For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിന് വഴക്കം നല്‍കും യോഗ

|

യോഗ ഒരു ആരോഗ്യവഴിയും ചികിത്സാരീതിയുമാണന്നു പറയാം. വൈദ്യശാസ്ത്ര പ്രതിവിധികളില്ലാത്ത പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും യോഗയും വിവിധ യോഗാസന മുറകളും വളരെ നല്ലതാണ്.

ഒരോ തരം യോഗയും ഓരോ ഉദ്ദേശത്തോടെയുള്ളതാണ്. വയര്‍ കുറയാന്‍ സഹായിക്കുന്ന യോഗാരീതികളുണ്ട്, കാലിന്റെ വേദന മാറ്റുവാന്‍, അരക്കെട്ടു കുറയാന്‍, മസിലുകള്‍ക്ക് ബലം വയ്ക്കാന്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും വ്യത്യസ്ത രീതിയിലുള്ള യോഗാരീതികളുണ്ട്.

ശരീരത്തിന് വഴക്കം കിട്ടുകയെന്നത്, ശരീരം നമ്മുടെ ഇഷ്ടത്തിനൊത്തു ചലിയ്ക്കുകയെന്നത് വലിയൊരു കാര്യം തന്നെയാണ്. പ്രായമേറുന്തോറും ഇക്കാര്യത്തിന് ശരീരം വഴങ്ങാതെയാകും.

ശരീരത്തിന് വഴക്കമുണ്ടാകാന്‍ അതായത് ഫ്‌ളെക്‌സിബിലിറ്റി നല്‍കാന്‍ സഹായിക്കുന്ന ചിലതരം യോഗാ രീതികളെക്കുറിച്ച് അറിയൂ.

ഉത്താസന

ഉത്താസന

ഉത്താസന എ്ന്നറിയപ്പെടുന്ന യോഗാരീതി ശരീരത്തിന് വഴക്കം നല്‍കുവാന്‍ സഹായിക്കുന്ന ഒന്നാണ്. കാല്‍മുട്ടു വളയ്ക്കാതെ കുനിഞ്ഞ് കാല്‍പാദത്തില്‍ പിടിച്ചു നില്‍ക്കുന്ന രീതി.

ശരീരത്തിന് വഴക്കം നല്‍കും യോഗ

കാലുകളും കൈകളും നിലത്തു കുത്തി നിര്‍ത്തുന്ന ഈ യോഗാരീതി മസിലുകള്‍, തുട, കഴുത്ത്, നടു തുടങ്ങിയ വിവിധ ഭാഗങ്ങള്‍ക്ക് വഴക്കം നല്‍കാന്‍ സഹായിക്കും.

ബോട്ട് പോസ്

ബോട്ട് പോസ്

ബോട്ട് പോസ് എന്ന ഈ യോഗ സ്‌പൈനല്‍ കോഡിനും അരക്കെട്ടിനും വയറിനും വേണ്ടിയുള്ളതാണ്. ഇരുന്ന് കാലുകള്‍ മുകളിലേക്കായി പിടിയ്ക്കുകയാണ് ഇതില്‍ ചെയ്യേണ്ടത്.

ചെയര്‍ പോസ്

ചെയര്‍ പോസ്

കാല്‍മുട്ടുകള്‍ക്കും നടുവിനും വഴക്കം കിട്ടാന്‍ ചെയര്‍ പോസ് എന്ന ഈ യോഗാരീതി സഹായിക്കും. കൈകള്‍ മുകളിലേക്കുയര്‍ത്തി പിടിച്ച് കാല്‍മുട്ടുകള്‍ വളച്ച് അല്‍പനേരം നില്‍ക്കുന്ന രീതിയാണിത്.

ക്രസന്റ് ലഞ്ച്

ക്രസന്റ് ലഞ്ച്

ക്രസന്റ് ലഞ്ച് എന്നറിയപ്പെടുന്ന ഈ യോഗ നടുവിനും കൈകള്‍ക്കും ഫ്‌ളെക്‌സിബിലിറ്റി നല്‍കുന്ന ഒന്നാണ്. കാല്‍മസിലുകളെ ശക്തിപ്പെടുത്താനും ഈ വ്യായാമത്തിനു കഴിയും.

മങ്കി പോസ്

മങ്കി പോസ്

മങ്കി പോസ് അഥവാ ഹനുമാസന എന്ന ഈ പോസ് തുടകളിലെ മസിലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. തുട ഫ്‌ളെക്‌സിബിളാകാനും ഇത് നല്ലതാണ്.

കൈകാലുകളെ ശക്തിപ്പെടുത്താന്‍

കൈകാലുകളെ ശക്തിപ്പെടുത്താന്‍

കൈകാലുകളെ ശക്തിപ്പെടുത്താന്‍ ഈ രീതിയിലുള്ള യോഗാസനത്തിനു സാധിയ്ക്കും.

ബ്രിഡ്ജ് പോസ്

ബ്രിഡ്ജ് പോസ്

ബ്രിഡ്ജ് പോസ് എ്ന്ന ഈ യോഗ വയറിനും നട്ടെല്ലിനും കാല്‍മസിലുകള്‍ക്കുമെല്ലാം ശക്തി നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

ബോ പോസ്

ബോ പോസ്

ബോ പോസ് എന്ന ഈ യോഗാസനരീതിയില്‍ നിലത്തു കമ്‌ഴ്ന്നു കിടന്ന് കാലുകള്‍ പിന്നോട്ടാക്കി കൈകള്‍ കൊണ്ടു വലിച്ചു പിടിയ്ക്കുന്ന രീതിയാണ്.

Read more about: yoga യോഗ
English summary

Yoga Pose Body Flexibility

In a way, all yoga asanas promote flexibility and muscular strength. But a yoga workout for flexibility should ideally include certain special yoga poses. For example, the monkey pose that makes you do leg splits is there in any yoga workout to flex your muscles. All these flexibility exercises work on the different muscles of your the body. So while the Monkey poses helps your legs become flexible, the bridge pose works on your arms.
Story first published: Saturday, July 13, 2013, 12:27 [IST]
X
Desktop Bottom Promotion