For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കൂട്ടും ചില ശീലങ്ങള്‍

|

പുരുഷനും സ്‌ത്രീയ്‌ക്കും ഒരുപോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്‌ വയര്‍ ചാടുന്നത്‌. സ്‌ത്രീകളില്‍ പലപ്പോഴും പ്രസവശേഷമാണ്‌ ഇതുണ്ടാകുന്നതെങ്കില്‍ പുരുഷന്മാരില്‍ അമിതവണ്ണം, അമിത മദ്യപാനം എന്നിവ വയറിന്‌ കാരണമാകും.

വയറുണ്ടാകുന്നത്‌ സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഏറെ ദോഷകരമാണ്‌. വയറിലെ കൊഴുപ്പ്‌ ഏറെ ദോഷകരമാണെന്നു മാത്രമല്ല, ഇത്‌ പോയിക്കിട്ടാനും ഏറെ ബുദ്ധിമുട്ടാണ്‌.

വയറിലെ കൊഴുപ്പ്‌ ഭക്ഷണം കൊണ്ടും വ്യായാമക്കുറവും കൊണ്ടും മാത്രമല്ല, ചില ശീലങ്ങള്‍ കാരണവും ഉണ്ടാകും.

വയറിന്‌ കാരണമാകുുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ,

പുകവലി

പുകവലി

പുകവലി വയര്‍ കൂട്ടുന്ന ഒരു ശീലമാണ്‌. ഇത്‌ ആരോഗ്യത്തിനും ഏറെ ദോഷകരം തന്നെ.

രാത്രി കൂടുതല്‍ ഭക്ഷണം

രാത്രി കൂടുതല്‍ ഭക്ഷണം

രാത്രി കൂടുതല്‍ ഭക്ഷണം കഴിയ്‌ക്കുന്നതും ഇതിനു ശേഷം നേരെ പോയി കിടക്കുന്നതും വയര്‍ കൂട്ടുന്ന മറ്റൊരു കാര്യമാണ്‌.

ഇഷ്ടപ്പെട്ട ആഹാരം

ഇഷ്ടപ്പെട്ട ആഹാരം

ഡയറ്റും മറ്റും എടുക്കുന്നവരുണ്ട്‌. എന്നാല്‍ ഇഷ്ടപ്പെട്ട ആഹാരം കണ്ടാല്‍ വലിച്ചു വാരി കഴിയ്‌ക്കുകയും ചെയ്യും. ഇതും വയര്‍ ചാടിയ്‌ക്കുന്ന ഒരു ശീലമാണ്‌.

ഗ്യാസ്‌

ഗ്യാസ്‌

ദീര്‍ഘനേരം ഭക്ഷണം കഴിയ്‌ക്കാതിരിയ്‌ക്കുന്നത്‌ വയറ്റില്‍ ഗ്യാസ്‌ വന്നു വീര്‍ക്കാന്‍ ഇടയാക്കും.

പാര്‍ട്ടികളില്‍

പാര്‍ട്ടികളില്‍

പാര്‍ട്ടികളില്‍ കൂടുമ്പോള്‍ പലരും നിയന്ത്രണങ്ങള്‍ മറക്കും. വലിച്ചുവാരി തിന്നുകയും കുടിയ്‌ക്കുകയും ചെയ്യും. ഇതും വയര്‍ ചാടാന്‍ ഇട വരുത്തുന്ന ഒരു ശീലമാണ്‌.

മധുരങ്ങള്‍

മധുരങ്ങള്‍

ഡയറ്റ്‌ സോഡ, അധികം കൊഴുപ്പില്ലാത്ത ഭക്ഷണം എന്നിവ ആരോഗ്യത്തിന്‌ കേടല്ലെന്നു കരുതി കഴിയ്‌ക്കുന്നവരുണ്ട്‌. എന്നാല്‍ ഇവയില്‍ കൃത്രിമ മധുരങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഇത്‌ ശരീരത്തിന്റെ അപചയപ്രക്രിയ ദുര്‍ബലപ്പെടുത്തും. വയറ്റിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും.

മുഴുവന്‍ ധാന്യങ്ങള്‍

മുഴുവന്‍ ധാന്യങ്ങള്‍

മുഴുവന്‍ ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ കൊഴുപ്പ്‌ എളുപ്പത്തില്‍ കത്തിച്ചു കളയും. ഇതിലെ നാരുകളാണ്‌ ഇതിന്‌ സഹായിക്കുന്നത്‌.

മാംസാഹാരം

മാംസാഹാരം

ചിക്കനും മട്ടനുമൊന്നുമില്ലാതെ ഭക്ഷണമിറങ്ങില്ലെന്നുള്ളവരുണ്ട്‌. ഇവ ദിവസവും കഴിയ്‌ക്കുന്നത്‌ തടി കൂട്ടുന്ന മറ്റൊരു ശീലമാണ്‌.

ദഹനം

ദഹനം

ദഹനം ശരിയായി നടക്കാത്തവരുണ്ട്‌. ഇത്‌ ചിലപ്പോള്‍ ദാഹനസംബന്ധമായ അസുഖങ്ങള്‍ കാരണമാകും. അല്ലെങ്കില്‍ കഴിച്ചയുടന്‍ കിടക്കുകയോ ഇരിയ്‌ക്കുകയോ ചെയ്യുന്നതു കാരണമാകും. ദഹനം ശരിയായി നടക്കാത്തതും വയര്‍ വീര്‍ക്കാന്‍ കാരണമാകും.

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികള്‍ കഴിയ്‌ക്കാന്‍ മടിയുള്ളവരുണ്ട്‌. വാസ്‌തവത്തില്‍ പച്ചക്കറികള്‍ കഴിയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാണ്‌. കാരണം ഇതിലെ നാരുകള്‍ ദഹനം ശരിയായി നടക്കാന്‍ സഹായിക്കും. ഇത്‌ വയര്‍ ചാടാതിരിയ്‌ക്കാന്‍ സഹായിക്കും.

ആഹാരം കുറയ്‌ക്കാതെ തടി കുറയ്‌ക്കാംആഹാരം കുറയ്‌ക്കാതെ തടി കുറയ്‌ക്കാം

Read more about: weight തടി
English summary

Bad Habits That Give You A Paunch

There are some bad habits that aid in getting a paunch. It is time to fight it over and look into these weight loss tips to get rid of the weight around the belly,
X
Desktop Bottom Promotion