For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ഇന്ത്യന്‍ ഡയറ്റ്

|

തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഇതിനായി ഡയറ്റിംഗും വ്യായാമവുമെല്ലാം ഗുണം ചെയ്യുന്ന കാര്യങ്ങളുമാണ്.

ഡയറ്റിംഗ് എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത് ഭക്ഷണം ഉപേക്ഷിയ്ക്കുന്നതല്ല. ഭക്ഷണനിയന്ത്രണമാണ്. തടി വര്‍ദ്ധിപ്പിയ്ക്കാതെ പോഷകാംശമുള്ള ആഹാരം കഴിച്ച് ആരോഗ്യം കളയാതിരിയ്ക്കുന്നതാണ.്

ചില ഇന്ത്യന്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായകമാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ ഡയറ്റെന്നു വേണമെങ്കില്‍ പറയാം.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ ഡയറ്റിനെക്കുറിച്ച് അറിയൂ,

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പലരും ചെയ്യുന്ന ഒരു കാര്യം അരി പൂര്‍ണമായും ഉപേക്ഷിയ്ക്കുന്നതാണ്. എന്നാല്‍ ഇതത്ര നല്ലതല്ല. കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ്. ബ്രൗണ്‍ റൈസ് ഉപയോഗിയ്ക്കുകയെന്നതാണ് ഒരു വഴി.

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികള്‍ തടി കുറയ്ക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയവ. എ്ന്നാല്‍ ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവ ഒഴിവാക്കുക. ഇത് കൊഴുപ്പു കൂടുതലുള്ളവയാണ്.

പയര്‍

പയര്‍

പയര്‍ വര്‍ഗങ്ങളില്‍ അലിഞ്ഞു ചേരുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്.

തവിടു കളയാത്ത ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍ ആരോഗ്യം കളയാതെ തന്നെ തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ കൊഴുപ്പു തീരെയില്ല. പ്രോട്ടീനുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ തടി കുറയ്ക്കാനുള്ള നല്ലൊരു ഉപായമാണ്. ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. വയര്‍ പെട്ടെന്നു നിറയാന്‍ ഇത് സഹായിക്കും.

മസാലകള്‍

മസാലകള്‍

കറുവാപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി, കടുക്, ജീരകം, മഞ്ഞള്‍, കുകുമുളക് തുടങ്ങിയ മസാലകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

മത്സ്യം

മത്സ്യം

നോണ്‍ വെജിറ്റേറിയന്‍ നിര്‍ബന്ധമായവര്‍ക്ക് മത്സ്യം ഉപയോഗിയ്ക്കാം. പോഷകങ്ങളേറും, എന്നാല്‍ തടി കൂടുകയുമില്ല. വറുത്തത് ഒഴിവാക്കുന്നതാണ് നല്ലതെന്നു മാത്രം.

നട്‌സ്, സീഡ്

നട്‌സ്, സീഡ്

നട്‌സ്, സീഡ് എന്നിവ വറുത്ത സ്‌നാക്‌സിനു പകരം ഉപയോഗിയ്ക്കാം. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ തടി കൂട്ടുന്ന ഒന്നാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് വിദേശഭക്ഷണമാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇത് ഇന്ത്യന്‍ ഭക്ഷണമാണ്. തടി കൂട്ടാതെ തന്നെ ആരോഗ്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്.

റാഗി

റാഗി

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് റാഗി. ഇത് ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ജ്യൂസുകള്‍

ജ്യൂസുകള്‍

ജ്യൂസുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൊളസ്ട്രോള്‍ കൂട്ടും ഭക്ഷണങ്ങള്‍

സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,

Read more about: diet ഡയറ്റ്
English summary

Indian Diet For Weight Loss

Here are some of the foods to add to your daily Indian meal to keep yourself off the pounds. Take a look at these healthy foods.
 
Story first published: Tuesday, September 23, 2014, 10:50 [IST]
X
Desktop Bottom Promotion