For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലം തടി കൂട്ടാതിരിയ്ക്കാന്‍

|

മഞ്ഞുകാലത്ത് ശരീരത്തിന്റെ തടി കൂടുന്നത് സ്വാഭാവികമാണ്. കാരണം തണുപ്പ് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുവാനുള്ള താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കും. സ്വാഭാവികമായി വിശപ്പു വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു കാലം കൂടിയാണ് തണുപ്പുകാലം.

ഇതു മാത്രമല്ല, തണുപ്പില്‍ രാവിലെ എഴുന്നേറ്റുള്ള വ്യായാമം പലര്‍ക്കും ബുദ്ധിമുട്ടാവുകയും ചെയ്യും. പുതച്ചു മൂടി കിടന്നുളള ഉറക്കവും മടിയും അമിതമായ ഭക്ഷണവുമെല്ലാം തടി കൂട്ടുകയും സൗന്ദര്യം കളയുകയും ചെയ്യും.

തണുപ്പു കാലത്ത് ശരീരത്തിന്റെ തടി കൂട്ടാതിരിയ്ക്കുവാന്‍ പല വഴികളുമുണ്ട്. ഇത്തരം വഴികള്‍ എന്തൊക്കെയെന്നറിയൂ,

വ്യായാമം

വ്യായാമം

വ്യായാമം തീര്‍ച്ചയായും മഞ്ഞുകാലത്ത് പ്രധാനമാണ്. രാവിലെ വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. എന്നാല്‍ ഇതിന് സാധിച്ചില്ലെങ്കില്‍ വൈകീട്ടുള്ള വ്യായാമം മുടക്കരുത്.

വിശപ്പ്‌

വിശപ്പ്‌

പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികള്‍ക്കും റെസ്റ്റോറന്റുകളിലും പോകുമ്പോള്‍ ഒരിക്കലും വിശപ്പോടെ പോകരുത്. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കുവാന്‍ ഇട വരുത്തും.

സൂപ്പ്

സൂപ്പ്

പുറത്തും വീട്ടിലുമുള്ള ഭക്ഷണത്തിനു മുന്നോടിയായി സൂപ്പ് ശീലമാക്കുക. ഇത് വിശപ്പു കുറയ്ക്കും. മഞ്ഞുകാലത്ത് ആരോഗ്യത്തിനും ഏറെ നല്ലതാണ്.

സ്‌നാക്‌സ്‌

സ്‌നാക്‌സ്‌

സ്‌നാക്‌സും കൊഴുപ്പുള്ള ഭക്ഷണങ്ങളും കഴിയ്ക്കുന്ന ശീലം ഉപേക്ഷിയ്ക്കുക. ഇത് ആവശ്യമില്ലാതെ തടി കൂട്ടുവാന്‍ ഇടയാക്കും. വിശക്കുമ്പോള്‍ ആരോഗ്യകരമായവ തെരഞ്ഞെടുത്തു കഴിയ്ക്കുക.

മദ്യം

മദ്യം

മദ്യം തടി കൂട്ടുന്ന ഘടകമാണ്. മദ്യം കഴിവതും ഒഴിവാക്കുക.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തില്‍ നിന്നും കൊഴുപ്പു പുറന്തള്ളാനുള്ള ഒരു വഴിയാണിത്. ആരോഗ്യത്തിനും ഉത്തമം

സിട്രസ്

സിട്രസ്

സിട്രസ് ഫലവര്‍ഗങ്ങള്‍, ബെറികള്‍ തുടങ്ങിയവ ഭക്ഷണശീലത്തില്‍ പെടുത്തുക. ഇത് തടി നിയന്ത്രിയ്ക്കുവാന്‍ സഹായിക്കും. ഇവ ആരോഗ്യത്തിന് നല്ലതുമാണ്. അസുഖങ്ങളും തടയും.

എണ്ണ

എണ്ണ

ഭക്ഷണങ്ങള്‍ വേവിച്ചും ആവി കയറ്റിയും പച്ചയ്ക്കുമെല്ലാം കഴിയ്ക്കാം. എണ്ണ ചേര്‍ത്തുള്ള വിഭവങ്ങള്‍ ഉപേക്ഷിയ്ക്കുക.

 സൈക്കിള്‍ സവാരി

സൈക്കിള്‍ സവാരി

കാര്‍ ഉപേക്ഷിച്ച് സൈക്കിള്‍ സവാരി തെരഞ്ഞെടുക്കാം. ഇത് തടി കുറയ്ക്കാനുള്ള നല്ലൊന്നാന്തരം വ്യായാമമാണ്.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

Read more about: weight തടി
English summary

Tips Prevent Winter Weight Gain

Winter and weight gain go hand in hand. Outdoor workouts and planing your diet to avoid gaining weight is very important. There are various methods to avoid putting on unwanted weight during winter. For example, exercise outdoors. The cold wind might discourage you from stepping out. Take out your workout clothes and get out for jogging or cycling. It will refresh your mood and also prevent unwanted winter weight gain.
 
 
Story first published: Thursday, December 12, 2013, 16:32 [IST]
X
Desktop Bottom Promotion