For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റ് തെറ്റാതെ തടി കുറയ്ക്കാം

By Super
|

നിങ്ങള്‍ ശരീര കുറയ്‌ക്കാനുള്ള തീരുമാനത്തിലാണോ? ഇതിനായി പ്രത്യേക ആഹാര ക്രമം തിരഞ്ഞെടുത്തു കഴിഞ്ഞോ? നല്ലത്‌! ഭാരം കുറയ്‌ക എന്ന ലക്ഷ്യം നേടാനുള്ള തുടക്കം നിങ്ങള്‍ ഇട്ടുകഴിഞ്ഞു. എന്നാല്‍, തുടക്കമിട്ടതു കൊണ്ട്‌ മാത്രമായില്ല ചിട്ടയോടെ ആഹാര ക്രമം പിന്തുടരാനും കഴിയണം. ശരീര ഭാരം കുറയ്‌ക്കാനുള്ള തീരുമാനം എങ്കില്‍ മാത്രമെ ഫലം കാണു.

തുടക്കം സാവധാനത്തിലാണെങ്കിലും ഫലം കാണുമെന്നുള്ള ഉറച്ച്‌ തീരുമാനം വേണം. ഇത്‌ വളരെ പ്രയാസകരമാണ്‌. ഒരിക്കല്‍ തുടങ്ങിയാല്‍ അതില്‍ തന്നെ ഉറച്ച്‌ നില്‍ ക്കാന്‍ കഴിയണം. ചിട്ടയോടെയും ശ്രദ്ധയോടെയും ഉള്ള സമീപനം ഭക്ഷണക്രമത്തില്‍ ഉറച്ച്‌ നില്‍ക്കാന്‍ കഴിയും

കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങള്‍

ഭക്ഷണ ക്രമത്തില്‍ ഉറച്ച്‌ നില്‍ക്കാനുള്ള ചില വഴികള്‍

സ്വയം പ്രചോദിപ്പിക്കുക

സ്വയം പ്രചോദിപ്പിക്കുക

മറ്റുള്ളവരുടെ പ്രചോദനം കാത്തിരിക്കാതെ സ്വയം പ്രചോദിപ്പിക്കുക. നിങ്ങള്‍ നിങ്ങളില്‍ ഇഷ്ടപെടുന്ന കാര്യങ്ങളും മാറ്റം വരുത്തേണ്ട കാര്യങ്ങളും സ്വയം പറയുകയോ എഴുതുകയോ ചെയ്യുക. നേടാനുള്ള ലക്ഷ്യത്തെ കുറച്ച്‌ ഉറക്കെ പറയുക. എപ്പോഴും സ്വയം സന്തോഷിക്കുകയും ശുഭാപ്‌തി വിശ്വാസത്തോടെ ഇരിക്കുകയും ചെയ്യുക. സ്വയം ഒരു ആയാസ കുറവ്‌ തോന്നാന്‍ ഇത്‌ സഹായിക്കും.

സാങ്കല്‍പിക സഹായം

സാങ്കല്‍പിക സഹായം

നിരവധി സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശരീര ഭാരം കുറയ്‌ക്കുന്നവര്‍ക്കായുള്ള കമ്യൂണിറ്റികളുണ്ട്‌. ഇതിലെ അംഗങ്ങളുടെ എല്ലാം പ്രശ്‌നം പൊതുവായിട്ടുള്ളതാണ്‌. ഇവരുടെ സഹായം തേടാം. നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവരുമായി പങ്കുവയ്‌ക്കാം. പരസ്‌പരം പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നല്ലതാണിത്‌. നിങ്ങളുടെ ചെറിയ നേട്ടങ്ങള്‍ ഇവര്‍ക്കൊപ്പം ആഘോഷിക്കാം. സന്തോഷത്തോടെ ശ്രമം തുടരാന്‍ ഇത്‌ നിങ്ങളെ സഹായിക്കും.

നേട്ടങ്ങളില്‍ അഭിനന്ദിക്കുക

നേട്ടങ്ങളില്‍ അഭിനന്ദിക്കുക

അത്മവിശ്വാസം ഉയര്‌ത്തുന്നതിന്‌ നേട്ടങ്ങളില്‍ സ്വയം അഭിനന്ദിക്കുന്നത്‌ നല്ലതാണ്‌. നേട്ടങ്ങള്‍ ചെറുതാണെങ്കിലും ഏന്തെങ്കിലും ഉപഹാരങ്ങള്‍ നല്‍കിയും പുറത്ത്‌ തട്ടിയും മറ്റും അതിനെ അംഗീകരിക്കുക.

ചെറിയ വെല്ലുവിളികള്‍

ചെറിയ വെല്ലുവിളികള്‍

വെല്ലുവിളികള്‍ ഏറ്റെടുക്കുക. നിങ്ങളെ പോലെ ശരീര ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്ന നിരവധി പേര്‍ ഉണ്ടാകും. അവരെ വെല്ലുവിളിച്ച്‌ മുന്നേറാന്‍ ശ്രമം നടത്താം. ആഹാര ക്രമത്തിലും മറ്റും ഈ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നത്‌ നല്ല പ്രചോദനം നല്‍കും.

വളര്‍ത്തു മൃഗങ്ങള്‍

വളര്‍ത്തു മൃഗങ്ങള്‍

നടക്കാന്‍ പോകുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മറ്റും ഇഷ്ടപെട്ട വളര്‍ത്തു മൃഗങ്ങളെ ഒപ്പം കൂട്ടുന്നത്‌ നല്ലതാണ്‌. എന്തും തുടര്‍ന്നു കൊണ്ടു പോകാനുള്ള പ്രചോദനം ഇവയില്‍ നിന്നും ലഭിക്കും

ഭാരം പരിശോധിക്കുക

ഭാരം പരിശോധിക്കുക

നിങ്ങളെ പോലെ കുടുംബത്തില്‍ മറ്റു പലരും ശരീര ഭാരം കുറയ്‌ക്കാന്‍ ശ്രമം നടത്തുന്നുണ്ടാവാം. ആഴ്‌ചയില്‍ ഒരിക്കല്‍ ഇവരെയും കൂട്ടി ശരീര ഭാരം നോക്കുന്നത്‌ നല്ലതാണ്‌. നിങ്ങള്‍ക്ക്‌ അവരുമായി ഇത്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കു വയ്‌ക്കാം. ആരോഗ്യത്തോടെയും കരുത്തോടെയു ഇരിക്കാന്‍ ആഴ്‌ചതോറുമുള്ള ഈ പരിശോധന സഹായിക്കും.

ലക്ഷ്യങ്ങള്‍ എഴുതുക

ലക്ഷ്യങ്ങള്‍ എഴുതുക

ലക്ഷ്യങ്ങളെ കുറിച്ച്‌ എഴുതി വയ്‌ക്കുക. എന്താണ്‌ നേടാന്‍ കഴിയാതിരുന്നത്‌, ദൗര്‍ബല്യം എന്താണ്‌,എങ്ങനെ ലക്ഷ്യം നേടാന്‍ കഴിയും, ബുദ്ധിമുട്ടുകള്‍ , നല്ല കാര്യങ്ങള്‍ എന്നിവയെ കുറിച്ച്‌ എഴുതി വയ്‌ക്കുന്ത്‌ വെല്ലുവിളികളെ നേരിട്ട്‌ ലക്ഷ്യം നേടാന്‍ സഹായിക്കും.

English summary

How to stick to your weight loss diet?

Planning to lose weight? Have even drawn an interestingly pepped up diet plan to support you in the cause? Sounds good!
X
Desktop Bottom Promotion