For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസില്‍മാന്‍ ആകാന്‍ 15 വഴികള്‍

By Super
|

മസില്‍ ഉണ്ടാക്കുന്നതും അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതും ബോഡി ബില്‍ഡിംഗില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. ഇതിന്‌ ശരിയായ രീതിയിലുള്ള ആഹാരശീലങ്ങളും വ്യായാമവും കൂടിയേതീരൂ.

രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്യുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്‌തത്‌ കൊണ്ട്‌ മസിലുകള്‍ ഉണ്ടാകില്ല. അതിനാല്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മസിലുകള്‍ രൂപപ്പെടുത്തണമെങ്കില്‍ നല്ല ക്ഷമയും ആവശ്യമാണ്‌.

മസില്‍ ഉണ്ടാക്കുന്നതിനുള്ള 15 വഴികളാണ്‌ ഇവിടെ പരിചയപ്പെടുത്തുന്നത്‌. ആഹാരക്രമവും വ്യായാമവും സംയോജിപ്പിച്ചു കൊണ്ടുള്ള രീതിയാണിത്‌. ഇവ പരീക്ഷിക്കുക, തീര്‍ച്ചയായും ഫലം ലഭിക്കും.

നന്നായി ആഹാരം കഴിക്കുക

നന്നായി ആഹാരം കഴിക്കുക

മസില്‍ ഉണ്ടാക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ നന്നായി ആഹാരം കഴിക്കണം. കഠിനമായ വെയിറ്റ്‌ ട്രെയിനിംഗിന്‌ ആവശ്യമായ ഊര്‍ജ്ജവും കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ്‌ ലഭിക്കേണ്ടത്‌. അതിനാല്‍ ആഹാരരീതി അതിനനുസരിച്ച്‌ ക്രമീകരിക്കുക. ആഹാരം കൂടുതല്‍ കഴിക്കുന്നത്‌ മൂലം കൊഴുപ്പ്‌ ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ഒരു ഫിറ്റ്‌നസ്‌ വിദഗ്‌ദ്ധന്റെ ഉപദേശപ്രകാരം ആഹാരരീതി നിശ്ചയിക്കുക. കൊഴുപ്പ്‌ ധാരാളമുള്ള ആഹാരം ഒഴിവാക്കാന്‍ അദ്ദേഹം നിങ്ങളെ സഹായിക്കും.

കോമ്പൗണ്ട്‌ എക്‌സര്‍സൈസ്‌

കോമ്പൗണ്ട്‌ എക്‌സര്‍സൈസ്‌

ഒന്നില്‍ കൂടുതല്‍ മസില്‍ ഗ്രൂപ്പുകളെയും സന്ധികളെയും ഉപയോഗിച്ചുള്ള വ്യായാമമാണ്‌ കോമ്പൗണ്ട്‌ എക്‌സര്‍സൈസ്‌. മസില്‍ ബില്‍ഡിംഗിന്‌ ഏറ്റവും അനുയോജ്യമായ വ്യായമമുറയാണിത്‌. മസിലിന്റെ വലുപ്പവും ശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഈ എക്‌സര്‍സൈസില്‍ വെയിറ്റും കേബിളുകളും ഉപയോഗിക്കുന്നു.

പ്രഭാതപരിശീലനം

പ്രഭാതപരിശീലനം

മസില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വ്യായാമം ചെയ്യുന്നതാണ്‌ നല്ലത്‌. രാവിലെ വെറുംവയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ ഉത്തേജിപ്പിക്കപ്പെടുകയും അതുവഴി അവയുടെ വലുപ്പവും ബലവും വര്‍ദ്ധിക്കുകയും ചെയ്യും.

ദഹനരസങ്ങള്‍ (ഡൈജസ്റ്റീവ്‌ എന്‍സൈമുകള്‍)

ദഹനരസങ്ങള്‍ (ഡൈജസ്റ്റീവ്‌ എന്‍സൈമുകള്‍)

മസില്‍ ബില്‍ഡ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പേശികളുടെ വളര്‍ച്ചയ്‌ക്കും വ്യായാമം ചെയ്യുന്നതിനുള്ള ഊര്‍ജ്ജത്തിനുമായി ധാരാളം ആഹാരം കഴിക്കേണ്ടി വരും. ഈ ആഹാരം മുഴുവന്‍ നന്നായി ദഹിപ്പിച്ച്‌ പോഷകങ്ങള്‍ ആഗിരണം ചെയ്യണമെങ്കില്‍ ശരീരത്തിന്‌ കൂടുതല്‍ സഹായം ആവശ്യമാണ്‌.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ബോഡി ബില്‍ഡിംഗും മസില്‍ ബില്‍ഡിംഗും ചെയ്യുന്നവര്‍ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കേണ്ടത്‌ ആവശ്യമാണ്‌. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണം അനുഭവപ്പെടാതിരിക്കണമെങ്കില്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. വ്യായാമം ചെയ്യുമ്പോഴും 10-20 മിനിറ്റ്‌ ഇടവിട്ട്‌ വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം മൂലം ശരീരത്തിന്‌ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത്‌ സഹായിക്കും.

സ്‌ക്വാറ്റ്‌

സ്‌ക്വാറ്റ്‌

മസില്‍ ബില്‍ഡിംഗും സ്‌ക്വാറ്റും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. എന്നാല്‍ അപൂര്‍ണ്ണമായോ തെറ്റായ രീതിയിലോ ഇത്‌ ചെയ്‌താല്‍ കാല്‍മുട്ടുകളെ ദോഷകരമായി ബാധിക്കും.

ഡെഡ്‌ലിഫ്‌റ്റ്‌

ഡെഡ്‌ലിഫ്‌റ്റ്‌

മസിലുകളുടെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്‌ ഡെഡ്‌ലിഫ്‌റ്റ്‌. പതിവ്‌ വ്യായാമങ്ങളില്‍ വെയിറ്റ്‌ ലിഫ്‌റ്റിംഗ്‌ കൂടി ഉള്‍പ്പെടുത്തുക. മസില്‍ ബില്‍ഡിംഗിന്‌ വെയിറ്റ്‌ ട്രെയിനിംഗ്‌ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌.

പ്രോട്ടീന്‍

പ്രോട്ടീന്‍

വെയിറ്റ്‌ ട്രെയിനിംഗ്‌ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോഴും ശരീരത്തിന്റെ അധ്വാനം വര്‍ദ്ധിക്കുമ്പോഴും നിശ്ചിത അളവില്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ പേശികളുടെ വളര്‍ച്ച ഉറപ്പുവരുത്താനും കേടുപാടുകള്‍ തീര്‍ക്കാനും കഴിയൂ. ശരീരത്തിലെത്തുന്ന പ്രോട്ടീന്‍ അമിനോആസിഡുകളായി വിഘടിപ്പിക്കപ്പെടും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം ഇത്‌ ഉപയോഗിക്കും. ശരീരത്തിന്റെ കേടുപാടുകള്‍ എളുപ്പത്തിലും കാര്യക്ഷമമായും ചെയ്യാന്‍ ഇത്‌ സഹായിക്കും.

ശരിയായ രീതി

ശരിയായ രീതി

മസില്‍ ബില്‍ഡിംഗിന്‌ വെയിറ്റ്‌ ട്രെയിനിംഗ്‌ ചെയ്‌തേ മതിയാകൂ. എന്നാല്‍ അത്‌ ശരിയായ രീതിയില്‍ ചെയ്യേണ്ടത്‌ അതിനെക്കാള്‍ പ്രധാനമാണ്‌.

വ്യായമത്തിന്‌ ശേഷം കഴിക്കുക

വ്യായമത്തിന്‌ ശേഷം കഴിക്കുക

വ്യായാമത്തിന്‌ ശേഷം അന്നജവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുന്നത്‌ മസില്‍ ഉണ്ടാവാന്‍ സഹായിക്കും. അമിനോആസിഡുകള്‍ ഉള്ളതിനാല്‍ അന്നജം ശരീരത്തിലെ ഇന്‍സുലിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കും. ഇത്‌ മസിലുകളെ വളര്‍ച്ച ത്വരിതപ്പെടുത്തും.

ഉറക്കം

ഉറക്കം

ശരീരത്തിന്‌ ഊര്‍ജ്ജസ്വലതയും പേശികള്‍ക്ക്‌ വളര്‍ച്ചയും ലഭിക്കാന്‍ നന്നായി ഉറങ്ങുക. കുറഞ്ഞത്‌ എട്ട്‌ മണിക്കൂറെങ്കിലും ശരീരത്തിന്‌ വിശ്രമം ആവശ്യമാണ്‌.

മസിലുണ്ടാക്കുന്ന ആഹാരങ്ങള്‍

മസിലുണ്ടാക്കുന്ന ആഹാരങ്ങള്‍

ഇരുമ്പുസത്ത്‌ ധാരാളമടങ്ങിയിട്ടുള്ള റെഡ്‌മീറ്റ്‌ മസിലുകളെ വളര്‍ച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌. മുട്ടയും ഇതേ ഗുണം ചെയ്യും. എല്ലാ പോഷകങ്ങളും ലഭിക്കുന്നതിനായി പ്രോട്ടീന്‍ അടങ്ങിയ വിവിധ ഭക്ഷണസാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ഗുണകരമായ കൊഴുപ്പ്‌ ഒഴിവാക്കരുത്‌

ഗുണകരമായ കൊഴുപ്പ്‌ ഒഴിവാക്കരുത്‌

ദോഷകരമല്ലാത്ത കൊഴുപ്പ്‌ അടങ്ങിയിട്ടുള്ള നട്‌സ്‌, മീന്‍ എന്നിവ ധാരാളം കഴിക്കുക. ഇവ നിങ്ങള്‍ക്ക്‌ ആവശ്യമുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യും. ശരിയായി പ്രവര്‍ത്തിക്കാന്‍ ശരീരത്തിന്‌ കൊഴുപ്പ്‌ ആവശ്യമാണ്‌.

കാര്‍ഡിയോ

കാര്‍ഡിയോ

വ്യായാമത്തില്‍ കാര്‍ഡിയോ കൂടി ഉള്‍പ്പെടുത്തുക. മസിലുകള്‍ ഉണ്ടാക്കുന്നതിന്‌ ഇത്‌ തടസ്സമല്ല.

 കാത്തിരിക്കുക

കാത്തിരിക്കുക

പെട്ടെന്ന്‌ നിങ്ങള്‍ക്ക്‌ മസില്‍മാന്‍ ആകാന്‍ കഴിയില്ല. പരിചയസമ്പന്നരായ ബോഡി ബില്‍ഡര്‍മാര്‍ക്കുള്ള പരിശീലനരീതികള്‍ തുടക്കക്കാര്‍ക്ക്‌ അനുയോജ്യമായിരിക്കണമെന്നില്ല. തുടക്കത്തില്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ നന്നായയി പഠിക്കുക. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക്‌ മികച്ചൊരു ബോഡി ബില്‍ഡര്‍ ആകാനാവൂ.

നിങ്ങളിലെ പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കൂനിങ്ങളിലെ പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കൂ


Read more about: muscle മസില്‍
English summary

15 Ways To Build Muscles

Here are some tips to be a muscle man. Try these tips,
Story first published: Friday, August 8, 2014, 17:44 [IST]
X
Desktop Bottom Promotion