For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിയര്‍ പഴം പോലുള്ള മേനിക്ക്‌

By Super
|

പിയര്‍പഴത്തിന്റെ പോലെ ആകൃതി ആഗ്രഹിക്കുന്നവരാണ്‌ സ്‌ത്രീകളിലേറെയും. എന്നാല്‍, ഇത്‌ നേടിയെടുക്കുക അത്ര എളുപ്പമല്ല. രൂപലാവണ്യം സ്‌ത്രീകളെ ഏറെ ആകര്‍ഷവതികളാക്കും.എന്നാല്‍, ഇങ്ങനെയല്ല എന്നോര്‍ത്ത്‌ വിഷമത്തിലാണോ?

കാലിലെയും പിന്‍ഭാഗങ്ങളിലെയും കൊഴുപ്പ്‌ കുറയ്‌ക്കാന്‍ വളരെ പ്രയാസമാണ്‌ എന്ന്‌ പൊതുവില്‍ ഒരു ധാരണ ഉണ്ട്‌. പിയര്‍ പഴത്തിന്റെ രൂപ ഭംഗി ഉണ്ടാകില്ല എന്നോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ശരീരത്തിന്റെ കീഴ്‌ഭാഗത്തെ അമിത വണ്ണം കുറച്ച്‌ നേര്‍ത്തതാക്കാന്‍ സഹായിക്കുന്ന ലളിതമായ ഭക്ഷണ ക്രമം ഉണ്ട്‌. അടിഞ്ഞ്‌ കൂടിയ കൊഴുപ്പ്‌ നീക്കം ചെയ്‌ത്‌ നിങ്ങളെ കൃശഗാത്രരാക്കാന്‍ ഇവ സഹായിക്കും.

ചെമ്പരത്തി ഇലയുടെ ഗുണങ്ങള്‍

പിയര്‍ പഴം പോലാകാനുള്ള ചില ഭക്ഷണക്രമങ്ങള്‍

1. ആഹാരങ്ങള്‍

1. ആഹാരങ്ങള്‍

കഴിക്കാന്‍ കൊഴുപ്പ്‌ കുറഞ്ഞ ആഹാരങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. കാര്‍ബോഹൈഡ്രേറ്റ്‌സും ഉള്‍പ്പെടുത്താം. കൊഴുപ്പ്‌ കുറഞ്ഞതും പ്രോട്ടീന്‍ ഏറെയുള്ളതുമായ ട്യൂണ, നേര്‍ത്ത മാസം, കോഴി എന്നിവ ആഹാരത്തിനായി തിരഞ്ഞെടുക്കാം. പ്രോട്ടീന്‍ ധാരാളം കഴിക്കുന്നത്‌ ശരീരത്തിലെ ഊര്‍ജ നില ഉയര്‍ത്തും. സാലഡ്‌, ചെറുചവിത്ത്‌്‌ എണ്ണ ,അണ്ടി പരിപ്പ്‌ എന്നവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

2. കൊഴുപ്പ്‌

2. കൊഴുപ്പ്‌

കീഴ്‌ ഉടലിന്റെ വണ്ണം കുറയ്‌ക്കാനാഗ്രഹിക്കുന്നു എങ്കില്‍ വെണ്ണ, ഇറച്ചി, തൈര്‌, വെണ്ണക്കട്ടി, തുടങ്ങി കൊഴുപ്പ്‌ അധികം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കുറയ്‌ക്കുക. ശീരത്തിന്‌ പിയര്‍ ആകൃതി ലഭിക്കണമെങ്കില്‍ ഭക്ഷണ ക്രമം ചിട്ടയായി പാലിക്കണം.

3. ഇഷ്‌്‌ടപെടേണ്ടവ

3. ഇഷ്‌്‌ടപെടേണ്ടവ

പിയര്‍ പഴത്തിന്റെ ആകൃതി നേടാനാഗ്രഹിക്കുമ്പോള്‍ ആഹാര കാര്യത്തില്‍ പലതും പുതിയതായി ഇഷ്ടപെടേണ്ടി വരും. സമ്പൂര്‍ണ ധാന്യങ്ങള്‍, പച്ചക്കറികള്‍ , പഴങ്ങള്‍, പയര്‍, ഓട്‌സ്‌, സമുദ്രോത്‌പങ്ങള്‍, ചര്‍മ്മം നീക്കംചെയ്‌ത കോഴിയിറച്ചി, ടര്‍ക്കിയുടെ ഹൃദയം എന്നിവ അത്തരത്തില്‍ ചിലതാണ്‌.

4.കാത്സ്യം

4.കാത്സ്യം

പിയര്‍ ആകൃതിയിലുള്ള ശരീരമാണ്‌ നിങ്ങളുടേതെങ്കില്‍ അസ്ഥിതി ക്ഷതം വരാനുള്ള സാധ്യത കൂടുതലാണ്‌. വെളുത്തുള്ളി, പച്ചക്കറികള്‍, പാല്‍, ചീര, ബ്രോക്കോളി ,കോളിഫ്‌ളവര്‍ തുടങ്ങി കാത്സ്യം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അതിനാല്‍ ധാരാളം കഴിക്കണം.

5. വെള്ളം

5. വെള്ളം

ആഹാരക്രമം പാലിക്കുന്നതിനാല്‍ ശരീരത്തിന്‌ നിര്‍ജ്ജലീകരണം സംഭവിക്കാതെ സൂക്ഷിക്കണം. വെള്ളം ധാരാളം കുടിച്ചാല്‍ വയര്‍ നിറഞ്ഞിരിക്കുകയാണന്ന തോന്നല്‍ നിലനിര്‍ത്തും. അമിതമായി ആഹാരം കഴിക്കുന്നത്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

6. ആഹാരക്രമം

6. ആഹാരക്രമം

പിയര്‍ ആകൃതിയിലുള്ള ശരീരം നേടാനുള്ള ആഹാര ക്രമത്തിലാണെങ്കില്‍ , ഇക്കാര്യങ്ങള്‍ കൂടി ഓര്‍ക്കുക

കാത്സ്യം നിറഞ്ഞ ആഹാരങ്ങള്‍

10% ആരോഗ്യദായകങ്ങളായ കൊഴുപ്പ്‌

45% സമ്പൂര്‍ണ കാര്‍ബോഹൈഡ്രേറ്റ്‌്‌

45% നേര്‍ത്ത പ്രോട്ടീന്‍

ഈ പറഞ്ഞിട്ടുള്ള അവശ്യ ഘടകങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെട്ടിരിക്കണം.

ഭക്ഷണം ഉപേക്ഷിക്കുന്നത്‌ ശരീര ഭാരം കുറയ്‌ക്കാനുള്ള എളുപ്പ വഴിയല്ല. ഇത്‌ നിങ്ങളെ ദുര്‍ബലമാക്കുകയും അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. ആരോഗ്യദായകമായ ഭക്ഷണക്രമവും ശരിയായ വ്യായാമവും ആണ്‌ ശരീര ഭാരംകുറയ്‌ക്കാന്‍ എറ്റവും നല്ലത്‌. ഇത്തരത്തില്‍ നിങ്ങള്‍ക്കും പിയര്‍ ആകൃതിയിലേക്കെത്താം.

Read more about: diet ഡയറ്റ്
English summary

Diet tips for pear shaped women

Being pear shaped is one of the biggest curses, think many women!
X
Desktop Bottom Promotion