For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിക്സ് പാക്ക് സ്വന്തമാക്കാം !

By VIJI JOSEPH
|

സുന്ദരിയായ ഒരു സ്ത്രീയെ ആകര്‍ഷിക്കാന്‍ സിക്സ് പാക്കിനോളം കഴിവുള്ള മറ്റൊന്നുണ്ടോ?. സ്ത്രീകള്‍ക്ക് മുന്നില്‍ മതിപ്പുണ്ടാക്കുക മാത്രമല്ല, ജിവിതത്തില്‍ ആത്മവിശ്വാസം നേടാനും ഇത് സഹായിക്കും. എന്നാല്‍ സിക്സ്പാക്ക് നേടുക എന്നത് അത്ര എളുപ്പത്തില്‍ സാധിക്കുന്നതല്ല. ചില സിനിമാതാരങ്ങളാണ് ഇത്തരത്തിലുള്ള ശരീരം സ്വന്തമാക്കിയവരില്‍ പ്രമുഖര്‍. സിക്സ്പാക്ക് ശരീരവുമായി നീന്തല്‍കുളത്തില്‍ നിന്ന് നടന്നുപോകുമ്പോള്‍ ഏറെപ്പേര്‍ നിങ്ങളില്‍ ആകൃഷ്ടരാകും എന്നുറപ്പ്. എന്നാല്‍ അത് നേടാനായി ശാരീരികവും, മാനസികവുമായ കഠിനമായ അദ്ധ്വാനം തന്നെ വേണ്ടി വരും.

ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് ഭക്ഷണക്രമം, ശാരീരിക അദ്ധ്വാനം എന്നിവയില്‍ നിലവിലുള്ള ശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ്. ജങ്ക് ഫുഡുകള്‍, കൊഴുപ്പ് അമിതമായി അടങ്ങിയവ എന്നിവ ഒഴിവാക്കി ഫൈബറും, പ്രോട്ടീനുകളും സമൃദ്ധമായ ഭക്ഷണം ശീലമാക്കണം.

<strong>പുതുവര്‍ഷത്തില്‍ ഫിറ്റ്‌നസ് നേടാം</strong>പുതുവര്‍ഷത്തില്‍ ഫിറ്റ്‌നസ് നേടാം

നിങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള പൊറോട്ടയും, ബര്‍ഗറുകളുമൊക്കെ നിയന്ത്രിക്കുക എന്നത് എളുപ്പമാകാനിടയില്ല. പോസിറ്റീവായ മാറ്റങ്ങളിലേക്ക് പോയാല്‍ മാത്രമേ സിക്സ് പാക്ക് എന്ന സ്വപ്നം സഫലീകരിക്കാനാവൂ.

best exercises to get six pack abs

ഭക്ഷണവും, ജീവിതശൈലിയും ശരിയായി വന്നാല്‍ അടുത്തതായി ശ്രദ്ധിക്കേണ്ടത് വ്യായാമത്തിലാണ്. വയറ്റിലെ പേശികള്‍ക്ക് ഉറപ്പ് നല്കുന്ന വ്യായാമങ്ങള്‍ ചെയ്യാനായി ജിംനേഷ്യത്തില്‍ പോവുകയോ, വീട്ടില്‍ തന്നെ വ്യായാമങ്ങല്‍ ചെയ്യുകയോ ചെയ്യാം. കഠിനമായ വ്യായാമ ക്രമങ്ങള്‍ പതിവായി ഇതിനായി ചെയ്യേണ്ടതുണ്ട്. അത്തരം ചില വ്യായാമങ്ങള്‍ പരിചയപ്പെടാം.

1. ലോങ്ങ് ആം ക്രഞ്ച് - മുട്ടുകള്‍ മടക്കി, മലര്‍ന്ന് കിടന്ന് കൈകള്‍ പുറകിലേക്ക് നിവര്‍ത്തിപ്പിടിക്കുക. തലയ്ക്ക് മീതെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് സാധാരണ ചെയ്യുന്ന ക്രഞ്ച് എക്സര്‍സൈസ് ചെയ്യുക. ഇത് സാവധാനം, നിയന്ത്രണത്തോടെയാകണം.

2. റിവേഴ്സ് ക്രഞ്ച് - മലര്‍ന്ന് കിടന്ന് കൈകള്‍ തലയ്ക്ക് പുറകില്‍ പിടിക്കുക. മുട്ടുകള്‍ നെഞ്ചിന് നേരെ 90 ഡിഗ്രിയില്‍ ഉയര്‍ത്തുക. കാലുകള്‍ ഒരുമിച്ചോ, വിലങ്ങനെയോ വെയ്ക്കാം. അരക്കെട്ട് തറയില്‍ നിന്നുയര്‍ത്തി കാലുകള്‍ മേല്‍ ചുമരിലേക്ക് ഉയര്‍ത്തുക. വീണ്ടും കാലുകള്‍ പഴയപടി താഴേക്ക് താഴ്ത്തുക. കാലുകള്‍ പക്ഷേ തറയില്‍ സ്പര്‍ശിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വഴി വയറിന് നല്ല വ്യായാമം ലഭിക്കും.

3. ജാക്ക് നൈഫ് - തറയില്‍ ഒരു ഷീറ്റ് വിരിച്ച് മലര്‍ന്ന് കിടന്ന് കൈകള്‍ തലക്കിരുവശവുമായി നിവര്‍ത്തി വെയ്ക്കുക. കാലുകളും കൈകളും ഒരേ സമയം മേല്‍ ചുമരിലേക്ക് ഉയര്‍ത്തുക. കൈവിരലിന്‍റെ തുമ്പും കാലിലെ വിരലും തമ്മില്‍ സ്പര്‍ശിക്കണം. തുടര്‍ന്ന് പഴയ നിലയിലേക്ക് വരുക.

4. എക്സ്റ്റന്‍ഡഡ് പ്ലാങ്ക് - കമിഴ്ന്ന് കിടന്ന് ചുമലിന് പത്തിഞ്ച് മുമ്പിലായി കൈകള്‍ കുത്തി നില്ക്കുക. ഷൂവിന്‍റെ മുന്‍ഭാഗം ചുമരിന് നേരെയിരിക്കണം. പിന്‍ഭാഗം നേരെ പിടിച്ച് ഇത്തരത്തില്‍ നിന്ന് സാധാരണ പോലെ ശ്വസിക്കാന്‍ ശ്രമിക്കുക.

5. സൈക്കിള്‍ - പിന്‍ഭാഗത്തിനും, വശങ്ങള്‍ക്കും പ്രാധാന്യമുള്ള ഇത് വയറിന് ഫലപ്രദമാണ്. യോഗ ചെയ്യാനുപയോഗിക്കുന്നതുപോലുള്ള മൃദുലമായ ഒരു വിരിപ്പില്‍ കിടന്ന് സൈക്കിള്‍ ചവിട്ടുന്നത് പോലെ കാലുകള്‍ ചലിപ്പിക്കുക. ചുമല്‍ മുട്ടിനെതിരേ ഉയര്‍ത്തുകയും ചെയ്യണം. രണ്ട് വശങ്ങളും ഒരേ പോലെ ഇത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. 12 തവണ വീതമുള്ള 2 ഘട്ടങ്ങളായി ഇത് ചെയ്യാം.

6. ട്രങ്ക് റൊട്ടേഷന്‍ - ഡംബലോ, മെഡിസിന്‍ ബോളോ ഇതിന് ഉപയോഗിക്കാം. തറയില്‍ കാലുകള്‍ അമര്‍ത്തി മുട്ടുമടക്കി ഇരിക്കുക. ചെറുതായി പുറകോട്ട് ചരിഞ്ഞ് ഇരിക്കുക. കൈമുട്ടുകള്‍ വളച്ച് ഭാരം നെഞ്ചിന് നേരെ പിടിച്ച് ഇരു ഭാഗങ്ങളിലേക്കും ചലിപ്പിക്കുക. ഓരോ തവണയും ചലിപ്പിച്ചാല്‍ അല്പസമയം നിര്‍ത്തുക.

English summary

best exercises to get six pack abs

Here are some best tips to get a six pack abs,
Story first published: Monday, January 13, 2014, 16:35 [IST]
X
Desktop Bottom Promotion