For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിമ്മില്‍ സമയം നഷ്ടപ്പെടുത്തുന്ന 6 കാര്യങ്ങള്‍

By Super
|

ജോലി തിരക്കുകള്‍ക്കിടയില്‍ പലരും ഉന്മേഷം നേടുന്നത്‌ വ്യായാമങ്ങളിലൂടെയാണ്‌. ജിമ്മില്‍ സമയം നഷ്ടമാകാതിരിക്കാനുള്ള ചില കാര്യങ്ങളാണിവിടെ പറയുന്നത്‌. ജോലി തിരക്ക്‌ മൂലം നമ്മളില്‍ പലര്‍ക്കും വ്യായാമത്തിന്‌ ആവശ്യത്തിന്‌ സമയം കണ്ടെത്താന്‍ കഴിയാതെ വരാറുണ്ട്‌. സമയക്കുറവ്‌ മൂലം ഉറക്കത്തിന്റൈ സമയം കുറച്ച്‌ ജിമ്മില്‍ പോകാന്‍ സമയം കണ്ടെത്തുന്നവരുണ്ട്‌. കഠിനമായ വ്യായാമ മുറകളായിരിക്കും ഇവര്‍ ചെയ്യുക. ഇത്‌ തെറ്റായ രീതിയാണ്‌. ഇത്‌ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കുക മാത്രമല്ല വിലയേറിയ വ്യായാമ സമയം നഷ്ടമാക്കുക കൂടിയാണ്‌ ചെയ്യുക.

വൈകി ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷംവൈകി ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷം

ഒരു മണിക്കൂര്‍ ജിമ്മില്‍ ചെലവിടുന്നവര്‍ യഥാര്‍ത്ഥത്തില്‍ 25-30 മിനുട്ട്‌ നേരമാണ്‌ വ്യായാമത്തിനായി ചെലവിടേണ്ടത്‌ എന്നാണ്‌ ഭൂരിഭാഗം ഫിറ്റ്‌നസ്‌ ട്രെയിനര്‍മാരും പറയുന്നത്‌. നിങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്ന ചില ശീലങ്ങള്‍ ഉപേക്ഷിക്കുന്നത്‌ നല്ലതാണ്‌.

ഉപേക്ഷിക്കേണ്ട ചില ശീലങ്ങള്‍

ഉപകരണങ്ങളില്‍ മാത്രം ശ്രദ്ധ

ഉപകരണങ്ങളില്‍ മാത്രം ശ്രദ്ധ

ഉപകരണങ്ങളില്‍ വ്യായാമം ചെയ്യുന്നത്‌ തെറ്റായ കാര്യമല്ല. എന്നാല്‍, മുഴുവന്‍ സമയവും ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ ജിമ്മിലെ നിങ്ങളുടെ സമയം നഷ്ടമാക്കും. സ്വതന്ത്രശൈലിയിലുള്ള വ്യായാമങ്ങളുടെ പകുതി ഫലമെ ഉപകരണങ്ങള്‍ നല്‍കുകയുള്ളു. കൂടുതല്‍ ചെയ്യാന്‍ കഴിയാത്തവിധം പേശികള്‍ ക്ഷീണിച്ചു തുടങ്ങുന്ന വ്യായാമത്തിന്റെ അവസാന ഘട്ടങ്ങളില്‍ അനുബന്ധമായിട്ട്‌ ഉപയോഗിക്കാവുന്ന രീതിയിലാണ്‌ ഉപകരണങ്ങള്‍ രൂപ കല്‍പന ചെയ്‌തിരിക്കുന്നതെന്നാണ്‌ വിദഗ്‌ധര്‍ വിലയിരുത്തുന്നത്‌.

സ്റ്റാറ്റിക്‌ സ്‌ട്രെച്ചിങ്ങ്‌

സ്റ്റാറ്റിക്‌ സ്‌ട്രെച്ചിങ്ങ്‌

അടുത്തിടെ സ്‌ട്രെങ്‌ത്‌ ആന്‍ഡ്‌ കണ്ടീഷനിങ്‌ റിസര്‍ച്ച്‌ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്‌ വ്യായാമത്തിന്‌ മുമ്പ്‌ സ്റ്റാറ്റിക്‌ സ്‌ട്രെച്ചിങ്‌ ചെയ്യുന്നത്‌ പേശിയുടെ ബലം 5.5 ശതമാനം കുറയ്‌ക്കുമെന്നാണ്‌. ശരീരം നിശ്ചലാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ പേശികള്‍ നിവര്‍ത്തുന്നതാണ്‌ സ്‌റ്റാറ്റിക്‌ സ്‌ട്രെച്ചിങ്‌ . അസൗകര്യം തോന്നുന്നത്‌ വരെ പേശി വലിച്ച്‌ നീട്ടുക. ഈ അവസ്ഥയില്‍ 30 സെക്കന്‍ഡ്‌ നേരം സ്ഥിതി ചെയ്യണം. ശരീരത്തിന്റെ ആയാസം കുറച്ച്‌ അയവ്‌ നല്‌കുന്നതിന്‌ വേണ്ടിയാണ്‌ ഇത്‌ ചെയ്യുന്നത്‌. അതിനാല്‍ വ്യായാമത്തിമന്‌ ശേഷം ചെയ്യുന്നതാണ്‌ നല്ലത്‌. വ്യായാമത്തിന്‌ മുമ്പ്‌ ക്ഷതങ്ങള്‍ ഒഴിവാക്കാന്‍ ഡൈനാമിക്‌ സ്‌ട്രെച്ചിങ്‌ ചെയ്യാവുന്നതാണ്‌. വ്യത്യസ്‌ത വ്യായാമങ്ങളിലെ ചലനങ്ങളോടെ സാദൃശ്യമുള്ളവയാണ്‌ ഇതില്‍ ഉള്‍പ്പെടുന്നത്‌.

അമിത വാം അപ്‌

അമിത വാം അപ്‌

ജിമ്മില്‍ പുതിയ വ്യായാമ മുറകള്‍ ചെയ്യുന്ന ഓരോ സമയത്തും വാം അപ്‌ ചെയ്യേണ്ട ആവശ്യമില്ല. നെഞ്ച്‌, തോള്‍, കൈ പേശികള്‍ക്കായുള്ള വ്യായാമം ഒരേ ദിവസം ചെയ്യുകയാണെങ്കില്‍ നെഞ്ചിനുള്ള വ്യാമത്തിനൊപ്പം പുഷപ്‌ പോലെ ഉള്ള വാം അപ്‌ ചെയ്യുക. കൈപേശികള്‍ക്കു വേണ്ടിയുള്ളതും മറ്റും ഉപേക്ഷിക്കുക.നെഞ്ചിനുള്ള വ്യായാമത്തിനൊപ്പം തോളിനും കൈകള്‍ക്കും പ്രത്യേകം ചെയ്യേണ്ട ആവശ്യമില്ല.

കൂടുതല്‍ സമയം ഹൃദയത്തിന്‌

കൂടുതല്‍ സമയം ഹൃദയത്തിന്‌

ജിമ്മില്‍ ഒരുമണിക്കൂര്‍ ചെലവഴിക്കുകയാണെങ്കില്‍ 45 മിനുട്ട്‌ ഹൃദയത്തിനുള്ള വ്യായാമങ്ങള്‍ക്കായി ചെലവഴിക്കുന്നത്‌ നഷ്ടമാണ്‌. സൈക്കിളിങ്‌, ഓട്ടം എന്നിവ ഹൃദയമിടുപ്പ്‌ ഉയര്‍ത്തുകയും കലോറി കുറയ്‌ക്കുകയും ചെയ്യും. ഹൃദയത്തിനുള്ള വ്യായാമങ്ങള്‍ മാത്രം ദിവസവും ചെയ്‌താല്‍ പേശികള്‍ക്ക്‌ ബലം ലഭിക്കാന്‍ സഹായിക്കില്ല. ഹൃദയത്തിനും പേശികള്‍ക്കുമുള്ള വ്യായാമങ്ങള്‍ തുല്യമായ രീതിയില്‍ വേണം ഇവ ചെയ്യാന്‍. ആഴ്‌ചയില്‍ ഓരോ ദിവസം ഇടവിട്ട്‌ ഒരു മണിക്കൂര്‍ വീതം രണ്ടും മാറി മാറി ചെയ്യാം അല്ലെങ്കില്‍ 30 മിനുട്ട്‌ നേരം ഓരോന്നും ദിവസവും ചെയ്യാം.

ഇരിക്കുക

ഇരിക്കുക

വ്യായാമങ്ങള്‍ക്കിടയില്‍ വിശ്രമിക്കുന്നത്‌ നല്ലതാണ്‌. എന്നാല്‍, ഇരുന്ന്‌ സംസാരിക്കുന്നതിന്‌ പകരം നിന്നു കൊണ്ട്‌ വിശ്രമിക്കാന്‍ ശ്രദ്ധിക്കണം. കഠിനമായ വ്യായാമത്തിന്‌ തൊട്ടു പിന്നാലെ ഇരിക്കുന്നത്‌ ഹൃദയമിടുപ്പ്‌ പെട്ടന്ന്‌ കുറയാന്‍ കാരണമാകും. വ്യായാമങ്ങള്‍ക്കിടയില്‍ നടത്തം പോലുള്ള ലളിതമായ പ്രവൃത്തികള്‍ ചെയ്യുന്നത്‌ നല്ലതാണ്‌. പെട്ടന്ന്‌ തിരിച്ചു വരാന്‍ ഇത്‌ സഹായിക്കും. ഇരിക്കുകയും മറ്റും ചെയ്‌താല്‍ ശരീരം മടങ്ങി വരുന്നതിനേക്കാള്‍ പിന്‍വാങ്ങുകയായവും ചെയ്യുക.

ശരിയല്ലാത്ത ശൈലി

ശരിയല്ലാത്ത ശൈലി

ഹൃദയത്തിനോ പേശികള്‍ക്കോ ഉള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ രീതി ശരിയല്ലെങ്കില്‍ ശരീരത്തിന്‌ ഹാനിയും സമയ നഷ്ടവുമായിരിക്കും ഫലം. കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ ലളിതമായ പ്രതിരോധ വ്യായാമങ്ങള്‍ ചെയ്യുന്നത്‌ നല്ലതാണ്‌. അങ്ങനെയെങ്കില്‍ ശരീരത്തിന്റെ അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും നെഞ്ച്‌,കാല്‌ എന്നിവയ്‌ക്കായി ഭാരമെടുത്തുള്ള വ്യായാമങ്ങളുടെ ഫലം നന്നായി ലഭിക്കും.

English summary

6 waste Gym Workouts

Gym workouts are good for health. But some gym workouts simple time wasting. Know more about some waste gym workouts,
X
Desktop Bottom Promotion