For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസില്‍ ബോഡിയ്ക്കു ചേരും ഭക്ഷണങ്ങള്‍

By Shibu T Joseph
|

ധാരാളം പേശികളുള്ള ഉറച്ച ശരീരത്തിനാണ് പുരുഷന്‍മാരെല്ലാവരും ആഗ്രഹിക്കുക. ദൃഢഗാര്‍ത്തമായ ആരോഗ്യമുള്ള ശരീരം നിങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അധികം മെലിയുന്നതും വലുപ്പമില്ലാത്തതും നല്ല ലക്ഷണമായി ആരും കാണുന്നില്ല. ആരോഗ്യമുള്ള ശരീരത്തോടുകൂടിയ പുരുഷന്‍മാരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുക. നല്ല പുഷ്ഠിയുള്ള ശരീരത്തോടുകൂടിയ ആളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഒട്ടേറെ ആളുകളുടെ ശ്രദ്ധ നിങ്ങളില്‍ പതിയും. ഉറച്ച ശരീരത്തിനുടമയാവണമെങ്കില്‍ ഭക്ഷണകാര്യത്തില്‍ നല്ല ശ്രദ്ധ വേണം.
ആരോഗ്യദായകമായ പ്രോട്ടീനുകളും പോഷകങ്ങളടങ്ങിയതുമായ ഭക്ഷണം വേണം കഴിക്കുവാന്‍. മുട്ട, കൊഴുപ്പില്ലാത്ത ഇറച്ചി, ബദാം, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ നല്‍കുന്നതിനൊപ്പം കൊഴുപ്പില്‍ നിന്നും കൊളസ്‌ട്രോള്‍ കുമിഞ്ഞുകൂടുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഭക്ഷണങ്ങളാണ് മേല്‍പ്പറഞ്ഞവ. ചോറിന ധാന്യങ്ങള്‍ കൂടുതലായി കഴിക്കുക. പതുക്കെ ദഹിക്കുന്ന ഭക്ഷണങ്ങളായ ഓട്ട്‌സ്, ഗോതമ്പ്, തവിട് കളയാത്ത അരി എന്നിവ കഴിക്കുക.

1)മുട്ടയുടെ വെള്ള

1)മുട്ടയുടെ വെള്ള

പേശികളുടെ വികാസത്തിനാവശ്യമായ എട്ട് അമിനോ ആസിഡുകളുടം ഓരോ മുട്ടയിലുമുണ്ട്. അതിന് പുറമേ ഒട്ടേറെ ജീവകങ്ങളും ആസിഡ്, പോഷകഗുണുള്ള മറ്റനേകം ഘടകങ്ങള്‍ എന്നിവയുമുണ്ട്. മുട്ടയുടെ വെള്ളക്കരു കൊഴുപ്പില്ലാത്തിനാല്‍ ശരീരത്തിന് ദോഷം ചെയ്യുകയുമില്ല. മുട്ടയുടെ മഞ്ഞക്കരുവിലാണ് കൊഴുപ്പത്രയും അടങ്ങിയിരിക്കുന്നത്.

2)ഓട്‌സ്

2)ഓട്‌സ്

ഓട്‌സ് കഞ്ഞി കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നത് നല്ലതാണ്. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മാംസപേശികള്‍ ദൃഢമാക്കുന്ന പ്രക്രിയ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അന്നജം നിറയ്ക്കുന്നതിനും സഹായകമാണ്.

3)തൈര്

3)തൈര്

ഒരു ബോഡി ബില്‍ഡറെ സംബന്ധിച്ചിടത്തോളം ഏറ്റവുംന ല്ല പാനീയമാണ് തൈര്. തൈര് അതേ രൂപത്തിലോ വെള്ളം ചേര്‍ത്തോ കുടിക്കാവുന്നതാണ്. ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. മാസപേശികള്‍ ദ്രവിക്കുന്നത് തടഞ്ഞ് അവയെ ദൃഢതയോടെ കാത്തുസൂക്ഷിക്കുന്നു.

4)കൊഴപ്പില്ലാത്ത മാസം

4)കൊഴപ്പില്ലാത്ത മാസം

കൊഴുപ്പ് നീക്കിയ പോത്തിറച്ചികഴിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ , അയണ്‍, സിങ്ക്, ജീവകം ബി എന്നിവയാല്‍ സമ്പന്നമാണ്. ഉയര്‍ന്ന കലോറി അടങ്ങിയിരിക്കുന്നു.

5)ബീന്‍സ് & പയര്‍

5)ബീന്‍സ് & പയര്‍

മുട്ടയും മാസവും മാത്രമല്ല ബോഡി ബില്‍ഡിംഗ്. ബീന്‍സും പയറും നല്‍കുന്ന പ്രോട്ടീന്‍, നാര് ഗുണങ്ങള്‍ അവഗണിക്കാവുന്നതല്ല. അമരപ്പയര്‍ കഴിക്കുന്നത് 14 ഗ്രാമോളം പ്രോട്ടീനും നാരും നല്‍കും.

6)മത്സ്യം

6)മത്സ്യം

പേശികള്‍ ദൃഢമാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തുവാന്‍ മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒമേഗ 3 ആസിഡ് അത്യാവശ്യമാണ്. പൂരിത കൊഴുപ്പടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാനായില്ലെങ്കിലും മത്സ്യം കഴിക്കുന്നത് നല്ലതാണ്.

7)ബ്രോക്കോളി

7)ബ്രോക്കോളി

മെലിഞ്ഞ ശിരീരപ്രകൃതി ആഗ്രഹിക്കുന്നവര്‍ കോളിഫഌവര്‍ ഇനത്തില്‍പ്പെട്ട ബ്രോക്കോളി കഴിക്കുന്നത് നല്ലതാണ്. വിറ്റാമന്‍ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. ആവശ്യമായ നാരുകളും അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കുന്നതിന് സഹായിക്കും.

Read more about: food ഭക്ഷണം
English summary

Must have foods for body building

Men love to have a fit and well built body with lots of muscles. As a man, you attain lot of self confidence with a well built and toned body. You will walk around feeling strong and good about how you look.
Story first published: Monday, December 9, 2013, 14:41 [IST]
X
Desktop Bottom Promotion