For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഫിറ്റ്‌നസ് നേടാം

By Super
|

സ്ത്രീകൾ അടുക്കളയുടെ നാലു ചുവരുകളിൽ ഒതുങ്ങിക്കൂടിക്കഴിഞ്ഞിരുന്ന കാലം കഴിഞ്ഞു. ഇന്ന് അവർ ജോലിക്കാരും അതേസമയം വീട്ടുചുമതലയുള്ളവരുമായി മാറി. തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിൽ ശരീരം വേണ്ട വിധം ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ സ്ത്രീകൾ അവസാനം പൊണ്ണത്തടിപോലുള്ള അനാരോഗ്യപ്രവണതകൾക്ക് ഇരകളായി മാറുകയും ചെയ്യുന്നു.

ജോലിയും വീട്ടുജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിനിടയിൽ പലപ്പോഴും ആവശ്യത്തിന് വ്യായാമമോ മറ്റു കാര്യങ്ങളോ ചെയ്യുന്നിന് സമയം കിട്ടാെ പോകുന്നു. വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും സന്തുലിതാവസ്ഥയിലെത്തിച്ച് മികച്ച ഡയറ്റ് പരിപാലിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും അവ പാലിക്കേണ്ടതു തന്നെയാണ്. ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ആവശ്യമായ 20 ഫിറ്റ്നെസ് ടിപ്സ് ആണ് താഴെ നൽകുന്നത്.

ദിവസം മുഴുവൻ ഉണർവോടെ ഇരിക്കുക

ദിവസം മുഴുവൻ ഉണർവോടെ ഇരിക്കുക

സാധ്യമാവുന്നിടത്തോളം സമയം സംസാരിക്കുന്നതിനും നടക്കുന്നതിനും സമയം കണ്ടെത്തുക. മീറ്റിങ്ങുകളിലോ ജോലിക്കിടയിലോ നിൽക്കുവാൻ ശ്രദ്ധിക്കുക. എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നത് നല്ലതായിരിക്കും.

വീട്ടിൽ ആരോഗ്യകരമായ ഭക്ഷണം മാത്രം

വീട്ടിൽ ആരോഗ്യകരമായ ഭക്ഷണം മാത്രം

ദിവസത്തിലുടനീടം ലഘുഭക്ഷണങ്ങൾ കഴിക്കുന്ന സ്വഭാവക്കാരാണ് നിങ്ങളെങ്കിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിയ്ക്കുക. ഈ ജീവിതരീതി രോഗങ്ങളിൽ നിന്നും അകറ്റാൻ ഇത്തരം ഭക്ഷണങ്ങൾ സഹായിക്കും.

പ്രായോഗികമായ വ്യായാമരീതി സൃഷ്ടിക്കുക

പ്രായോഗികമായ വ്യായാമരീതി സൃഷ്ടിക്കുക

അനുയോജ്യമായ ഒരു വ്യായാമരീതി സൃഷ്ടിക്കുക. ആഴ്ചയില്‍ മൂന്നോ നാലോ ദിവസമെങ്കിലും വ്യായാമങ്ങള്‍ ചെയ്യുക. നടക്കുന്നതു പോലുള്ള വ്യായാമങ്ങള്‍ ദിവസവും ചെയ്യാവുന്നതേയുള്ളൂ.

പ്രാതൽ മികച്ചതാക്കുക

പ്രാതൽ മികച്ചതാക്കുക

ശരിയായ ആഹാരരീതി പരിപാലിച്ചാലേ ജോലി ചെയ്യുന്നവർക്ക് മികച്ച ആരോഗ്യം നിലനിർത്താൻ കഴിയൂ. പഴങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുന്നത് കൂടുൽ ഗ്ലൂക്കോസ് ശരീരത്തിലെത്തിക്കാൻ സഹായിക്കും.

ട്രെഡ്മിൽ

ട്രെഡ്മിൽ

ട്രെഡ്മില്ലിൽ പത്ത് മിനിട്ടോളം ചിലവഴിക്കുക. മൂന്ന് മുതൽ അഞ്ച് വരെ പൗണ്ട് ഭാരമുള്ള ഡംബ് ബെല്ലും ഇരു കൈകളിലും കരുതുക. വേഗത്തിലുള്ള നടത്തിനനുസരിച്ച് വേഗത ക്രമീകരിക്കുക.

ക്രഞ്ചിങ്

ക്രഞ്ചിങ്

ക്രഞ്ചിങ് ചെയ്യുമ്പോൾ ക കഴുത്തിലെ മസിലുകളാണ് പലരും കൂടുതലായി ഉപയോഗിക്കുക. ഇത് സമയം പാഴാക്കലാണ്. പകരം ക്രഞ്ച് ചെയ്യുന്നതിന് മുമ്പ നാക്കുകൊണ്ട് മൗത്ത് റൂഫിൽ അമർത്തിപ്പിടിക്കുക.ഇത് വയറ്റിലെ മസിലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കാം.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നെന്ന് ഉറപ്പുവരുത്തുന്നത് നിർജ്ജലീകരണം തടയുന്നതിന് സഹായിക്കും.

പുരോഗതി വിലയിരുത്തുക

പുരോഗതി വിലയിരുത്തുക

നിങ്ങളിലെ ആരോഗ്യപുരോഗതി വിലയിരുത്തുന്നതിന് ഒരു പ്രോഗ്രസ് കാർഡ് നിർമ്മിക്കുന്നത് ഗുണം ചെയ്യും. ആരോഗ്യരക്ഷക്ക് നിങ്ങൾ ചെയ്ത കാര്യങ്ങളൊക്കെ അതിൽ രേഖപ്പെടുത്തുക. ഇത് കൂടുതൽ മികവിലേക്ക് നിങ്ങളെ ഉയർത്താൻ സഹായിക്കും.

കാ‍ർബോഹൈഡ്രേറ്റ് ഫുഡുകൾ കുറക്കുക

കാ‍ർബോഹൈഡ്രേറ്റ് ഫുഡുകൾ കുറക്കുക

കാർബ് സമ്പുഷ്ടമായ ആഹാരങ്ങളായ കുക്കീസ്, ചോക്കളേറ്റ്സ്, വെള്ളച്ചോറ് എന്നിവ കുറക്കുക. ഇത് ബ്ലഡ്ഷുഗർലെവൽ കൂട്ടുകയും കൂടുതൽ ഇൻസുലിൻ നിർമിച്ച് തടി കൂട്ടുകയും ചെയ്യുന്നു.

ഒന്നും അമിതമാകരുത്.

ഒന്നും അമിതമാകരുത്.

ഒരു മണിക്കൂർ നേരം പരിശീലനം നടത്താം. എന്നാൽ അതിനും കൂടുതൽ നേരത്തേക്ക് ആവാതിരിക്കാൻ ശ്രദ്ധിക്കുക. ജിമ്മിൽ ചിലവഴിക്കുന്നതും പുതിയ പരിശീലനങ്ങൾ ആരംഭിക്കുന്നതും അധികമായാൽ അത് നിങ്ങളെ ക്ഷീണിതയാക്കും.

ഡെസ്ക് ജോലികളിൽ നിന്ന് ആശ്വാസം

ഡെസ്ക് ജോലികളിൽ നിന്ന് ആശ്വാസം

റബർബാൻഡോ ഹെയർ സ്ക്രഞ്ചിയോ എടുക്കുക. കൈവിരലുകൾ കൂട്ടിപ്പിടിക്കുക. റബർ ബാൻഡുപയോഗിച്ച് വിരലുകൾ കൂട്ടിക്കെട്ടുക. തുടർന്ന് വിരലുകൾ അകത്തിക്കൊണ്ടിരിക്കുക. ഈ പരിശീലനം നിങ്ങൾക്ക് സമയം കിട്ടുമ്പോളെല്ലാം, അതായത് ഇമെയിലുകൾക്കിടക്ക്, ടിവി കാണുന്നതിനിടക്ക്, എന്തിന് വാഹനമോടിക്കമ്പോൾ പോലും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ വിരലുകൾ റിലാക്സ് ആകുന്നതിന് സഹായിക്കുന്നു.

ഫ്ലെക്സിബിൾ ആകുക

ഫ്ലെക്സിബിൾ ആകുക

ദിനചര്യകൾ സൃഷ്ടിക്കുന്നത് പലപ്പോഴും പ്രയാസകരമാണ്. എന്തെങ്കിലും ആവശ്യം വരുമ്പോൾ ഇത് ചിലപ്പോൾ തെറ്റിയെന്ന് വരാം. ഉദാഹരണത്തിന് രാവിലെ ജിമ്മിൽ പോകണമെന്ന് ഉറച്ചിരിക്കുമ്പോളാണ് മറ്റെന്തെങ്കിലും ആവശ്യം നിങ്ങളെ തേടിയെത്തുക. ഇത്തരം അവസരത്തിൽ അതിൽ നിരാശരായിരിക്കാതെ ദിവസത്തിൽ ഏതെങ്കിലും ഒരു മണിക്കൂർ ഫ്രീയായിരിക്കുമ്പോൾ ജിമ്മിൽ പോകാമെന്ന് നിശ്ചയിക്കുക.

ചങ്ങാതിയെ കൂട്ടുക

ചങ്ങാതിയെ കൂട്ടുക

ഒറ്റക്ക് ജോലി ചെയ്യുന്നത് ബോറാവുമ്പോൾ അടുത്ത സുഹൃത്തിനെ കൂടി കൂട്ട് വിളിക്കുക. അതുമല്ലെങ്കിൽ നിങ്ങളുടെ ഓമനമൃഗത്തെ അടുത്തിരുത്തുക. നിങ്ങളെ നന്നായി അറിയാവുന്ന ആളുടെ കൂടെയിരുന്ന് ജോലി ചെയ്യുമ്പോൾ നിങ്ങൾക്ക് ലക്ഷ്യങ്ങൾ നിറവേറ്റാനും പ്രചോദിതമാവാനും കഴിയും.

 വിവിധ ഭക്ഷണങ്ങള്‍

വിവിധ ഭക്ഷണങ്ങള്‍

ശരീരത്തിന് ഊർജം നൽകുന്നതിൽ വിവിധ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്.അതിനാൽ പഴവർഗങ്ങളും ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും കൂടുതലാക്കുക. ഇത് ദഹിക്കുന്നത് പതുക്കെയായതിനാൽ ആവശ്യത്തിന് പ്രോട്ടീനും ആഹാരത്തിൽ ഉൾപ്പെടുത്തുക.

സ്ട്രെച്ചിങ്

സ്ട്രെച്ചിങ്

വ്യായാമത്തിന് മുമ്പുള്ള വാം അപ്പ് പ്രധാനമാണ്. മസിൽ ക്ഷതങ്ങളിൽ നിന്ന് ഇത് തടയും. അത് കൊണ്ട് വ്യായാമം തുടങ്ങുന്നതിന് മുമ്പേ ആവശ്യത്തിന് വാം അപ് ചെയ്യുക. അതായത് ചെറിയ വേഗതയിൽ തുടങ്ങി ക്രമേണ ഉയർന്ന വേഗതയിലേക്ക് വരിക.

ഭാരനഷ്ടത്തെ കൂട്ടാക്കാതിരിക്കുക

ഭാരനഷ്ടത്തെ കൂട്ടാക്കാതിരിക്കുക

തടി കുറയുന്നുവെന്ന് ആവലാതിപ്പെട്ടുകൊണ്ടിരുന്നാൽ അവസാനം പൊണ്ണത്തടിയായിരിക്കും നിങ്ങളെ തേടിയെത്തുക. ആരോഗ്യകരമായ ജീവിതത്തിന് വേണ്ടത് ശരിയായ ആഹാരം കഴിക്കുകയം ശരിയായ വ്യായാമം ചെയ്യുകയുമാണ്.

പരിശീലനത്തിന് മുമ്പ് അൽപം ഭക്ഷണം

പരിശീലനത്തിന് മുമ്പ് അൽപം ഭക്ഷണം

ജിമ്മിൽ കയറുന്നതിന് മുമ്പ് ഊര്‍ജം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് ശരീരത്തിനാവശ്യമായ ഊർജം നൽകും. ഫൈബർ, ശുഗർ സമ്പുഷ്ടമായ ബാറുകളാണ് ഇവ. നിങ്ങൾ അമിതമായ വിശപ്പിലാണെങ്കിൽ ഒരു ഏത്തപ്പഴം കഴിക്കുന്നതായിരിക്കും നല്ലത്. കാരണം ഇത് പെട്ടെന്ന് ദഹിക്കുകയും ആവശ്യത്തിന് ഊർജം നൽകുകയും ചെയ്യുന്നു.

ഹൃദയമിടിപ്പിലും ഒരു കണ്ണ്

ഹൃദയമിടിപ്പിലും ഒരു കണ്ണ്

ഹൃദയമിടിപ്പ് വളരെ താഴ്ന്നതാണെങ്കിൽ അതിനർഥം നിങ്ങളുടെ യഥാർഥ കഴിവിനനുസരിച്ചുള്ള ജോലിയല്ല നിങ്ങൾ ചെയ്യുന്നതെന്നാണ്. അതുപോലെ മിടിപ്പ് വളരെ അധികമാണെങ്കിൽ നിങ്ങളുടെ ജോലി അപകടകരമാം വിധം ഉയർന്നതാണെന്നാണ്. കൈകൾ ഉപയോഗിച്ചോ എണ്ണിയോ നിങ്ങളുടെ ഹൃദയമിടിപ്പ് ശരിയായ രീതിയിലാണോ എന്ന് ജോലിക്കിടയിൽ പരിശോധിക്കുക.

ഇരിപ്പും പ്രധാനം

ഇരിപ്പും പ്രധാനം

നിങ്ങൾ ഇരിക്കുകയാണെങ്കിൽ മോണിട്ടർ കണ്ണിന് തുല്യമായോ കുറച്ചു മുകളിലായോ വരാം. ഇത് നിങ്ങളെ നേരെ നോക്കി ജോലി ചെയ്യുന്നതിന് സഹായിക്കും.

സന്തുഷ്ടയാവുക

സന്തുഷ്ടയാവുക

ഉറക്കെ ചിരിക്കുമ്പോഴോ സന്തോഷമായിരിക്കുന്ന അവസ്ഥയിലോ ശരീരം സുഖാവസ്ഥ നൽകുന്ന ഹോർമോൺ നിർമ്മിക്കുകയും സ്ട്രെസ്സ് ഹോർമ്മോണായ കോർട്ടിസോളിനെ കൊല്ലുകയും ചെയ്യുന്നു. അതിനാൽ കഴിയുന്നത്ര ചിരിക്കുക. കോമഡി വീഡിയോകൾ വീണ്ടും വീണ്ടും കണ്ടോ അല്ലേങ്കിൽ ചിരിക്ലബ്ബിൽ പോയോ ഇത് സാധ്യമാക്കുക. ഇത് കൂടാതെ ചിരി നിങ്ങളുടെ മുഖത്തെ മസിലുകളുടെ മികച്ച ആരോഗ്യത്തിനും നല്ലതാണ്.

റിസൽട്ടിന് വേണ്ട് ധൃതിപ്പെടല്ലേ

റിസൽട്ടിന് വേണ്ട് ധൃതിപ്പെടല്ലേ

അവസാനമായി ഒരു കാര്യം ഓർക്കുക. മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത് നോക്കിയാൽ ചിലപ്പോൾ പെട്ടെന്ന് ഫലം കിട്ടും. ചിലപ്പോൾ ഫലമൊന്നും കിട്ടിയെന്നും വരില്ല. തോൽവിയും വിജയവുമുണ്ടാവാം. നിങ്ങൾ ചെയ്യേണ്ടത് ക്ഷമാശീലരായിരിക്കുക എന്നതാണ്. കാരണം വിജയം നിങ്ങൾക്ക് സുനിശ്ചിതമാണ്. നിരാശപ്പെട്ട് പിൻവാങ്ങാതിരിക്കുക.

വ്യായാമത്തിന്റെ 20 ഗുണങ്ങള്‍വ്യായാമത്തിന്റെ 20 ഗുണങ്ങള്‍

English summary

ജോലിചെയ്യുന്ന സ്ത്രീകൾക്കായി 20 ഫിറ്റ്നെസ് ടിപ്പുകൾ

Due to the stress of juggling a home and career, many women are facing
 a lot of difficulties associated with their health due to lack of
 exercise and proper physical workouts. But complaining isn't the
 solution as finding a balance between personal and professional life
 with fitness, diet is crucial if not easy.
 And that's why we are here as today; we share in top 20 fitness tips
 for working women.
X
Desktop Bottom Promotion