For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെലിയാന്‍ അനുവദിക്കാത്ത ഭക്ഷണങ്ങള്‍

By Super
|

ചില ഭക്ഷണങ്ങള്‍ പലപ്പോഴും മെലിയാനുള്ള നിങ്ങളുടെ ശ്രമങ്ങളെ നശിപ്പിക്കുകയും ശരീരത്തിലെ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടുത്തുകയും ചെയ്യും.

ആരോഗ്യദായകങ്ങള്‍ എന്ന പേരില്‍ കഴിക്കുന്ന കൊഴുപ്പ്‌ കുറഞ്ഞ ,സ്വാദ്‌ കുറഞ്ഞ ഭക്ഷണങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തുകയാകും ചെയ്യുക. ഉയര്‍ന്ന ഫൈബര്‍ , പ്രകൃതിദത്തം എന്നിങ്ങനെ എഴുതി വരുന്ന പല ഭക്ഷണങ്ങളും നിങ്ങളെ അബദ്ധത്തില്‍ ചാ

കറികള്‍ ആരോഗ്യകരമായി ഉണ്ടാക്കൂ

ടിക്കാന്‍ എളുപ്പമാണ്‌. യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ അറിയപ്പെടുന്ന പല ആരോഗ്യദായക ഭക്ഷണങ്ങളിലും ഉയര്‍ന്ന അളവില്‍ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയിരിക്കും. ചേരുവകളും പോഷകങ്ങളും പരിശോധിക്കുന്നത്‌ ശരിയായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ സഹായിക്കും.

നിങ്ങള്‍ നല്ലതെന്ന്‌ കരുതുകയും യഥാര്‍ത്ഥത്തില്‍ ഫലപ്രദമല്ലാത്തതുമായ ചില ഭക്ഷണങ്ങള്‍

തേന്‍

തേന്‍

തേന്‍ വളരെ ആരോഗ്യദായകവും പഞ്ചസാരയേക്കാള്‍ പ്രകൃതി ദത്തവുമാണന്ന്‌ നിങ്ങള്‍ കരുതിയേക്കാം. ഇവ രണ്ടിലും ഉയര്‍ന്ന അളവില്‍ ഗ്ലൂക്കോസ്‌ അടങ്ങിയിട്ടുണ്ട്‌. തേനിന്‌ സാന്ദ്രത കൂടുതലായതിനാല്‍ ഒരു സ്‌പൂണ്‍ തേനില്‍ അതേ അളവിലുള്ള പഞ്ചസാരയിലേതിനേക്കാള്‍ കലോറി അടങ്ങിയിരിക്കും. അതിനാല്‍ കൂടുതല്‍ തേന്‍ കഴിച്ചാല്‍ മറ്റ്‌ മധുരപലഹാരങ്ങള്‍ കഴിക്കുമ്പോള്‍ കൂടുന്നത്ര ശരീര ഭാരം കൂടാന്‍ സാധ്യത ഉണ്ട്‌.

കൊഴുപ്പ്‌ കുറഞ്ഞ സാലഡ്‌ ഡ്രസ്സിങ്‌

കൊഴുപ്പ്‌ കുറഞ്ഞ സാലഡ്‌ ഡ്രസ്സിങ്‌

കൊഴുപ്പ്‌ കുറഞ്ഞ ഡ്രസ്സിങ്‌ സാലഡുകളുടെ ഗുണം കുറയ്‌ക്കും എന്ന്‌ യുഎസിലെ ഐയോവ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. പകരം ഒലിവ്‌ എണ്ണയോ കുറച്ച്‌ വെണ്ണയോ ചേര്‍ത്താല്‍ അകത്തേക്ക്‌ ചെല്ലുന്ന വിറ്റാമിന്റെ അളവ്‌ കൂടും. കാരണം പച്ചക്കറിയില്‍ നിന്നും കൂടുതല്‍ ഫലപ്രദമായി പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന്‌ കൊഴുപ്പ്‌ സഹായിക്കും.

പ്രഭാതഭക്ഷണമായി ധ്യാനങ്ങള്‍

പ്രഭാതഭക്ഷണമായി ധ്യാനങ്ങള്‍

പ്രഭാതഭക്ഷണത്തിന്‌ ധാന്യങ്ങള്‍ കഴിക്കുന്നവര്‍ അങ്ങനെ അല്ലാത്തവരേക്കാള്‍ മെലിയാന്‍ സാധ്യത ഉണ്ടെന്ന്‌ പഠനങ്ങള്‍ പറയുന്നുണ്ട്‌-എന്നാല്‍ ആരോഗ്യദായകമായ ബ്രാന്‍ഡ്‌ തിരഞ്ഞെടുത്താല്‍ മാത്രമാണിത്‌. ലേബല്‍ നോക്കി മാത്രം വാങ്ങുക.

പാട നീക്കിയ പാല്‍

പാട നീക്കിയ പാല്‍

അടുത്ത കാലം വരെ പാടയോടു കൂടിയ പാല്‍ ആരോഗ്യത്തിന്‌ നല്ലതല്ല എന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഗവേഷണങ്ങള്‍ പറയുന്നത്‌ പാട നീക്കിയ പാലിനേക്കാള്‍ മികച്ചത്‌ പാടയോടുകൂടി പാല്‍ ആണന്നാണ്‌.

100 എംഎല്‍ പാടയുള്ള പാലില്‍ 4 ശതമാനം കൊഴുപ്പു കാണപ്പെടുന്ന സ്ഥാനത്ത്‌ ഈ വിഭാഗത്തില്‍ വരുന്ന ഉയര്‍ന്ന്‌ കൊഴുപ്പുള്ള ആഹാരങ്ങളില്‍ 20 ശതമാനം കൊഴുപ്പ്‌ ഉണ്ടാകും. പാട നീക്കിയ പാലില്‍ 0.1 ശതമാനമാണ്‌ കൊഴുപ്പ്‌. അതിനാല്‍ പാട ഉള്ളതില്‍ നിന്നും ഇല്ലാത്ത പാലിലേക്ക്‌ മാറിയതു കൊണ്ട്‌ വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ല.

പാകം ചെയ്യാത്ത പച്ചക്കറി

പാകം ചെയ്യാത്ത പച്ചക്കറി

പാകം ചെയ്യുന്നതിലൂടെ പച്ചക്കറികളിലെ വിറ്റാമിനുകളും ധാതുക്കളും നഷ്ടമാകും എന്ന്‌ കരുതപ്പെടുന്നുണ്ട്‌ എന്നാല്‍ പഠനങ്ങള്‍ പറയുന്നത്‌ നേരെ വിപരീതമാണന്നാണ്‌. വേവിച്ചാല്‍ ചില ( എല്ലാം ഇല്ല)വിറ്റാമിന്‍ സി വിഘടിക്കും, ഈ പ്രക്രിയ രോഗത്തെ പ്രതിരോധിക്കുന്ന പോഷകങ്ങളായ ആന്റി ഓക്‌സിഡന്റുകള്‍ അകത്ത്‌ ചെല്ലുന്നത്‌ ഉയര്‍ത്തും. കാരറ്റ്‌, ചീര, കാബേജ്‌, കൂണ്‍,മുളക്‌ തുടങ്ങിയ പച്ചക്കറികള്‍ വേവിച്ച്‌ കഴിക്കുമ്പോഴാണ്‌ അല്ലാതെ കഴിക്കുന്നതിലും ആന്റി ഓക്‌സിഡന്റുകള്‍ നല്‍കുന്നതെന്നാണ്‌ 2008 ല്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയത്‌.

വേവിക്കുമ്പോള്‍ പച്ചക്കറികളുടെ കട്ടികൂടിയ കോശഭിത്തികള്‍ വിഘടിക്കും അതിനാല്‍ ശരീരത്തിന്‌ ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ആഗീരണം ചെയ്യാന്‍ എളുപ്പമാകും.ആവി കേറ്റുന്നതാണ്‌ നല്ലത്‌, പിന്നീട്‌ സാവധാനം തിളപ്പിക്കുക. പൊരിച്ചാല്‍ കുറച്ച്‌ വിറ്റാമിനുകളും ധാതുക്കളും മാത്രമെ സംരക്ഷിക്കപ്പെടു.

ഡയറ്റ്‌ ഡ്രിങ്ക്‌

ഡയറ്റ്‌ ഡ്രിങ്ക്‌

ശീതള പാനീയങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കലോറി കുറയ്‌ക്കാന്‍ ഇവ തിരഞ്ഞെടുക്കാറുണ്ട്‌. എന്നാല്‍ വിദഗ്‌ധര്‍ പറയുന്നത്‌ ഇവ ശരീര ഭാരം കുറയ്‌ക്കാനുള്ള ശ്രമം നശിപ്പിക്കുമെന്നാണ്‌.ഇതിലടങ്ങിയിട്ടുള്ള കൃത്രിമ മധുരങ്ങള്‍ക്ക്‌ പഞ്ചസാരയാണ്‌ കഴിക്കുന്നതെന്ന്‌ രസമുഗുളങ്ങളെ വിശ്വിസിപ്പിക്കാന്‍ കഴിയും എന്നാല്‍ തലച്ചോറിനെ കബളിപ്പിക്കാന്‍ കഴിയില്ല. ഇവ വേണ്ടന്നു വയ്‌ക്കുന്ന കലോറി ശരീരം പ്രതീക്ഷിക്കുകയും തേടികൊണ്ടിരിക്കുകയും ചെയ്യും അതിനാല്‍ കൂടുതല്‍ വിശക്കുകയും അതിനനുസരിച്ച്‌ കഴിക്കുകയും ചെയ്യും. പലപ്പോഴും ഡയറ്റ്‌ ഡ്രിങ്ക്‌ ശരീര ഭാരം കുറയ്‌ക്കുന്നതിനു പകരം കൂട്ടുകയായിരിക്കും ചെയ്യുക.

English summary

FOODS THAT DON'T LET YOU Slim Down

Reading the ingredient list and nutrition facts column could help you choose the right items. Here's a round up of the things you consider good that may actually be bad.
X
Desktop Bottom Promotion