For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരം കുറയ്ക്കാന്‍ വിറ്റാമിനുകള്‍

By Super
|

ശരീരഭാരം കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളും ആളുകള്‍ പരീക്ഷിച്ചുവരുന്നുണ്ട്. ഇതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം കൃത്യമായ വ്യയാമങ്ങള്‍ ചെയ്യുകയും, പോഷകസമൃദ്ധവും എന്നാല്‍ കലോറി കുറ‍ഞ്ഞതുമായ ഭക്ഷണം ഉപയോഗിക്കുകയുമാണ്. ഊര്‍ജ്ജം നഷ്ടപ്പെടാതെയും, രക്തസമ്മര്‍ദ്ധം കൂടാതെ നിലനിര്‍ത്തിയും, കൊഴുപ്പിന്‍റെ അളവ് കുറച്ചും, മികച്ച ദഹനം ലഭ്യമാക്കിയും ശരീരഭാരം കുറയ്ക്കാന്‍ വിറ്റാമിനുകള്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏതാനും വിറ്റാമിനുകളും, അതോടൊപ്പം ചില മിനറലുകളുമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

 വിറ്റാമിന്‍ ബി കോപ്ലക്സ്

വിറ്റാമിന്‍ ബി കോപ്ലക്സ്

പല രീതിയില്‍ ശരീരത്തിന് ഗുണം ചെയ്യുന്ന വിവിധ തരം ബി വിറ്റാമിനുകളടങ്ങിയതാണിത്. ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഊര്‍ജ്ജമാക്കിമാറ്റി ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. കരളില്‍ നിന്ന് ടോക്സിനുകളെ പുറന്തള്ളാനും, ദഹനത്തിനും, ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാനും ബി കോംപ്ലക്സ് സഹായകരമാണ്. അമിത ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതിന് കാരണമാകുന്ന മാനസികസമ്മര്‍ദ്ധത്തെ കുറയ്ക്കാനും വിറ്റാമിന്‍ ബി കോംപ്ലക്സിന് കഴിവുണ്ട്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

ശരീരഭാരം കുറയ്ക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ അനുസരിച്ച് വിറ്റാമിന്‍ ഡി മറ്റുള്ളവയേക്കാള്‍ നല്ലതാണ്. അതുപോലെ തന്നെ വിറ്റാമിന്‍ ഡി കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നവരേക്കാള്‍ കൂടിയ തോതില്‍ ശരീരഭാരം കുറയ്ക്കാനാവും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാല്‍സ്യത്തെ കൂടുതലായി ആഗിരണം ചെയ്യാനും വിറ്റാമിന്‍ ഡിക്ക് സാധിക്കും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വ്യായാമം, ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുക, കലോറി കുറയ്ക്കുക എന്നിവയെ പിന്തുണയ്ക്കാന്‍ ഉപകരിക്കുന്നതാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി യ്ക്ക് ആരോഗ്യമുള്ളവരില്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ശരീരത്തിലെ വിറ്റാമിന്‍ സിയുടെ കുറവ് ശാരീരികപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും, ഭാരം കൂടാനിടയാക്കുമെന്നും കണ്ടെത്തപ്പെട്ടിരിക്കുന്നു.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യവും ശരീരഭാരം കുറയ്ക്കലുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പഠനങ്ങള്‍ പല തരത്തിലുണ്ടെങ്കിലും കാല്‍സ്യം സപ്ലിമെന്‍റ്സും, കാല്‍സ്യത്താല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കാല്‍സ്യത്തിന് കഴിവുണ്ട്.

ക്രോമിയം

ക്രോമിയം

കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റ്സും വിഘടിപ്പിക്കാന്‍ കഴിവുള്ള ക്രോമിയം ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. ഇത് ഇന്‍സുലിനുമായി ചേര്‍ന്ന് ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുകയും ഊര്‍ജ്ജമായി മാറ്റുകയും ചെയ്യും.

കൊളൈന്‍

കൊളൈന്‍

സാങ്കേതികമായി പറഞ്ഞാല്‍ കൊളൈന്‍ ഒരു വിറ്റാമിനല്ല. ഇത് വിറ്റാമിന്‍ ബിയുമായി ചേര്‍ന്ന ഒരു ന്യൂട്രിയന്‍റാണ്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട്. കൊളൈന്‍ ഇല്ലാതായാല്‍ കരളില്‍ കൊഴുപ്പടിയാനും ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാനുമിടയാകും.

സിങ്ക്

സിങ്ക്

തൈറോയ്ഡിന്‍റെയും, ഇന്‍സുലിന്‍റെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സിങ്ക് ആവശ്യമാണ്. തൈറോയ്ഡും, ഇന്‍സുലിനും തകരാറ് വന്നാല്‍ ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. അതിനാല്‍ തന്നെ സിങ്ക് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

മാംഗനീസ്

മാംഗനീസ്

കാര്‍ബോഹൈഡ്രേറ്റിനെ എരിച്ച് കളയാന്‍ കഴിവുള്ള മാംഗനീസ് ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

മഗ്നീഷ്യം

മഗ്നീഷ്യം

ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെ കുറവ് കൊഴുപ്പ് വര്‍ദ്ധിക്കാനിടയാക്കും. ശരീരത്തിലെ ജലാംശത്തിന്‍റെ അളവും, ഉര്‍ജ്ജോത്പാദനവും നിയന്ത്രിക്കുന്നതില്‍ മഗ്നീഷ്യത്തിന് പ്രമുഖ സ്ഥാനമുണ്ട്. ശാരീരിക പോഷണത്തിനും, കൊഴുപ്പ് നിയന്ത്രിക്കാനും മഗ്നീഷ്യം അത്യാവശ്യവുമാണ്.

Read more about: weight തടി
English summary

9 best vitamins for weight loss

The most effective way to lose weight is to strictly follow an active weight loss program that involves plenty of exercise and a nutrient rich diet while watching calories. Vitamins can aid in weight loss by boosting energy levels, lowering stress, burning fat and helping with digestion. Here are the 9 best vitamins for weight loss (well, there are some minerals thrown in there, too!):
X
Desktop Bottom Promotion