49 [IST]
X
Desktop Bottom Promotion