For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടയിലേയും അരക്കെട്ടിലേയും തടി കുറയ്ക്കാം

|

കൊഴുപ്പ് ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിഞ്ഞു കൂടാം. ഇത് തടിയായി മാറുകയും ചെയ്യും.

പ്രധാനമായും ശരീരത്തില്‍ വയര്‍, അരക്കെട്ട്, തുട, കയ്യ് തുടങ്ങിയ ഭാഗങ്ങളാണ് കൂടുതല്‍ തടിയ്ക്കുക. ഇതില്‍ തന്നെ അരക്കെട്ടിലേയും വയറിലേയും തടി അമിതമായി വര്‍ദ്ധിയ്ക്കുന്നത് കൂടുതല്‍ ദോഷങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.

ക്യാന്‍സര്‍ രോഗികള്‍ക്ക് യോജിച്ച ഭക്ഷണങ്ങള്‍ക്യാന്‍സര്‍ രോഗികള്‍ക്ക് യോജിച്ച ഭക്ഷണങ്ങള്‍

അരക്കെട്ട്, തുട എന്നീ ഭാഗങ്ങളിലെ തടി കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ.

സ്‌ക്വാട്‌സ്

സ്‌ക്വാട്‌സ്

സ്‌ക്വാട്‌സ് ചെയ്യുന്നത് അരക്കെട്ടിലേയും തുടയിലേയും മസിലുകള്‍ക്ക് മുറുക്കം നല്‍കും. തടി കുറയ്ക്കുകയും ചെയ്യും. കയ്യുകള്‍ മുന്‍പിലേയ്ക്കു നീട്ടിപ്പിടിച്ച് ശരീരം വളയാതെ മുട്ടുകള്‍ മടക്കി കഴിയാവുന്നത്ര താഴേയ്ക്ക് ഇരിയ്ക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക.

ലഞ്ചസ്

ലഞ്ചസ്

ലഞ്ചസ് എന്ന വ്യായാമമുറയും അരക്കെട്ട്, തുട എന്നിവിടങ്ങളിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും 15 മിനിറ്റെങ്കിലും ചെയ്യുന്നത് ഗുണം നല്‍കും.

കുറഞ്ഞ കലോറിയുള്ള ഭക്ഷണം

കുറഞ്ഞ കലോറിയുള്ള ഭക്ഷണം

കൊഴുപ്പും തടിയും കുറയാനുള്ള ഏറ്റവും പ്രധാന മാര്‍ഗം കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിയ്ക്കുകയെന്നതാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ഇതിനു പറ്റിയ വഴികളാണ്.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ ആരോഗ്യകരമാണ്. അരക്കെട്ടിലേയും തുടയിലേയും തടി കുറയുകയും ചെയ്യും.

 വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനുള്ള ഒരു പ്രധാന വഴിയാണ്.

 സൈക്കിള്‍

സൈക്കിള്‍

അരക്കെട്ടിലേയും വയറിലേയും തടി കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ് സൈക്കിള്‍ ചവിട്ടുകയെന്നത്.

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ്

തുടയിലേയും അരക്കെട്ടിലേയും മസിലുകള്‍ക്ക് ഉറപ്പു നല്‍കി തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് സ്‌കിപ്പിംഗ്.

യോഗ

യോഗ

യോഗ ചെയ്യുന്നത് തടി കുറയാനുള്ള മറ്റൊരു നല്ല വഴിയാണ്. എന്നാല്‍ പതുക്കെ മാത്രമേ തടി കുറയുകയുള്ളൂവെന്നു മാത്രം.

ഏറോബിക്‌സ്

ഏറോബിക്‌സ്

ഏറോബിക്‌സ് ചെയ്യുന്നത് തുടയിലേയും അരക്കെട്ടിലേയും തടി കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

നാരുകള്‍

നാരുകള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണം തുട, അരക്കെട്ട് തുടങ്ങിയ ഭാഗങ്ങളിലെ തടി കുറയാന്‍ പ്രത്യേകിച്ചു സഹായിക്കും. ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

നടത്തം

നടത്തം

ഈ ഭാഗങ്ങളിലെ തടി കുറയാനുള്ള ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം.

ജോഗ്

ജോഗ്

ദിവസവും രാവിലെ 15 മിനിറ്റ് ജോഗ് ചെയ്തു നോക്കൂ. ഗുണം ലഭിയ്ക്കും.

പ്രോട്ടീനുകള്‍

പ്രോട്ടീനുകള്‍

കൊഴുപ്പു കുറഞ്ഞ മാംസം കഴിയ്ക്കാം. ഇതില്‍ നിന്നും ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിയ്ക്കും. അരക്കെട്ടിലേയും തുടയിലേയും മസിലുകള്‍ക്ക് ഉറപ്പു ലഭിയ്ക്കാന്‍ ഇത് സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റുകള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുക. ഇത് പെട്ടെന്നു തന്നെ ശരീരത്തിലെ കൊഴുപ്പു വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും.

നീന്തുന്നത്

നീന്തുന്നത്

നീന്തുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തിനുമുള്ള വ്യായാമമെന്ന പോലെ അരക്കെട്ടിന്റേയും തുടയുടേയും തടി കുറയ്ക്കും.

തടി കുറയ്ക്കാന്‍ യോഗാപൊസിഷനുകള്‍തടി കുറയ്ക്കാന്‍ യോഗാപൊസിഷനുകള്‍

Read more about: weight തടി
English summary

Healthy Weight Loss Tips For Hip And Thigh

Do you want to lose weight fast on your hips, thighs and bum? Then all you have to do is follow these simple & healthy tips.
Story first published: Tuesday, April 29, 2014, 11:40 [IST]
X
Desktop Bottom Promotion