For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്‌ക്കാന്‍ തേന്‍ ഡയറ്റ്‌ !!

By Super
|

തേനിന്റെ സൗന്ദര്യഗുണങ്ങളെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, ശരീര ഭാരം കുറയ്ക്കാനും തേന്‍ ഫലപ്രദമാണന്ന് നിങ്ങള്‍ക്ക് അറിയാമോ?

കിടക്കുന്നതിന് മുമ്പ് ഒരു സ്പൂണ്‍ നിറയെ തേന്‍ കഴിക്കുകയാണെങ്കില്‍ മൂന്നാഴ്ചകൊണ്ട് നിങ്ങളുടെ ശരീര അളവില്‍ ശ്രദ്ധേയമായ മാറ്റം വരുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ഇത് ആരോഗ്യത്തിനും വളരെ നല്ലതാണ്.

തേന്‍ ശരീര ഭാരം കുറയ്ക്കുന്നതെങ്ങനെ എന്നാണിവിടെ പറയുന്നത്.


Honey Diet

എന്താണ് തേന്‍ ഭക്ഷണക്രമം?

കായിക താരങ്ങള്‍ കഴിക്കുന്ന ഫ്രാക്ടോസ് ധാരാളം അടങ്ങിയ തേന്‍ പോലുള്ള ആഹാരങ്ങള്‍ വളരെ വേഗം ദഹിക്കുന്നതായും കരുത്തിന്റെ അളവ് ഉയര്‍ത്തുന്നതായും തേന്‍ ഭക്ഷണക്രമം ആരംഭിച്ച മൈക്ക് മാക്കിനെസ് കണ്ടെത്തി. കരള്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനമായി തേന്‍ പ്രവര്‍ത്തിക്കും. ഈ ഗ്ലൂക്കോസ് തലച്ചോറിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന അളവില്‍ നിലനിര്‍ത്തുകയും കൊഴുപ്പ് ദഹിപ്പിക്കാനുള്ള ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

തേന്‍ അടങ്ങിയ ഭക്ഷണക്രമത്തിന്റെ ഗുണം ലഭിക്കുന്നതിന് ദിവസവും പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിച്ചു തുടങ്ങുക. ഇതിന് പുറമെ എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് മൂന്ന് സ്പൂണ്‍ നിറയെ തേന്‍ ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇതോടൊപ്പം വ്യായാമവും ( ആഴ്ചയില്‍ മൂന്ന് തവണ )ശീലമാക്കുകയാണെങ്കില്‍ ശരീര ഭാരത്തില്‍ ശ്രദ്ധേയമായ കുറവ് വരുത്താന്‍ കഴിയും. തേന്‍ പതിവായി ഉപയോഗിച്ച് തുടങ്ങിയാല്‍ പഞ്ചസാരയോടുള്ള ആഗ്രഹം തോന്നിപ്പിക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കുറവ് വരുമെന്നും പഠനം കാണിച്ചു തരുന്നു.

എങ്ങനെ ഇത് പ്രവര്‍ത്തിക്കും?

ധാരാളം പഞ്ചസാരയും സംസ്‌കരിച്ച ഭക്ഷണവും കഴിക്കുന്നതാണ് ശരീര ഭാരം കുറയ്ക്കാന്‍ വെല്ലുവിളിയാകുന്നതെന്ന് മാക്കിന്നെസ് പറയുന്നു. കിടക്കുന്നതിന് മുമ്പ് തേന്‍ കഴിക്കുകയാണെങ്കില്‍ ഉറക്കത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ശരീരം കൂടുതല്‍ കാഴുപ്പ് ദഹിപ്പിക്കാന്‍ തുടങ്ങും. ഒരു പടികൂടി മുന്നോട്ട് കടന്ന് നിങ്ങളുടെ ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായി സംസ്‌കരിച്ച പഞ്ചസാര നീക്കം ചെയ്ത് പകരം തേന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കൂടുതല്‍ മധുരം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന തലച്ചോറിന്റെ സൂചനകളെ വീണ്ടും സന്തുലിതമാക്കാന്‍ കഴിയും.

തേന്‍ അടങ്ങിയ ഭക്ഷണക്രമത്തിന്റെ ഫലം വളരെ ശ്രദ്ധേയമാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക:

പഞ്ചസാരയ്ക്ക പകരം തേന്‍

നിങ്ങളുടെ ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായും പഞ്ചസാര ഒഴിവാക്കുക. കൃത്രിമ മധുരങ്ങള്‍ കൂടി ഒഴിവാക്കണമെന്നാണ് ഇതിനര്‍ത്ഥം. ചായ, കാപ്പി, ധാന്യങ്ങള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുക. നിങ്ങള്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങളിലും പഞ്ചസാര ഉപയോഗിക്കാതിരിക്കുക.

ജങ്ക് ഫുഡ് ഒഴിവാക്കുക

ജങ്ക് ഫുഡ് സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളാണ് അവയില്‍ കലോറി ഉണ്ടാകില്ല. തേന്‍ അടങ്ങിയ ഭക്ഷണക്രമത്തിന്റെ ഫലം പൂര്‍ണമായി ലഭിക്കുന്നതിന് ജങ്ക് ഫുഡ് കഴിക്കുന്നത് അവസാനിപ്പിക്കുക.

സംസ്‌കരിക്കാത്ത കാര്‍ബോഹൈഡ്രേറ്റ്

പാസ്തയിലെ സംസ്‌കരിച്ച മാവും വെള്ള അരിയും മറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.പകരം സമ്പൂര്‍ണ ധാന്യങ്ങളുടെ മാവ് ഉപയോഗിക്കുക. അവ ദഹനത്തിന് നല്ലതാണ്. കൂടാതെ വയര്‍ നിറഞ്ഞെന്ന തോന്നല്‍ കൂടുതല്‍ നേരം നിലനിര്‍ത്തും.

പ്രോട്ടീന്‍

കുറച്ചാണെങ്കിലും എല്ലാ ഭക്ഷണത്തിലും പ്രോട്ടീന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്‍കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തി വിശപ്പ് തോന്നിപ്പിക്കാതിരിക്കാനും ഇതാവശ്യമാണ്.

പഴങ്ങള്‍ ശ്രദ്ധയോടെ

ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ പഴങ്ങള്‍ സൗകര്യപ്രദമാണ്.എന്നാല്‍, പല പഴങ്ങളിലും പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന കാര്യം ഓര്‍ക്കുക. ഇത് നിങ്ങളുടെ തേന്‍ അടങ്ങിയ ഭക്ഷണക്രമത്തെ താറുമാറാക്കും. ഒന്നുകില്‍ പഴങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക അല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ പഴങ്ങള്‍ കഴിക്കുക

ഉരുളക്കിഴങ്ങ് പാടില്ല

ഉരുളക്കിഴങ്ങ് ഏത് രൂപത്തില്‍ കഴിച്ചാലും ശരീരത്തിലെ ഇന്‍സുലീന്റെ അളവ് ഉയരും. തേന്‍ അടങ്ങിയ ഭക്ഷണക്രമം ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.തടി കുറയ്ക്കാന്‍ ഇന്ത്യന്‍ ഡയറ്റ്


English summary

Honey Diet For Weight Loss

Honey is a nutritious food. Besides many health benefits it helps to reduce weight,
X
Desktop Bottom Promotion