For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലില വയറിന് ബുദ്ധിപരമായ നീക്കങ്ങള്‍!!

|

പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും വയര്‍ സൗന്ദര്യത്തിന് ഏറ്റവും വലിയൊരു അഭംഗി തന്നെയാണെന്നു പറയാം. ഇതുകൊണ്ടുതന്നെ വയറ്റിലെ കൊഴുപ്പു നീക്കേണ്ടതിന്റെ പ്രധാന്യവും വര്‍ദ്ധിയ്ക്കുന്നു.

വയറിലെ കൊഴുപ്പു കുറയ്ക്കുകയെന്നത് അത്ര എളുപ്പമല്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ കൊഴുപ്പു നീങ്ങിയാലും വയറ്റിലെ കൊഴുപ്പ് പോകുവാന്‍ അത്ര എളുപ്പമല്ല.

പുരുഷന്മാരുടെ വയര്‍ കുറയ്ക്കാംപുരുഷന്മാരുടെ വയര്‍ കുറയ്ക്കാം

വയര്‍ കുറയ്ക്കാനുള്ള പ്രധാന വ്യായാമങ്ങളിലൊന്നാണ് ക്രഞ്ചസ്. എന്നാല്‍ ഇത്തരം വ്യായാമങ്ങള്‍ കൃത്യമായി ചെയ്തിട്ടും ഇത് ഫലിയ്ക്കുന്നില്ലെന്നു പരാതിപ്പെടുന്നവരുണ്ട്.

വയര്‍ കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം ഭക്ഷണങ്ങളും പ്രധാനമാണ്. ഇതുകൊണ്ട് വ്യായാമത്തിലും ഭക്ഷണകാര്യത്തിലും വേണ്ട മുന്‍കരുതലുകളെന്തെന്നറിയൂ,

കഠിനമായ വ്യായാമങ്ങള്‍ വേണ്ട

കഠിനമായ വ്യായാമങ്ങള്‍ വേണ്ട

വ്യായാമം ചെയ്തു തുടങ്ങുമ്പോള്‍ തുടക്കത്തില്‍ തന്നെ കൂടുതല്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാതെ ചെറുതു വീതം ചെയ്തു തുടങ്ങുക. 50 ക്രഞ്ചസ് തുടരെ ചെയ്യുവാന്‍ ശ്രമിയ്ക്കാതെ ആദ്യം 5ലോ 10 ലോ തുടങ്ങുക.

വാം അപ്

വാം അപ്

വാം അപ് ചെയ്ത ശേഷം വ്യായാമം ചെയ്തു തുടങ്ങുക. ഓടുകയോ ചാടുകയോ നടക്കുകയോ എല്ലാം ചെയ്യാം.

 ശ്വാസമെടുക്കുക

ശ്വാസമെടുക്കുക

നല്ല പോലെ ശ്വാസമെടുക്കുക. ശ്വാസം പിടിച്ചു നില്‍ക്കുന്നത് വയറ്റിലെ മസിലുകള്‍ക്ക് ഉറപ്പു നല്‍കാന്‍ സഹായിക്കും.

ശ്രദ്ധ

ശ്രദ്ധ

വ്യായാമം ചെയ്യുമ്പോള്‍ ഇതിലേയ്ക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുക.

യോഗ

യോഗ

മറ്റുള്ള വ്യായാമമുറകള്‍ മടുത്തെങ്കില്‍, യോഗ പരീക്ഷിച്ചു നോക്കൂ. ഇതിലെ ശ്വസനക്രിയകള്‍ വയറ്റിലെ കൊഴുപ്പു കുറയാന്‍ സഹായിക്കും.

എല്ലാ തരം വ്യായാമങ്ങളും

എല്ലാ തരം വ്യായാമങ്ങളും

വ്യായാമം ചെയ്യുമ്പോള്‍ ക്രഞ്ചസ മാത്രം പോരാ, എല്ലാ തരം വ്യായാമങ്ങളും ചെയ്യാന്‍ സഹായിക്കുക.

വക്രാസന

വക്രാസന

യോഗയിലെ വക്രാസന പോലുളള യോഗാസനരീതികള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

വെയ്റ്റ് ലിഫ്റ്റിംഗ്

വെയ്റ്റ് ലിഫ്റ്റിംഗ്

വെയ്റ്റ് ലിഫ്റ്റിംഗ് വയറ്റിലെ മസിലുകള്‍ക്കും ഉറപ്പു നല്‍കും. വയറ്റിലെ കൊഴുപ്പു കുറയുവാന്‍ സഹായിക്കും.

നീന്തുക

നീന്തുക

നീന്തുവാന്‍ താല്‍പര്യമുള്ളവരെങ്കില്‍ ഇത് പരീക്ഷിയ്ക്കാം. വയര്‍ കുറയ്ക്കാന്‍ ഇതും സഹായിക്കും.

 ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

കഴിയ്ക്കുന്ന ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

വിശ്രമം

വിശ്രമം

തുടര്‍ച്ചയായി വ്യയാമം ചെയ്യുന്നത് മസിലുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കാനും വേദനയ്ക്കും ഇട വരുത്തും. ആവശ്യത്തിന് വിശ്രമവും പ്രധാനം.

ചിരിയ്ക്കുന്നത്

ചിരിയ്ക്കുന്നത്

ചിരിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ചിരിയ്ക്കുമ്പോള്‍ വയറ്റിലെ മസിലുകളിലാണ് പ്രഷര്‍ വരുന്നത്. ഇത് മസിലുകള്‍ക്ക് മുറുക്കം നല്‍കും. വയര്‍ കുറയും.

ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നത്

ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നത്

ഭക്ഷണത്തിനിടയിലെ നീണ്ട ഇടവേളകള്‍ ഒഴിവാക്കുക. ഈ സമയത്ത് ശരീരത്തില്‍ കൊഴുപ്പു ശേഖരിച്ചു വയ്ക്കാന്‍ ഇട വരുത്തും.

മധുരവും ഉപ്പും

മധുരവും ഉപ്പും

മധുരവും ഉപ്പും ആരോഗ്യത്തിന്റെ മാത്രമല്ല, വയറിന്റെയും ശത്രുക്കളാണ്. ഇവ കഴിവതും കുറയ്ക്കുക.

വെള്ളം

വെള്ളം

വെള്ളം ധാരാളം കുടിയ്ക്കുക. ഇത് ശരീരത്തിലെ മാത്രമല്ല, വയറ്റിലേയും കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും.

ജീന്‍സ്

ജീന്‍സ്

വല്ലാതെ ഇറുകിയ ജീന്‍സ് പോലുള്ളവ ഒഴിവാക്കുക. ഇത് വയറ്റില്‍ ആകൃതിയില്ലാതെ മാംസം അടിഞ്ഞു കൂടാന്‍ ഇടയാക്കും.

 ലൈംഗികത ആരോഗ്യത്തിനു സഹായിക്കുമ്പോള്‍.... ലൈംഗികത ആരോഗ്യത്തിനു സഹായിക്കുമ്പോള്‍....

English summary

Brilliant Ways To Get Flat Tummy

How to Get A Flat Tummy is a question asked by people. Here are some Brilliant Ways to get a flat stomach,
X
Desktop Bottom Promotion