For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യിന്റെ തടി കുറയ്ക്കാം

|

തടി ശരീരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാകാം. അമിതവണ്ണമുള്ളവര്‍ക്ക് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ തടിയുണ്ടാകും.

ചിലരുടെ ശരീരത്തില്‍ വയറ്റിലായിരിക്കും കൂടുതല്‍ കൊഴുപ്പ്. മറ്റു ചിലര്‍ക്കാവട്ടെ, തുടയിലായിരിക്കും. മറ്റു ചിലര്‍ക്കാകട്ടെ, കൈകളിലും.

കൈകള്‍ക്ക് അമിതവണ്ണം ശരീരത്തിന്റെ ആകെയുള്ള സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. കൈ വണ്ണം കുറയ്ക്കാന്‍ വ്യായാമങ്ങളാണ് കൂടുതല്‍ ഗുണം ചെയ്യുക.

കയ്യിന്റെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങളെക്കുറിച്ചറിയൂ,

പുഷ് അപ്‌സ്

പുഷ് അപ്‌സ്

തടി കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒന്നാണ് പുഷ് അപ്‌സ്. കൈകള്‍ ചിത്രത്തില്‍ കാണുന്ന രീതിയില്‍ മേശയിലോ കട്ടിലിലോ ഉറപ്പിച്ച് ശരീരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. ശരീരഭാരം മുഴുവന്‍ കൈകളില്‍ വേണം കേന്ദ്രീകരിയ്ക്കാന്‍. കയ്യിന്റെ തടി കുറയാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണിത്.

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ് ആകെയുള്ള ശരീരത്തിന് മാത്രമല്ല, കൈകള്‍ക്കും ചേര്‍ന്ന ഒരു വ്യായാമമാണ്. സ്‌കിപ്പിംഗ് ചെയ്യുന്നത് കയ്യിന്റെ തടി കുറയ്ക്കും.

ഭുജംഗാസന

ഭുജംഗാസന

യോഗയിലെ ഭുജംഗാസന പോലെയുള്ള യോഗാമുറകള്‍ കയ്യിന്റെ തടി കുറയ്ക്കാന്‍ സഹായിക്കും.

കൈകളില്‍ ഭാരമൂന്നി

കൈകളില്‍ ഭാരമൂന്നി

ചിത്രത്തില്‍ കാണുന്ന രീതിയില്‍ കൈകളില്‍ ഭാരമൂന്നി നില്‍ക്കുക. കഴിയാവുന്നത്ര നേരം ഇങ്ങനെ നില്‍ക്കണം. ഇത് കയ്യിന്റെ തടി കുറയ്ക്കുകയും കയ്യിന് ഷേപ് നല്‍കുകയും ചെയ്യും.

ജിമ്മില്‍

ജിമ്മില്‍

ജിമ്മില്‍ പോകുന്നവര്‍ക്ക് ട്വിസ്റ്റ്‌സ്, ട്രൈസെപ്‌സ്, ഡയഗണല്‍ റെയ്‌സസ് തുടങ്ങിയ വിവിധ വ്യായാമങ്ങള്‍ കയ്യിന്റെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

English summary

Exercises To Reduce Arm Fat

These exercises to get rid of arm fat will give you slender shapely arms. Getting rid of arm fat is easy with these simple tips. For trimming your arm fat and getting thin arms, keep read. We tell you how to los fat in arms the healthy way.
Story first published: Saturday, February 22, 2014, 12:08 [IST]
X
Desktop Bottom Promotion