For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ വിദ്യകള്‍ പലത്‌

|

തടിച്ചിയെന്നോ തടിയനെന്നോ ഉള്ള വിശേഷണം ആര്‍ക്കും ഇഷ്മുണ്ടാകില്ല. തടി കുറഞ്ഞു കിട്ടാന്‍ വേണ്ടി പട്ടിണി കിടന്നും വ്യായാമം ചെയ്തും, എന്തിന് ഗുളികകള്‍ കഴിച്ചു പോലും ശ്രമിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം രീതികള്‍ ചിലപ്പോള്‍ ആരോഗ്യത്തിനു പോലും ദോഷകരമാകാറുണ്ട്.

തടി കുറയ്ക്കാന്‍ പല വഴികളുണ്ട്, ഭക്ഷണനിയന്ത്രണം, കൊഴുപ്പു കത്തിച്ചു കളയുന്ന ചില ഭക്ഷണങ്ങള്‍, വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമങ്ങള്‍ എന്നിങ്ങനെ പോകുന്നു വിവിധ വഴികള്‍.

ഇത്തരം ചില വഴികളെക്കുറിച്ച് അറിയൂ

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

ഗ്രീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

ഒലീവ് ഓയില്‍ ശരീരത്തിലെ നല്ല കൊളസ്‌ടോള്‍ കൂട്ടി കൊഴുപ്പു കുറയ്ക്കുന്ന ഒന്ന്. സാധാരണ എണ്ണകള്‍ക്കു പകരം ഇത് പാചകത്തിന് ഉപയോഗിക്കാം.

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

പഴം തടി കുറയ്ക്കാന്‍ സഹായിക്കുകയാണ് ചെയ്യുക. രാവിലെ ഒരു പഴം കഴിയ്ക്കുക.ഇതില്‍ ഇന്‍സോലുബിള്‍ കാര്‍ബോഹൈഡ്രേറ്റുണ്ട്.

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

ക്രാന്‍ബെറിയില്‍ ധാരാളം വൈറ്റമിന്‍ സിയുണ്ട്. ശരീരത്തിലെ കൊഴുപ്പു കളയാന്‍ ക്രാന്‍ബെറി ജ്യൂസ് കുടിയ്ക്കുന്നതും നല്ലതു തന്നെ.

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

മുളകും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.പ്രത്യേകിച്ചും ഉണക്കമുളക്. ഇതും ഇഞ്ചിയും ചേര്‍ത്ത് ചതച്ചു കഴിയ്ക്കുന്നത് നല്ലതു തന്നെ. തടി കുറയുക മാത്രമല്ല, ലംഗ്‌സില്‍ അണുബാധ വരാതിരിക്കുകയും ചെയ്യും.

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

വെളുത്തുള്ളി കഴിച്ചു നോക്കൂ. ഇതിലെ അലിസിന്‍ കൊഴുപ്പു കളയുന്ന നല്ലൊന്നാന്തരം വസ്തുവാണ്.

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

പാവയ്ക്ക ജ്യൂസ് തടി കുറയാന്‍ മാത്രമല്ല, പ്രമേഹത്തിനു പറ്റിയ മരുന്നു കൂടിയാണ്.

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അല്‍പം തേന്‍ ചേര്‍ത്ത് കുടിച്ചു നോക്കൂ. കൊഴുപ്പും തടിയും കുറയും.

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

ലെറ്റൂസ്, ചീര പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു മാത്രമല്ല, തടി കുറയാനും സഹായിക്കും.

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍

തക്കാളിയും തടി കുറയ്ക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് ചെറി ടൊമാറ്റോ.

 തടി കുറയ്ക്കാന്‍ വീട്ടു വ്യായാമങ്ങള്‍

തടി കുറയ്ക്കാന്‍ വീട്ടു വ്യായാമങ്ങള്‍

കോണിപ്പടികള്‍ കയറിയിറങ്ങൂ. കൊഴുപ്പു കത്തിച്ചു കളയാനും തടി കുറയ്ക്കാനും പറ്റിയ നല്ലൊന്നാന്തരം വ്യായാമമാണിത്.

തടി കുറയ്ക്കാന്‍ വീട്ടുവ്യായാമങ്ങള്‍

തടി കുറയ്ക്കാന്‍ വീട്ടുവ്യായാമങ്ങള്‍

നീന്തുന്നത് നല്ലൊരു ഹോബിയും സ്‌പോട്‌സും ഒപ്പം തടി കുറയാനുള്ള നല്ലൊരു വ്യായാമവുമാണ്.

തടി കുറയ്ക്കാന്‍ വീട്ടുവ്യായാമങ്ങള്‍

തടി കുറയ്ക്കാന്‍ വീട്ടുവ്യായാമങ്ങള്‍

വീട്ടിലെ പണികള്‍, ഗാര്‍ഡനിംഗ് എന്നിവ ശരീരത്തിന് നല്ല വ്യായാമങ്ങള്‍ തന്നെ. ഇവ ചെയ്യൂ. തടി കുറയും. ആരോഗ്യവും നന്നാവും.

തടി കുറയ്ക്കാന്‍ വീട്ടുവ്യായാമങ്ങള്‍

തടി കുറയ്ക്കാന്‍ വീട്ടുവ്യായാമങ്ങള്‍

നടക്കുന്നത് കലോറി കത്തിച്ചു കളയാന്‍ സഹായിക്കുന്ന നല്ലൊരു വ്യയാമമാണ്. വലിയ ചെലവില്ലാതെ ആര്‍ക്കും ചെയ്യാന്‍ സാധിയ്ക്കുന്ന വ്യായാമം.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

മധുരം കഴിക്കുക എന്നത് പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പക്ഷെ മധുരം തടി കൂട്ടൂം.എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ കഴിവതും ഒഴിവാക്കുക.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

ടിവി കാണുമ്പോള്‍ എന്തെങ്കിലും കൊറിയ്ക്കുന്ന ശീലം ഒഴിവാക്കുക.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

ഉറക്കക്കുറവ് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് തടി കൂട്ടാന്‍ ഇട വരുത്തുകയും ചെയ്യും.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

മദ്യത്തിന്റെ അമിത ഉപയോഗവും തടി കൂട്ടും. ഇതൊഴിവാക്കി തടി നിയന്ത്രിക്കുക.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

സ്‌ട്രെസ് തടി കൂടുന്നതിനുള്ള മറ്റൊരു കാരണമാണ്. ഇതും ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കു കാരണമാകും. സ്‌ട്രെസ് ഒഴിവാക്കുക.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

കിടക്കുന്നതിന് ഒന്നു രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനത്തെ സഹായിക്കും. തടി കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

പുറത്തു നിന്നും ഭക്ഷണം കഴിയ്ക്കുന്ന ശീലം കഴിവതും ഒഴിവാക്കുക. തടി കൂട്ടുന്ന ഒരു പ്രധാന കാരണമാണിത്.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ കൊഴുപ്പു കളയാനും തടി കുറയ്ക്കാനും സഹായിക്കും.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

കൂടുതല്‍ ഇരിക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് തടി കൂട്ടും. ഇടയ്ക്കിടെ എഴുന്നേറ്റ് 10 മിനിറ്റ് നടക്കുക.

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

തടി കുറയ്ക്കാന്‍ മറ്റു ചില വഴികള്‍

കോള പോലുള്ളവ ഒഴിവാക്കുക. ഇത് ശരീരത്തിന്റെ തടി കൂട്ടും.

Read more about: weight തടി
English summary

Weight, Health, Exercise, Hormone, Sleep,തടി, ആരോഗ്യം, ശരീരം, ഭക്ഷണം, ഹോര്‍മോണ്‍, ഉറക്കം, വ്യായാമം

There are many ways to reduce the body weight and belly fat. This include food, exercise and certain other things,
X
Desktop Bottom Promotion