For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്യക്ഷമമായ ഡയറ്റിങ്ങ് എങ്ങനെ ചെയ്യാം

|

പഴയ ഡയറ്റിങ്ങ് രീതികളൊന്നും ഫലിക്കുന്നില്ലേ? വിഷമിക്കേണ്ടതില്ല. കാര്യക്ഷമമായി ഡയറ്റിങ്ങ് നടത്തി എങ്ങനെ ആരോഗ്യം കാത്തുസൂക്ഷിക്കാം എന്ന് നമുക്ക് നോക്കാം. താഴെ പറയുന്നവ ശ്രദ്ധിക്കുക. എന്നാല്‍ ഇത് ചെയ്തുതുടങ്ങിയാലുടനെ ഫലം തരുന്നതാണെന്ന് കരുതരുത്.ഏറെ നാളത്തെ ശ്രമം ഇതിനായി വേണ്ടതുണ്ട്.

ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ വിവരങ്ങള്‍ ഒരു ബുക്കില്‍ രേഖപ്പെടുത്തി വെയ്ക്കുക.

നിങ്ങള്‍ ദിവസവും കഴിക്കുന്ന പ്രോട്ടീന്‍സ്,പഴങ്ങള്‍, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും, കൊഴുപ്പള്ള ആഹാര സാധനങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവയുടെ കണക്ക് പരിശോധിക്കുക.

Dieting

ആദ്യത്തെ രണ്ടാഴ്ച ഡെസര്‍ട്ടുകളും, പഞ്ചസാര അധികമായി ഉപയോഗിക്കുന്ന സാധനങ്ങളും ഒഴിവാക്കുക.

ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് പരിമിതപ്പെടുത്തുക. എന്നാല്‍ ഇവ പൂര്‍ണ്ണമായി ഒഴിവാക്കരുത്.

കഴിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മാംസം എന്നിവയുടെ അളവ് കൂട്ടുക. ഇവ കൂടുതല്‍ വിറ്റാമിനുകളും ന്യൂട്രിയന്റ്സും ഉള്ളവയാണ്.

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുന്ന ഭക്ഷണത്തിലെ കലോറി നിയന്ത്രിക്കുക.

ദിവസവും മൂന്ന് നേരം ശരിക്കും വയര്‍ നിറച്ചുള്ള ഭക്ഷണവും, രണ്ട നേരം ലഘു ഭക്ഷണവും കഴിക്കുക.

ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഏതെങ്കിലും എക്സര്‍സൈസ് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യുക.നിര്‍ത്താതെ ഇരുപത് മിനുട്ട് എക്സര്‍സൈസ് ചെയ്താലും 120 ന് മേലെ പള്‍സ് റേറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

കടയില്‍ സാധനം വാങ്ങാന്‍ പോകുമ്പോള്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍ മധുരവും, പഞ്ചസാരയും ഉള്ള ഐറ്റങ്ങള്‍ ഇല്ലാതിരിക്കട്ടെ. അല്ലെങ്കില്‍ അത് വളരെ കുറഞ്ഞ അളവില്‍ മതി.

ടിപ്സ്

വീടിന്റെയും മറ്റും പടിക്കെട്ടുകള്‍ കഴിയുന്നിടത്തോളം നടന്ന് തന്നെ കയറുക. ഇത് നല്ലൊരു എക്സര്‍സൈസാണ്. ഇത് കാലിലെ കൊഴുപ്പ് കുറയാനും പേശികള്‍ക്ക് ബലം കിട്ടാനും സഹായിക്കും.രാവിലത്തെ ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. അതെത്ര കുറവുമായിക്കൊള്ളട്ടെ, ഒരു ചെറിയകഷ്ണം പഴമായാലും വിരോധമില്ല.

കിടക്കുന്നതിന് തൊട്ടുമുമ്പായി പ്രധാന ഭക്ഷണം കഴിക്കരുത്. ഭക്ഷണം ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണം. ജിംനേഷ്യത്തില്‍ പോവുന്നത് വളരെ നല്ലൊരു കാര്യമാണ്. ഭാരോദ്വഹനവും മറ്റ് പ്രവര്‍ത്തനങ്ങളും പേശികള്‍ക്ക് കരുത്ത് നല്കുകയും കൊഴുപ്പടിയാതെ നിലനിര്‍ത്തുകയും ചെയ്യും. സോയ മില്‍ക്കോ, കൊഴുപ്പ് നീക്കിയ പാലോ കുടിക്കുക.

ദിവസവും ധാരാളം വെള്ളം കുടിക്കുക.ഇത് ശരീരത്തെ ഏറെ സഹായിക്കുകയും, അപകടകാരികളായ ടോക്സിനുകള്‍ ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് തടയുകയും ചെയ്യും.

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

നിങ്ങള്‍ക്ക് അമിത ഭാരം ഉണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഒരു ഡോക്ടറെ ആദ്യം കാണുക. ഈ ഡയറ്റിങ്ങ് ഒരു സാവധാനമുള്ള പ്രക്രിയയാണ്. ഏറെ ആഴ്ചകള്‍ കൊണ്ടേ ഇത് ഫലവത്താകൂ.

പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കാതിരിക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ശരീരം വിശക്കുന്ന അവസ്ഥയിലായിരിക്കുകയും കൂടുതല്‍ കൊഴുപ്പ് ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഒരുനേരം ഭക്ഷണം കഴിക്കാതിരുന്നാല്‍ ആ വിശപ്പ് അടുത്ത ഭക്ഷണത്തില്‍ തീര്‍ക്കാനാണല്ലോ സാധ്യത.

Read more about: diet ഡയറ്റ്
English summary

diet, health, body, ഡയറ്റ്, ആരോഗ്യം, ശരീരം, ഭക്ഷണം, വ്യായാമം

Old diets Not working? Try this; it's proven to work! Just remember it is not a quick fix,
X
Desktop Bottom Promotion