For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും കറുവാപ്പട്ട, തേന്‍

|

തടി കുറയ്ക്കാന്‍ പ്രകൃതി ദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ പാര്‍ശ്വഫലമുണ്ടാക്കില്ലെന്നതു തന്നെ കാരണം.

തടി കുറയ്ക്കാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ചിലതരം ഭക്ഷണങ്ങളും ഭക്ഷണങ്ങളുടെ കോമ്പിനേഷനുമെല്ലാം ഉള്‍പ്പെടുന്നു.

ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ടു ചേരുവകളാണ് തേന്‍, കറുവാപ്പട്ട എന്നിവ. പ്രത്യേകിച്ച് വയര്‍ കുറയ്ക്കാന്‍ ഇവ ഏറെ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.

തേനും കറുവാപ്പട്ടയും ഏതെല്ലാം വിധത്തിലാണ് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ,

തേന്‍

തേന്‍

തേന്‍ ഒരു പ്രകൃതിദത്ത മധുരമാണ്. പഞ്ചസാരയെപ്പോലെ മധുരം മാത്രം നല്‍കുന്ന ഒന്നല്ല, ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്.

തേന്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. തടി കുറയും. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും മധുരം നല്‍കുന്ന ഒന്നാണ്. ഇത് ദഹനത്തിന് സഹായിക്കും. ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും.

കറുവാപ്പട്ടയും തേനും തടി കുറയ്ക്കാന്‍

കറുവാപ്പട്ടയും തേനും തടി കുറയ്ക്കാന്‍

കറുവാപ്പട്ട-തേന്‍ എന്നിവ കലര്‍ത്തിയ ചായ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചായ തിളപ്പിയ്ക്കുമ്പോള്‍ കറുവാപ്പട്ടയും ചേര്‍ത്തു തിളപ്പിയ്ക്കുക. ചായയില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കാം.

വെള്ളം

വെള്ളം

കറുവാപ്പട്ട ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കുക. ഇളംചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. വേണമെങ്കില്‍ ചെറുനാരങ്ങയും ചേര്‍ക്കാം.

ബ്രെഡില്‍

ബ്രെഡില്‍

ബ്രെഡില്‍ തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്ക്കാം. ജാമിനു പകരം ബ്രെഡില്‍ തേന്‍ പുരട്ടുക. കറുവാപ്പട്ട പൊടിച്ചത് ഇതിനു മുകളിലിട്ടു കഴിയ്ക്കാം.

തേന്‍ ഇളം ചൂടുളള വെള്ളത്തില്‍

തേന്‍ ഇളം ചൂടുളള വെള്ളത്തില്‍

തേന്‍ തനിയെ ഇളം ചൂടുളള വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതും ഇളം ചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം നല്‍കും.

കിടക്കും മുന്‍പ്

കിടക്കും മുന്‍പ്

കിടക്കും മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നത് ഉറങ്ങുമ്പോള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്താനും തടി കുറയ്ക്കാനും സഹായിക്കും.

കറുവാപ്പട്ട ഭക്ഷണങ്ങളില്‍

കറുവാപ്പട്ട ഭക്ഷണങ്ങളില്‍

കറുവാപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ത്തു കഴിയ്ക്കാം. ഇതും തടി കുറയ്ക്കാന്‍ സഹായകമാണ്.

പല്ലുവേദന

പല്ലുവേദന

പല്ലുവേദനയ്ക്ക് കറുവാപ്പട്ട പൊടിച്ചത്, തേന്‍ എന്നിവയുടെ മിശ്രിതം നല്ലതാണ്. ഇത് വേദനയുള്ള പല്ലില്‍ പുരട്ടുക.

വാതം

വാതം

ഈ പേസ്റ്റ് വാതത്തിനും നല്ലതാണ്. വാതത്തിന്റെ അസ്വസ്ഥതയുള്ള ഭാഗത്ത് ഇതു പുരട്ടാം. ഇവ കലര്‍ത്തിയ ചായ കുടിയ്ക്കുന്നതും നല്ലതാണ്.

ഹൃദയത്തിലെ ബ്ലോക്കുകള്‍

ഹൃദയത്തിലെ ബ്ലോക്കുകള്‍

കറുവാപ്പട്ട, തേന്‍ മിശ്രിതത്തിന് ഹൃദയത്തിലെ ബ്ലോക്കുകള്‍ അറ്റാനുള്ള കഴിവുണ്ട്.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

ചെറുചൂടുള്ള ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ കലര്‍ത്തി തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. മുടികൊഴിച്ചില്‍ തടയുന്നതിനുള്ള ഒരു വഴിയാണിത്.

യൂറിനറി അണുബാധകള്‍

യൂറിനറി അണുബാധകള്‍

ഇവ രണ്ടും ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്ന യൂറിനറി അണുബാധകള്‍ അകറ്റും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇവ ചൂടുവെള്ളത്തില്‍ കലര്‍ത്തിയോ ഗ്രീന്‍ ടീയില്‍ കലര്‍ത്തിയോ കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചതു വിതറി ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

സൈനസ്, കോള്‍ഡ്

സൈനസ്, കോള്‍ഡ്

ഇവ രണ്ടും ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് സൈനസ്, കോള്‍ഡ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ദിവസവും തേന്‍, കറുവാപ്പട്ട എന്നിവ കലര്‍ത്തിയ ചായ കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. അസുഖങ്ങള്‍ വരുന്നതു തടയും.

വായ്‌നാറ്റം

വായ്‌നാറ്റം

തേന്‍, കറുവാപ്പട്ട എന്നിവ കലര്‍ത്തിയ ഇളം ചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് വായ്‌നാറ്റം അകറ്റും.

 മുഖക്കുരു

മുഖക്കുരു

തേന്‍, കറുവാപ്പട്ട എന്നിവ കലര്‍ത്തിയ പേസ്റ്റ് മുഖക്കുരുവിനു പുറമെ പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.വയര്‍ കൂട്ടും ചില ശീലങ്ങള്‍

Read more about: weight തടി
English summary

Honey Cinnamon For Weight Loss

Many weight loss tips mention inclusion of honey and cinnamon in the diet in various forms. Being natural sweeteners, they do lend a signature taste to food also,
X
Desktop Bottom Promotion