For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിംനേഷ്യത്തിലെ ചില അരുതുകള്‍

By RAFEEQ MUHAMMED
|

ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ രീതികളുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് അറിയുന്നതോ ടെലിവിഷനില്‍ കാണുന്നതോ ആയ രീതികള്‍ അത് ശരിയാണോയെന്ന് അന്വേഷിക്കാതെ തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന ഭാവത്തില്‍ പരിശീലനം നടത്തുന്നവര്‍ ധാരാളമുണ്ട്. ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെയുണ്ടാകുന്ന പരിക്കുകള്‍ക്ക് കാരണം ഇത്തരം തെറ്റായ രീതികള്‍ പിന്തുടരുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

കേള്‍ക്കുന്നതെന്തും വിശ്വസിക്കുന്നവര്‍ക്ക് അപകടം പറ്റാന്‍ സാധ്യത ഏറെ കൂടുതലാണ്. പരിക്കിന് സാധ്യതയുള്ളതും അധ്വാനത്തിന് ഫലം തരാത്തതുമായ നിരവധി തെറ്റായരീതികള്‍ ഇന്ന് പ്രചാരത്തിലുണ്ട് . താഴെ പറയുന്ന കാര്യങ്ങളില്‍ ഒന്ന് കണ്ണോടിച്ചാല്‍ ജിംനേഷ്യങ്ങളിലെ അപകടം ഒരുപരിധി വരെ കുറക്കാനാകും.

1. ട്രെഡ്മില്ലും കാല്‍മുട്ടുകളുടെ ആയാസവും

1. ട്രെഡ്മില്ലും കാല്‍മുട്ടുകളുടെ ആയാസവും

നിങ്ങളുടെ ശരീരഭാരം കാല്‍മുട്ടുകളാണ് താങ്ങിനിര്‍ത്തുന്നത്. അതിനാല്‍ റോഡില്‍ ഓടിയാലും ട്രെഡ്മില്ലില്‍ വര്‍ക്ക് ചെയ്താലും കാല്‍മുട്ടുകള്‍ക്ക് ആയാസം ഉണ്ടാവുക തന്നെ ചെയ്യും. ആയാസം കുറവാണെന്ന് കരുതി കുറേനേരം ട്രെഡ്മില്‍ ഉപയോഗിക്കാതെ വ്യത്യസ്ത വ്യായാമമുറകള്‍ ചെയ്യുക.

2. കുടവയര്‍ ഉപകരണത്തിൻറെ സഹായത്താല്‍ കുറക്കാനാകില്ല

2. കുടവയര്‍ ഉപകരണത്തിൻറെ സഹായത്താല്‍ കുറക്കാനാകില്ല

കുടവയര്‍ കുറക്കാനെന്ന പേരില്‍ നിരവധി ഉപകരണങ്ങള്‍ വിപണിയിലുണ്ട്. അരക്കെട്ടിലെ കൊഴുപ്പ് ദിവസങ്ങള്‍ക്കകം കുറക്കുമെന്ന ഇവയുടെ പരസ്യങ്ങള്‍ ഒന്നും തന്നെ വിശ്വസിക്കരുത്. ഉപകരണങ്ങള്‍ക്ക് അരക്കെട്ടിലെ മസിലുകളുടെ ദൃഡത വര്‍ധിപ്പിക്കാന്‍ മാത്രമേ കഴിയൂ. കുടവയര്‍ കുറക്കണമെങ്കില്‍ കഠിനമായ ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെ വേണം. മസിലുകള്‍ ബലപ്പെടുത്തുന്നതിനൊപ്പം കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമങ്ങള്‍ ശീലമാക്കുക.

3. എയറോബിക്ക് വ്യായാമങ്ങളും ശാരീരിക പ്രവര്‍ത്തനങ്ങളും

3. എയറോബിക്ക് വ്യായാമങ്ങളും ശാരീരിക പ്രവര്‍ത്തനങ്ങളും

ഇത് ഒരു ചെറിയ അളവ് മാത്രം ശരിയായ വസ്തുതയാണ്. പൊതുവേ പറയപ്പെടുന്ന അത്ര ഉയര്‍ന്ന തോതിലേക്ക് ഇത് എത്തുകയില്ല. ഏതാണ്ട് 20 മുതല്‍ 30 കാലറി ഊര്‍ജം മാത്രമാണ് വിനിയോഗിക്കപ്പെടുക.

4. നീന്തിയാല്‍ ശരീരഭാരം കുറയില്ല

4. നീന്തിയാല്‍ ശരീരഭാരം കുറയില്ല

പതിവായി നീന്തുന്നവര്‍ക്ക് ശ്വാസോച്ഛ്വാസ പക്രിയയുടെ ശേഷി വര്‍ധിക്കുകയും ശരീര പേശികള്‍ക്ക് ആകാര ഭംഗി വര്‍ധിക്കുകയും ചെയ്യും. മാനസിക സമ്മര്‍ദം കുറക്കാനും നീന്തല്‍ നല്ലതാണ്. എന്നാല്‍ ശരീരഭാരം എളുപ്പം കുറയാന്‍ നീന്തല്‍ നല്ലതാണെന്നത് തികച്ചും തെറ്റായ പ്രചാരണമാണ്. വെള്ളം ശരീരത്തെ പിന്തുണക്കുന്നതിനാല്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടതില്ലാത്തതാണ് ഇതിന് കാരണം. നീന്തലിന് ശേഷം വിശപ്പേറുന്നതിനാല്‍ സാധാരണയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ സാധ്യത കൂടുതലാണ്.

5. എല്ലാത്തരം പുറംവേദനയും യോഗയിലൂടെ പരിഹരിക്കപ്പെടില്ല

5. എല്ലാത്തരം പുറംവേദനയും യോഗയിലൂടെ പരിഹരിക്കപ്പെടില്ല

ഇരിപ്പിലെയും നടപ്പിലെയും പ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പുറംവേദനകള്‍ക്ക് യോഗ പരിഹാരമാണ്. എന്നാല്‍ ഡിസ്ക് പ്രശ്നങ്ങളും മറ്റും മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് യോഗയിലൂടെ ശരിയാകില്ല. ഒരു ഡോക്ടറെ കണ്ട ശേഷം മാത്രം ഏത് ചികില്‍സ വേണമെന്ന് തീരുമാനിച്ചാല്‍ മതി.

6. വിയര്‍പ്പ് അധികം വേണ്ട

6. വിയര്‍പ്പ് അധികം വേണ്ട

വ്യായാമത്തിനിടെ നല്ല തോതില്‍ വിയര്‍ക്കണമെന്നതും തെറ്റായ ധാരണയാണ്. ഒരു തുള്ളി വിയര്‍പ്പ് പോലും ഒഴുക്കാതെ നിരവധി കലോറികള്‍ കരിച്ചുകളയാമെന്നതിന് ഉദാഹരണമാണ് നടത്തവും ലൈറ്റ് വെയ്റ്റ് ട്രെയ്നിംഗും.

7. ദിനചര്യകള്‍ വിശ്രമിച്ച ശേഷം മാത്രം തുടങ്ങുക

7. ദിനചര്യകള്‍ വിശ്രമിച്ച ശേഷം മാത്രം തുടങ്ങുക

എല്ലാം പെട്ടന്ന് തന്നെ ചെയ്തുതീര്‍ക്കാമെന്ന് കരുതി ജിമ്മില്‍ നിന്ന് വന്നാലുടന്‍ ദിനചര്യകള്‍ ചെയ്യുന്നവരുണ്ട്. കുറച്ച് സമയം വിശ്രമിച്ച ശേഷം മാത്രം ദിനചര്യകളിലേക്ക് കടന്നാല്‍ മതി.അല്ലാത്തപക്ഷം ശരീരത്തിനോട് ചെയ്യുന്ന ക്രൂരതയായിരിക്കും. വര്‍ക്കൗട്ടിനിടയില്‍ ദിവസങ്ങളുടെ ഇടവേളകള്‍ ഉണ്ടാകുന്ന പക്ഷം പഴയ ജീവിത ശൈലിയിലേക്ക് പോകാന്‍ സാധ്യത കൂടുതലാണ്.

8. ഏത് മെഷീന്‍ ഉപയോഗിക്കണം

8. ഏത് മെഷീന്‍ ഉപയോഗിക്കണം

നിങ്ങളുടെ ഉയരത്തിനും ഭാരത്തിനും അനുസരിച്ച് സെറ്റ് ചെയ്ത ഉപകരണങ്ങള്‍ മാത്രമേ ജിംനേഷ്യങ്ങളില്‍ ഉപയോഗിക്കാവൂ. നിങ്ങള്‍ ഇത് സ്വയം ചെയ്യാതെ ജിമ്മിലെ ട്രെയിനറുടെ സഹായം തേടുക. തോന്നിയ ഉപകരണങ്ങളില്‍ കയറുന്നവര്‍ പരിക്ക് ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുക.

9. വേദന നല്ല അടയാളമല്ല

9. വേദന നല്ല അടയാളമല്ല

വ്യായാമത്തിന് ശേഷം വേദനയെടുത്താല്‍ മാത്രമേ ഗുണമുള്ളൂവെന്നത് തെറ്റായ ധാരണയാണ്. വ്യായാമ ശേഷം ചെറിയ തോതിലുള്ള വേദനയുണ്ടാകല്‍ സാധാരണയാണ്. വ്യായാമം ചെയ്യുന്ന രീതി ശരിയല്ലെങ്കിലോ നേരത്തേയുള്ള പരിക്കില്‍ കൂടുതല്‍ മര്‍ദം ചൊലുത്തുകയോ ചെയ്യുന്നതിനാലാണ് കടുത്ത വേദനയുണ്ടാകുന്നത്.എല്ലാ വ്യായാമങ്ങളും പരിക്കേല്‍ക്കാതെ ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

English summary

Some dos and don'ts of gymming

Everyone seems to have their own theory on the do's and don'ts of
 gymming. We separate the wheat from the chaff While you may think you know a lot about fitness,
Story first published: Saturday, December 7, 2013, 16:49 [IST]
X
Desktop Bottom Promotion