For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെഡ് മില്‍ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍...

|

ഇന്നത്തെ ജീവിതരീതിയില്‍ വ്യായാമത്തിന് പ്രധാന സ്ഥാനമുണ്ട്. നടക്കുന്നതും ഓടുന്നതുമെല്ലാം ആരോഗ്യം നല്‍കുകയും അതേ സമയം അസുഖം ഒഴിവാക്കുകയും ചെയ്യുന്ന വ്യായാമമുറകളാണ്.

നടക്കാനും ഓടാനുമെല്ലാം സമയക്കുറവുള്ളവരെ സഹായിക്കുന്ന ഒന്നാണ് ട്രെഡ് മില്‍. വ്യയാമങ്ങളുടെ കൂട്ടത്തില്‍ ഇതിന് പ്രധാന സ്ഥാനവുമുണ്ട്. ശരീരഭാരം പെട്ടെന്നു കുറയ്ക്കാന്‍ ട്രെഡ് മില്‍ വ്യായാമങ്ങള്‍ സഹായിക്കുകയും ചെയ്യും.

Tread Mill

ട്രെഡ് മില്‍ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

ട്രെഡ് മില്‍ വ്യായാമത്തിന് തയ്യാറെടുക്കുകയെന്നത് വളരെ പ്രധാനം. ഇതിനായി ശാരീരികവും മാനസികവുമായി തയ്യാറെടുക്കുക. ക്ഷീണവും മറ്റുമുള്ളപ്പോള്‍ ഈ വ്യായാമം ചെയ്യരുത്.

ട്രെഡ് മില്‍ വ്യായാമങ്ങള്‍ക്ക് ട്രാക് പാന്റ്‌സ്, കോട്ടന്‍ ടീ ഷര്‍ട്ട്, ഷൂസ് എന്നിവയാണ് ഏറ്റവും അനുയോജ്യം. വെള്ളവും കരുതണം. വ്യായാമം ചെയ്യുമ്പോള്‍ വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യം. കാരണം വിയര്‍പ്പിന്റെ രൂപത്തില്‍ ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകും.

നേരെ ചെന്ന് ട്രെഡ് മില്ലില്‍ കയറുന്നതിനു പകരം വാം അപ് വ്യായാമങ്ങള്‍ ചെയ്യുക. കൂടുതല്‍ ഗുണകരമായ രീതിയില്‍ വ്യായാമം ചെയ്യാന്‍ ഇത് സഹായിക്കും. സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്തായാലും ചെയ്തിരിക്കുക.

സാവധാനത്തില്‍ തുടങ്ങി വേഗം കൂട്ടുന്ന വിധത്തില്‍ വ്യായാമം ചെയ്യുക. പെട്ടെന്ന് വേഗം കൂട്ടരുത്. ക്രമാനുഗതമായേ വേഗം വര്‍ദ്ധിപ്പിക്കാവൂ. എന്നാല്‍ തുടങ്ങിയ സ്പീഡില്‍ തന്നെ അവസാനം വരെ വ്യായാമം ചെയ്യുകയുമരുത്. വേഗം വര്‍്ദ്ധിപ്പിച്ചാലേ ഗുണം ലഭിയ്ക്കൂ.

ട്രെഡ് മില്‍ വ്യായാമങ്ങള്‍ക്കു മുന്‍പ് ഭക്ഷണം കഴിയ്ക്കാതിക്കാന്‍ ശ്രദ്ധിയ്ക്കുക. ഇങ്ങനെ ചെയ്താല്‍ വ്യായാമം ചെയ്യാന്‍ ക്ഷീണം തോന്നും. ഇടയ്ക്ക് വെള്ളമോ ജ്യൂസോ കുടിയ്ക്കാം.

ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുക. കൊഴുപ്പു കളയുക എന്നിവയ്ക്കു പുറമെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ട്രെഡ് മില്‍ വ്യായാമങ്ങള്‍ വളരെ പ്രധാനമാണ്.

English summary

Tread Mill, Exercise, Fat, Health, Body, വ്യായാമം, ട്രെഡ് മില്‍, കൊഴുപ്പ്, ആരോഗ്യം, ശരീരം,

Here are some tips to speed up tread mill exercises,
Story first published: Monday, March 18, 2013, 15:46 [IST]
X
Desktop Bottom Promotion