For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തി കുറയ്‌ക്കാന്‍ യോഗ

By ARCHANA
|

ഭക്ഷണത്തോടുള്ള ആര്‍ത്തി ഇഷ്ടമുള്ളതെന്തും ഇഷ്ടം പോലെ കഴിക്കാനുളള സ്വാതന്ത്ര്യം നല്‍കും. ഇത്‌ നിയന്ത്രണത്തിലല്ല എങ്കില്‍ ശീലമായി മാറുകയും സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യും.

നിര്‍ഭാഗ്യവശാല്‍ ഭക്ഷണത്തോടുള്ള ആര്‍ത്തിയുടെ കാര്യത്തില്‍ പലപ്പോഴും സ്വയം നിയന്ത്രണവും അച്ചടക്കവും എളുപ്പം സാധ്യമായി എന്നു വരില്ല. എന്നാല്‍, ഭക്ഷണത്തോടുള്ള അമിത താല്‍പര്യം കുറയ്‌ക്കാന്‍ ഒരു മാര്‍ഗമുണ്ട്‌ , യോഗ.

അരയുടെ തടി കുറയ്ക്കും യോഗഅരയുടെ തടി കുറയ്ക്കും യോഗ

സ്ഥിരമായി യോഗ ചെയ്യുന്നവര്‍ക്ക്‌ അറിയാന്‍ കഴിയും യോഗ എങ്ങനെയാണ്‌ വിശപ്പ്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്ന്‌. യോഗ ശരീരത്തിന്റെയും മനസ്സിന്റെയും ആയാസം കുറയ്‌ക്കുക മാത്രമല്ല ശരീരത്തിന്‌ തൃപ്‌തി തോന്നിപ്പിക്കുകയും സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ വിശപ്പും ആര്‍ത്തിയും നിയന്ത്രിക്കാന്‍ യോഗ വളരെ നല്ല മാര്‍ഗ്ഗമാണ്‌.

How to Curb Food Cravings with Yoga?

വിശപ്പ്‌ കുറയ്‌ക്കാനുളള ലളിതമായ യോഗ

വിവിധ ശ്വസനക്രമങ്ങള്‍, സ്ഥിതികള്‍,ധ്യാനം എന്നിവ ഉള്‍പ്പെടുന്നതാണ്‌ യോഗമുറകള്‍ .

ആഹാര സാധനങ്ങള്‍ കാണുമ്പോള്‍ അവ കഴിക്കാനുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ കഴിയുന്നില്ല എങ്കില്‍ ഇനി വിഷമിക്കേണ്ട മനസ്സിനെ ശാന്തമാക്കാന്‍ ലളിതമായ യോഗ മുറകള്‍ പരിശീലിച്ചാല്‍ മതി.

മുമ്പോട്ട്‌ വളഞ്ഞ്‌ നില്‍ക്കുക

. പാദങ്ങള്‍ അകത്തി പുറം ഭിത്തിയില്‍ നിന്നും ഒരടി അകന്ന്‌ വരത്തക്ക വിധം നിവര്‍ന്ന്‌ നില്‍ക്കുക. ഇടുപ്പിന്റെ വീതിയ്‌ക്ക്‌ സമമായിരിക്കണം പാദങ്ങള്‍ തമ്മിലുള്ള അകലം.പുറം ഭിത്തിക്കെതിരെ വരുന്ന വിധം നിന്ന്‌ സാവധാനം മുട്ടുകള്‍ വളയ്‌ക്കുക. വയറും നെഞ്ചും തുടയിലേക്ക്‌ ചായുന്ന രീതിയില്‍ ശരീരത്തിന്റെ മുകള്‍ ഭാഗം കുനിയ്‌ക്കുക.

. കുറച്ച്‌ ശ്വാസം എടുക്കുക. ആറ്‌ വരെ എണ്ണുമ്പോള്‍ ശ്വാസം പുറത്തേക്ക്‌ വിടുന്നതില്‍ ശ്രദ്ധിക്കുക. എന്നിട്ട്‌ സാവധാനം നിവര്‍ന്ന്‌ പഴയ സ്ഥിതിയിലെത്തുക.

. കണ്ണുകള്‍ അടച്ച്‌ ശ്വാസം എടുത്ത്‌ വിശ്രമിക്കുക.

ശരീരത്തിന്റെ ആരോഗ്യത്തിനനുസരിച്ച്‌ മൂന്നോ നാലോ തവണ ഇത്‌ ആവര്‍ത്തിക്കുക.

ബാലാസന

. തറയില്‍ മുട്ടു കുത്തിയിരുന്ന്‌ അരക്കെട്ട്‌ ഉപ്പൂറ്റിയില്‍ വയ്‌ക്കുക. മുട്ട്‌ അര വീതിക്കനുസരിച്ച്‌ അകറ്റി വയ്‌ക്കാന്‍ ശ്രദ്ധിക്കണം.

ശ്വാസം അകത്തേക്കെടുക്കുകയും പുറത്തേക്ക്‌ വിടുകയും ചെയ്യുക. നെഞ്ച്‌ മുമ്പോട്ട്‌ കുനിക്കുക. പൂര്‍ണമായി വളഞ്ഞ്‌ കഴിയുമ്പോള്‍ വയറും നെഞ്ചും തുടയ്‌ക്ക്‌ മുകളിലായിരിക്കും. ശരീരം അനുവദിക്കുമെങ്കില്‍ നെറ്റി തറയില്‍ മുട്ടിക്കുക.

. മുകളില്‍ പറഞ്ഞ സ്ഥിതിയില്‍ എത്തിക്കഴിഞ്ഞാല്‍ കൈകള്‍ തറയില്‍ ആയാസരഹിതമായി വയ്‌ക്കുക.കൈകള്‍ മുമ്പോട്ട്‌ നീട്ടിയോ, കൈപ്പത്തികള്‍ കമഴ്‌ത്തിയോ , കൈപ്പത്തികള്‍ മുകളിലേക്കാക്കി കൈകള്‍ പുറകിലേക്ക്‌ മടക്കിയോ വയ്‌ക്കാം.

ശരീരം അനുവദിക്കുന്ന അത്രയും സമയം മുകളില്‍ പറഞ്ഞ രണ്ട്‌ സ്ഥിതികളിലും തുടരാം. ഇത്‌ 3, 4 തവണ ആവര്‍ത്തിക്കുക.

ഇനി ഭക്ഷണത്തോട്‌ ആര്‍ത്തി തോന്നുകയാണെങ്കില്‍ മനസ്സ്‌ ശാന്തമാക്കാന്‍ ശരീരത്തില്‍ നിന്നും അല്‍പം ഊര്‍ജ്ജം ഇങ്ങനെ പുറത്ത്‌ വിടാന്‍ ശ്രമിക്കുക. മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട്‌ ആസനങ്ങളും സ്ഥിരമായി ചെയ്‌താല്‍ സ്വയം നിയന്ത്രണവും അച്ചടക്കവും നിങ്ങളില്‍ ഉണ്ടാവുന്നത്‌ മനസ്സിലാക്കാന്‍ കഴിയും. യോഗയിലൂടെ ആഹാര നിയന്ത്രണം സാധ്യമാവും. ആഹാരം കുറച്ച്‌ ശരീരത്തെ ആരോഗ്യമുള്ളതാക്കാം.

Read more about: yoga യോഗ
English summary

How to Curb Food Cravings with Yoga?

While food cravings give us the liberty to indulge in our favorite delights as much as we want, if not kept under a check, they can set off a regular cycle and result in more serious eating disorder
X
Desktop Bottom Promotion