For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒതുങ്ങിയ വയറിന് ഒരാഴ്ച മതി!!

|

ശരീരത്തിന്റെ ഏതു ഭാഗത്തുള്ള കൊഴുപ്പിനേക്കാളും പോകുവാന്‍ ബുദ്ധിമുട്ടുള്ള കൊഴുപ്പ് വയറ്റിലേതാണ്. ശരീരഭംഗിയെ ബാധിയ്ക്കുക മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യുന്ന ഒന്നാണ് വയറ്റിലെ കൊഴുപ്പ്.

ഒരാഴ്ച കൊണ്ട് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ.

പഞ്ചസാര

പഞ്ചസാര

വയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള ഒരു പ്രധാന വഴി പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയെന്നതാണ്. മധുരം ഉപേക്ഷിയ്ക്കുകയെന്ന ചുരുക്കത്തില്‍ പറയാം. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കുക.

വെജിറ്റേറിയന്‍ ഭക്ഷണം

വെജിറ്റേറിയന്‍ ഭക്ഷണം

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വയറ്റിലെ കൊഴുപ്പു കൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതുപേക്ഷിച്ച് വെജിറ്റേറിയന്‍ ഭക്ഷണത്തിലേയ്ക്കു തിരിയുക.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ഒരാഴചത്തേയ്ക്ക് ദിവസം രണ്ടു മണിക്കൂര്‍ വച്ചെങ്കിലും വ്യായാമങ്ങള്‍ ചെയ്യുക. വയര്‍ കുറയാന്‍ സഹായിക്കുന്ന ക്രഞ്ചസ് മുക്കാല്‍ ണിക്കൂറെങ്കിലും വേണം. ഇത് ഫലം നല്‍കും.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ വിഘടിപ്പിയ്ക്കാന്‍ ശരീരത്തിന് കൊഴുപ്പുപയോഗിയ്‌ക്കേണ്ടി വരും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് വയര്‍ കുറയാന്‍ സഹായിക്കും.

ചെറുനാരങ്ങാവെള്ളം

ചെറുനാരങ്ങാവെള്ളം

ചെറുനാരങ്ങാവെള്ളം കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

ഉപ്പ്

ഉപ്പ്

ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് തടി കൂടുതലാക്കും. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട വരുത്തും. ശരീരം തടിച്ചതായി തോന്നുതും

വെള്ളം

വെള്ളം

വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇതുവഴി ശരീരത്തിലെ വിഷാംശം, കൊഴുപ്പ് എന്നിവ നീക്കും.

സാലഡുകള്‍

സാലഡുകള്‍

സാലഡുകള്‍ ധാരാളം കഴിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഭക്ഷണത്തിന്റെ അളവു കുറയ്ക്കാനും അതേ സമയം വിശപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

നേരത്തേയുള്ള അത്താഴം

നേരത്തേയുള്ള അത്താഴം

വയര്‍ കുറയ്ക്കുന്നതില്‍ ഒരു പ്രധാന കാര്യമാണ് നേരത്തേയുള്ള അത്താഴം. കിടക്കാന്‍ പോകുന്നതിന് 3 മണിക്കൂര്‍ മുമ്പ് പോഷകസമ്പന്നമായ അത്താഴം കഴിക്കുന്നത് മികച്ച ഫലം നല്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

പഴങ്ങള്‍

പഴങ്ങള്‍

ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്തുക. ധാരാളം ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ മികച്ച ദഹനത്തിനും, ദഹന ശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളെ പുറന്തള്ളാനും സഹായിക്കും.

ഗോതമ്പ്‌

ഗോതമ്പ്‌

ചോറിന് പകരം ഗോതമ്പിലേയ്ക്കു തിരിയുക. ഒരാഴ്ചത്തേയ്ക്ക് അരിഭക്ഷണം പൂര്‍ണമായും ഉപേക്ഷിയ്ക്കുക.

ബെറികള്‍

ബെറികള്‍

ബെറികള്‍ കഴിയ്ക്കുക. ഇവ വയറ്റിലെ കൊഴുപ്പലിയിച്ചു കളയും.

സോഡ

സോഡ

സോഡ കുടിയ്ക്കുന്ന ശീലമുണ്ടങ്കില്‍ ഇത് ഒഴിവാക്കുക. ഇത് വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം പ്രധാനം. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ പ്രധാനമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പോലുള്ളവയെ നീക്കി നിര്‍ത്തുക. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തിന്റെ തടിയ്‌ക്കൊപ്പം വയറ്റിലെ കൊഴുപ്പും വര്‍ദ്ധിപ്പിയ്ക്കും.

 മസാലകള്‍

മസാലകള്‍

ഭക്ഷണത്തില്‍ കൂടുതല്‍ മസാലകള്‍ ഉള്‍പ്പെടുത്തുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും.

നട്‌സ്

നട്‌സ്

സ്‌നാക്‌സ് ശീലം പാടെ ഒഴിവാക്കുക. പകരം നട്‌സ് കഴിയ്ക്കാം. വയര്‍ കുറയാന്‍ ഇത് സഹായിക്കും.

നടക്കുക

നടക്കുക

ഭക്ഷണം കഴിഞ്ഞ ഉടന്‍ കിടയ്ക്കുകയോ ഇരിയ്ക്കുകയോ ചെയ്യരുത്. അല്‍പം നടക്കുക. മലയാളത്തിലെ ആരോഗ്യ, സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് ലൈക് ചെയ്യൂ. ഷെയര്‍ ചെയ്യൂ.

പ്രാതല്‍

പ്രാതല്‍

പ്രാതല്‍ ഉപേക്ഷിയ്ക്കരുത്. തടി കൂട്ടുന്ന ഒന്നാണിത്. പകരം ഓട്‌സ് പോലെ ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

പുറത്തേയ്ക്കിറങ്ങൂ, തടി കുറയ്ക്കൂപുറത്തേയ്ക്കിറങ്ങൂ, തടി കുറയ്ക്കൂ

Read more about: weight തടി
English summary

Fitness Tips To Get Flat Belly Within One Week

Here are some useful tips to get flatter stomach in a week and tips to get flat stomach in 2 weeks.
X
Desktop Bottom Promotion