For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ണം കൂടാതിരിക്കാന്‍ ചില വഴികള്‍

|

അമിതവണ്ണവും അമിതഭാരവും ഇന്ന് സർവ്വസാധാരണമായി മാറുകയാണ്. ഇതിന്‍റെ ഫലമായി അകാലമരണവും പെരുകിവരുന്നു.

കുറച്ച് ക്ഷമയും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒഴിവാക്കാവുന്ന പ്രശ്നമാണ് അമിതഭാരം. അതിനുള്ള മാർഗ്ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്‌.

മധുരം കുറയ്ക്കുക

മധുരം കുറയ്ക്കുക

ഭക്ഷണശേഷം മധുരം കഴിക്കുക എന്നത് പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പക്ഷെ മധുരം അമിത ഊർജ്ജം മാത്രമേ തരുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ മധുരം കഴിവതും ഒഴിവാക്കുക.

ടിവി കാണുമ്പോൾ.....

ടിവി കാണുമ്പോൾ.....

ടിവി പരിപാടികൾ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുക എന്നത് പലരിലും കാണുന്ന ശീലമാണ്. എന്നാൽ ഇഷ്ടപ്പെട്ട പരിപാടിയിൽ മുഴുകിയിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് പലപ്പോഴും വളരെ കൂടുതലായിരിക്കും. ഇത് അമിതഭാരത്തിന് കാരണമാകും.

ഫുഡ്‌ ജേർണൽ കരുതുക

ഫുഡ്‌ ജേർണൽ കരുതുക

കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറിച്ചുവെക്കുകയാണെങ്കിൽ എത്രമാത്രം ഊർജ്ജം നിങ്ങളുടെ ശരീരത്തിൽ എത്തുന്നുണ്ട് എന്ന് നിങ്ങൾക്ക് തിരിച്ചറിയാനാവും. അതിനനുസരിച്ച് ഭക്ഷണത്തിന്‍റെ അളവ് നിയന്ത്രിക്കുകയും ചെയ്യാം.

ഭക്ഷണം ഒഴിവാക്കാതിരിക്കുക

ഭക്ഷണം ഒഴിവാക്കാതിരിക്കുക

പട്ടിണി കിടക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും. വിശക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുന്ന ആളുകൾ പിന്നീട് ഭക്ഷണം കൂടുതലായി കഴിക്കാൻ സാധ്യതയുണ്ട്. അതിനാൽ യഥാസമയം ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

പാർട്ടിക്ക് പോകുമ്പോൾ...

പാർട്ടിക്ക് പോകുമ്പോൾ...

വലിയ പാർട്ടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ സൂപ്പോ സ്നാക്സോ കഴിച്ച ശേഷം പോകുക. ഇത് വയർ നിറയെ കഴിക്കുന്നത് തടയാൻ സഹായിക്കും.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

അമിതഭാരം കുറക്കാനുള്ള ഏറ്റവും നല്ല വഴി ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധപുലർത്തുക.

ജ്യൂസുകളും മറ്റും ആവശ്യത്തിന് മാത്രം

ജ്യൂസുകളും മറ്റും ആവശ്യത്തിന് മാത്രം

ജ്യൂസുകൾ ശരീരത്തിന് ഉണർവ്വ് പ്രധാനം ചെയ്യുന്നുവെങ്കിലും അവയിലൂടെ വലിയ അളവിൽ ഊർജ്ജം ശരീരത്തിൽ എത്തുന്നുണ്ട്. അതിനാൽ ജ്യൂസുകൾ ആവശ്യത്തിന് മാത്രം കുടിക്കുക.

ജങ്ക് ഫുഡ്‌ ഒഴിവാക്കുക

ജങ്ക് ഫുഡ്‌ ഒഴിവാക്കുക

ഫാസ്റ്റ് ഫുഡ്‌ ഒരു ശീലമാക്കുന്നത് പെട്ടന്ന് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും. ഇത് തടയുന്നതിനായി ഊർജ്ജവും കൊഴുപ്പും ധാരാളം അടങ്ങിയിട്ടുള്ള ഫ്രഞ്ച് ഫ്രൈ, ബർഗർ, പിസ, മറ്റ് ഫ്രൈ വിഭവങ്ങൾ എന്നിവ ഒഴിവാക്കുക.

വ്യായാമം

വ്യായാമം

അമിതഭാരം കുറക്കുന്നതിൽ വ്യായാമത്തിനുള്ള പങ്ക് വളരെ വലുതാണ്‌. അനാവശ്യമായി ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നിലനിർത്താൻ വ്യായാമം സഹായിക്കും. ദിവസേന ജിംനേഷ്യത്തിൽ പോകാൻ സമയമില്ലാത്തവർ അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിനായി നീക്കിവെക്കുക.

സൂപ്പും സലാഡും ശീലമാക്കുക

സൂപ്പും സലാഡും ശീലമാക്കുക

സൂപ്പും സലാഡും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരഭാരം കൂടിയവരിൽ ഇത് വളരെ ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ സോസുകൾ ചേർത്തോ സോസ് ഇല്ലാതെയോ സലാഡ് തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതോടൊപ്പം സൂപ്പിൽ ക്രീം ചേർക്കുന്നതും ഒഴിവാക്കുക.

അർദ്ധരാത്രി ഭക്ഷണം ഒഴിവാക്കുക

അർദ്ധരാത്രി ഭക്ഷണം ഒഴിവാക്കുക

കിടക്കാൻ പോകുന്നതിന് തൊട്ടുമുൻപായി ഭക്ഷണം കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. ഇത് ശരീരത്തിന് ഗുണമുള്ള കാര്യമല്ല. കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക

പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രാതൽ. അതിനാൽ പ്രാതൽ ഒഴിവാക്കാതിരിക്കുക. ദിവസം മുഴുവൻ ഉന്മേഷം നിലനിർത്താനും ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കും.

രാത്രിഭക്ഷണം ചെറിയ അളവിൽ

രാത്രിഭക്ഷണം ചെറിയ അളവിൽ

പ്രാതൽ രാജാവിനെപ്പോലെയും അത്താഴം യാചകനെപ്പോലെയും കഴിക്കണം എന്ന പഴഞ്ചൊല്ല് നമ്മുടെ ഭക്ഷണശീലം എങ്ങിനെയാവണം എന്നതിനെക്കുറിച്ച് സൂചന നൽകുന്നു. അതിനാൽ രാത്രി ചെറിയ അളവിൽ മാത്രം ഭക്ഷണം കഴിക്കുക. ഇത് സുഖനിദ്രയ്ക്കും നല്ലതാണ്.

അമിതാഹാരം ഒഴിവാക്കുക

അമിതാഹാരം ഒഴിവാക്കുക

ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കുക. വയർ നിറഞ്ഞ ശേഷവും ഭക്ഷണം കഴിക്കുന്നത്‌ അമിതവണ്ണത്തിനും അമിതഭാരത്തിനും കാരണമാകും.

ടെൻഷൻ ഒഴിവാക്കുക

ടെൻഷൻ ഒഴിവാക്കുക

മാനസിക പിരിമുറുക്കവും വിഷാദവുമൊക്കെ അമിതാഹാരത്തിനും അതുവഴി അമിതഭാരത്തിനും കാരണമാവും. ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അതുകൊണ്ട് എപ്പോഴും സന്തോഷത്തോടുകൂടി ജീവിക്കാൻ ശ്രമിക്കുക.

ഉറങ്ങേണ്ടത് അത്യാവശ്യം

ഉറങ്ങേണ്ടത് അത്യാവശ്യം

ദിവസം 6-8 മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യം. ഉറക്കം കുറയുന്നത് തടി കൂട്ടുന്നതായാണ് കണ്ടവരുന്നത്.

എഴുന്നേറ്റ് നടക്കുക.

എഴുന്നേറ്റ് നടക്കുക.

കൂടുതല്‍ ഇരിക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് തടി കൂട്ടും. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക.

Read more about: weight തടി
English summary

Weight, Health,Body, Exercise, Food, തടി, വണ്ണം, ആരോഗ്യം, ശരീരം, വ്യായാമം, ഭക്ഷണം,

Avoiding weight gain is not difficult, provided you show a little discipline, determination and care. Read on to know about 16 simple ways by which you can successfully avoid gaining weight:
Story first published: Friday, April 5, 2013, 15:50 [IST]
X
Desktop Bottom Promotion