For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

By Super
|

നിങ്ങളൊരു ഹൃദ്രോഗിയാണോ ഭക്ഷണത്തില്‍ സോഡിയത്തിന്‍റെ അളവ് കുറയ്ക്കാന്‍ നിങ്ങളോട് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു കാണുമല്ലേ.ഭക്ഷണരീതിയില്‍ പെട്ടെന്ന് ഒരു മാറ്റം വരുത്തുന്നത് ആര്‍ക്കായാലും ബുദ്ധിമുട്ടാണ്.പക്ഷേ ഡോക്ടറെ അനുസരിച്ചല്ലേ പറ്റൂ.കാരണം ഇത് നമ്മുടെ ജീവന്‍റെ പ്രശ്നമല്ലേ

വിധിപ്രകാരം ഒരു ശരാശരി മനുഷ്യ ശരീരത്തിന് ഒരു ദിവസം ആവശ്യമായ സോഡിയത്തിന്‍റെ അളവ് 1500 മില്ലിഗ്രാം ആണ്.അതായത് ഒതു ടീസ്പൂണ്‍ മാത്രം. പക്ഷേ ദിവസം 3000 മില്ലിഗ്രാം വരെ സോഡിയമാണ് നമ്മളോരോരുത്തരും അകത്താക്കുന്നത്. ഫാസ്റ്റ് ഫുഡ് ശീലമാക്കിയവരില്‍ കണക്ക് അതിലേറെയായിരിക്കും. ശരീരത്തില്‍ അമിതമായ സോഡിയത്തിന്റെ അളവ് നിങ്ങളെ മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഭക്ഷണകാര്യത്തില്‍ ഒരിത്തിരി ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ നമുക്കൊഴിവാക്കാം.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഭക്ഷണത്തില്‍ നിന്നും ഉപ്പ് കഴിവതും ഒഴിവാക്കുക എന്നതാണ് സോഡിയത്തിന്‍റെ അളവ് കുറയ്ക്കാനുള്ള പോംവഴി. ഉപ്പ് ചേര്‍ക്കും മുന്‍പ് ഭക്ഷണം രുചിച്ചു നോക്കൂ. ആദ്യമൊക്കെ നിങ്ങള്‍ക്കിത്തിരി വിഷമം തോന്നിയേക്കാം. ഇത് പതുക്കെ പതുക്കെ മാറിക്കോളും. നമ്മുടെ ഭക്ഷണങ്ങളുടെ ശരിയായ രുചി ഉപ്പ് ചേര്‍ക്കുമ്പോള്‍ എത്രമാത്രം കുറയുന്നുണ്ട് എന്നായിരിക്കും പിന്നീട് നിങ്ങള്‍ ആലോചിക്കുക.ഉപ്പിനെ വെറുക്കാന്‍ നിങ്ങള്‍ക്ക് സമയം വേണ്ടി വരും.ചിലപ്പോള്‍ അതിന് രണ്ടോ മൂന്നോ മാസങ്ങള്‍ തന്നെ എടുത്തേക്കും.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ലേബലില്‍ സോഡിയത്തിന്‍റെ അളവ് നോക്കി വാങ്ങുക.നിങ്ങള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തില്‍എത്ര സോഡിയം അടങ്ങിയിട്ടുണ്ടെന്ന് നോക്കണം. അതിനനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താം.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പ് പൂര്‍ണ്ണമായി ഒറ്റയടിക്ക് ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തുടരെത്തുടരെ കുറച്ച് കൊണ്ടുവരാം. ഉപ്പ് നിര്‍ബന്ധമാണെങ്കില്‍ കഴിക്കുന്നതിന് തൊട്ടു മുന്‍പ് മാത്രം ഭക്ഷണത്തില്‍ ചേര്‍ക്കുക.ഭക്ഷണത്തില്‍ പൂര്‍ണ്ണമായി അലിയും മുന്‍പ് കഴിക്കുന്നതാകും നല്ലത്.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പില്ലാത്ത് മസാലക്കൂട്ടുകള്‍ പലതും ഉപ്പിനു പകരം ഉപയോഗിക്കാന്‍ ശ്രമിക്കുക.സുഗന്ധ വ്യഞ്ജനങ്ങള്‍,വെളുത്തുള്ളി,ചെറുനാരങ്ങ, മുളക്,സോസ് അങ്ങനെ പലതും നിങ്ങള്‍ക്ക് ഉപ്പിന് പകരമായി ഉപയോഗിക്കാം.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

സംസ്ക്കരിച്ച ഭക്ഷണത്തിനു പകരം ഫ്രഷായ ഇറച്ചിയും മീനും ശീലമാക്കുക. ഇതില്‍ സോഡിയത്തിന്റെ അംശം വളരെ കുറവായിരിക്കും..അതേസമയം റസ്റ്റോറന്റുകളില്‍ പാകം ചെയ്തുവച്ചിരിക്കുന്ന കറികളിലും മറ്റും സോഡിയത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

സംസ്ക്കരിച്ച് വച്ച ഉണക്ക ഇറച്ചിയും മീനും,പാല്‍ക്കട്ടിയും,മസാലക്കൂട്ടില്‍ പൊതിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത് സോസിനും അച്ചാറിനും പകരം ചീരയും ഉള്ളിയും തക്കാളിയുടെല്ലാം പരീക്ഷിക്കാം. പാചകത്തിനിടെ ചേര്‍ക്കാനുള്ള മസാലക്കൂട്ടുകള്‍ വേറെ തന്നെ കിട്ടുന്ന ഭക്ഷണങ്ങള്‍ കഴിക്കാം.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പ് അടങ്ങിയ ഭക്ഷണത്തേക്കാള്‍ ഉപ്പില്‍ പൊതിഞ്ഞ ഭക്ഷണസാധനങ്ങളാണ് ഇത്തരക്കാര്‍ക്ക് കൂടുതല് നല്ലത്. ഇതില് സോഡിയത്തിന്റെ അളവ് കുറവായിരിക്കും .ഉപ്പു രുചി ഉണ്ടാകുകയും ചെയ്യും.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പുള്ള ഭക്ഷണത്തില്‍ കഴിക്കുന്നതിനിടെ വീണ്ടും ഉപ്പു ചേര്‍ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഒഴിവാക്കണം. എടുക്കുന്ന ഉപ്പിന്‍റെ അളവ് കുറച്ച് മെല്ലെ മെല്ലെ ഇത് മാറ്റിയെയുക്കാം. അതുപോലെ ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തണം. ഹോട്ടല്‍ഭക്ഷണങ്ങളിലും സോസുകളിലും ഇത്തരം വസ്തുക്കള്‍ വലിയ അളവില്‍ ഉപയോഗിക്കുന്നുണ്ട്.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് നേര്‍പ്പിക്കുകയാണ് മറ്റൊരു വഴി. സൂപ്പിലടങ്ങിയ സോഡിയം കുറയ്ക്കാന്‍ ഉരുളക്കിഴങ്ങോ, കാരറ്റോ മറ്റു പച്ചക്കറികളോ അതിലേക്ക് ഇട്ട് തിളപ്പിച്ചാല്‍ മതിയാകും. ഈ പച്ചക്കറികള്‍ വലിയൊരളവില്‍ സൂപ്പിലെ സോഡിയം വലിച്ചെടുത്തിരിക്കും. പിന്നീട് ഇവ ഒഴിവാക്കി സൂപ്പ് കഴിക്കാം.

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

ഉപ്പൊഴിവാക്കാന്‍ വഴികള്‍ പലത്‌

വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. നിങ്ങളുടെ ഭക്ഷണ ശൈലിയാകണമെന്നില്ല മറ്റ് പലയിടങ്ങളിലും. സ്വന്തമായി പാചകം ചെയ്യുമ്പോള്‍ വേണ്ടാത്തത് ഒഴിവാക്കാനുള്ള സ്വാതന്ത്യം നമുക്കുണ്ടാകും.

Read more about: health ആരോഗ്യം
English summary

Salt, Sodium, Heart, Blood Pressure, Cholesterol, ഉപ്പ്, സോഡിയം. ഹൃദയം, ഭക്ഷണം, പാചകം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍

According to studies and researches a healthy adult should consume less than 1500 mg of sodium per day. Unfortunately, most individuals consume more than 3000 mg of sodium a day, resulting in heart attack, stroke, and other forms of cardiovascular disease. Even just one teaspoon of salt contains approximately 2000 mg of sodium, and a single item from a fast food restaurant can contain that much very easily.
X
Desktop Bottom Promotion