For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാലഡുകള്‍ തടി കുറയ്ക്കുമോ

|

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് സാലഡുകളെന്നു പറയാം. ഗ്രീന്‍ സാലഡ്, ഫ്രൂട്ട് സാലഡ്, മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള സാലഡുകള്‍ എന്നിങ്ങനെ വകഭേദങ്ങളും പലതുണ്ട്.

സാലഡുകള്‍ ഏതെല്ലാം വിധത്തിലാണ് തടി കുറയ്ക്കാനും ആരോഗ്യത്തിനും നല്ലതെന്നറിയേണ്ടേ,

Salad

വേവിക്കാത്തതു തന്നെയാണ് സാലഡുകളുടെ ഏറ്റവും വലിയ ഗുണം. ഇതുകൊണ്ടുതന്നെ ഇവ പോഷകങ്ങളുടെ കലവറയാണെന്നു പറയാം. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇതു കൊണ്ടു തന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സഹായിക്കുകയും ചെയ്യും.

നാരുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ഇവ വയറിനു നല്ലതാണ്. ദഹനത്തെ സഹായിക്കുമെങ്കിലും ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇതും തടി കുറയാന്‍ സഹായിക്കുന്ന ഒരു വഴി തന്നെയാണ്.

സാലഡുകളില്‍ പൊതുവെ വെള്ളത്തിന്റെ അംശം വളരെ കൂടുതലാണ്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയയെ സഹായിക്കുന്നതോടൊപ്പം പെട്ടെന്നു തന്നെ വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുകയും ചെയ്യും.

മലബന്ധവും തടി കൂടാനുള്ള ഒരു കാരണം തന്നെയാണ്. ഇത് വയറിന് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. സാലഡിലെ നാരുകള്‍ മലബന്ധം നീക്കുന്നതിനു സഹായിക്കും.

സാലഡുകളില്‍ പൊതുവെ കലോറി തീരെക്കുറവാണ്. ഇതുകൊണ്ടുതന്നെയാണ് ഇവ തടി കൂട്ടാതിരിക്കുന്നതും. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകങ്ങളും സാലഡുകളില്‍ നിന്നും ലഭിയ്ക്കും.

സാലഡുകള്‍ നിങ്ങളുടെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, ആരോഗ്യത്തിനൊപ്പം തടി കുറയുകയും ചെയ്യും.

Read more about: health ആരോഗ്യം
English summary

Health, Body, Weight, Fibre, Calorie, Vitamin, Fibre, Salad, ആരോഗ്യം, ശരീരം, തടി, സാലഡ്, കലോറി, കൊഴുപ്പ്, വൈറ്റമിന്‍, ഫൈബര്‍

Having salads is the fastest way to weight loss. That is a universally accepted fact,
Story first published: Tuesday, April 23, 2013, 13:28 [IST]
X
Desktop Bottom Promotion