For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്‌ കുറയ്‌ക്കാനുള്ള വഴികള്‍

By Super
|

ശരീര ഭംഗിയില്‍ വയറിന്റെ പങ്ക്‌ വളരെ വലുതാണ്‌. വയറിന്‌ നല്ല ഒതുക്കവും നിരപ്പും വേണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഫാസ്റ്റ്‌ ഫുഡ്‌ കഴിക്കാന്‍ പലപ്പോഴും പ്രലോഭനമുണ്ടായേക്കാം. എന്നാലിത്‌ ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ പ്രയാസം ഉണ്ടാക്കുമെന്ന കാര്യം മറക്കരുത്‌. വയറ്‌ കുറയ്‌ക്കാന്‍ ഭക്ഷണകാര്യത്തില്‍ നിയന്ത്രണം ഉണ്ടായെ മതിയാകു.

ശരീര ഭാരം കുറയ്‌ക്കാന്‍ ഭക്ഷണ കാര്യത്തില്‍ സ്വയം നിയന്ത്രണം ഉണ്ടാവുകയാണ്‌ ആദ്യം വേണ്ടത്‌. പിന്നീട്‌ വേണ്ടത്‌ കൃത്യമായുള്ള വ്യായാമം . ഇതിന്‌ എളുപ്പ വഴികളൊന്നും ഇല്ല.

വയറ്റിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

നാരങ്ങ

നാരങ്ങ

ഓറഞ്ച്‌, നാരങ്ങ, കിവി,മധുര നാരങ്ങ പോലെയുള്ള പഴങ്ങള്‍ കൊഴുപ്പ്‌ ഇല്ലതാക്കാന്‍ വളരെ നല്ലതാണ്‌. നാരങ്ങ ഇനത്തില്‍പെടുന്ന പഴങ്ങളില്‍ വിറ്റാമിന്‍ സി ഏറെയുണ്ട്‌. ഇത്‌ മറ്റ്‌ പഴങ്ങളെ അപേക്ഷിച്ച്‌ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കുകയും ചെയ്യും. ശരീര ഭാരം കുറയ്‌ക്കാനുള്ള ശ്രമം തുടങ്ങുമ്പോള്‍ ആപ്പിള്‍, തണ്ണിമത്തങ്ങ, മുന്തിരി സ്‌ട്രോബെറി എന്നിവയ്‌ക്കൊപ്പം നാരങ്ങ ഇനത്തില്‍ പെടുന്ന പഴങ്ങളും കഴിച്ചു തുടങ്ങുക. വേഗത്തില്‍ ഫലം ലഭിക്കും.

നിറമുള്ള പച്ചക്കറികള്‍

നിറമുള്ള പച്ചക്കറികള്‍

പച്ചക്കറികളെല്ലാം ധാതുക്കള്‍ നിറഞ്ഞതും കലോറി കുറഞ്ഞതുമാണ്‌. കാബേജ്‌, ബ്രൊക്കോളി, തക്കാളി, ചീര്‌, ബീന്‍സ്‌ എന്നിവയെല്ലാം ധാതുക്കള്‍ നിറഞ്ഞതും കൊഴുപ്പ്‌ തീരെ ഇല്ലാത്തവയുമാണ്‌.ധാരാളം എണ്ണയും എരിവും ചേര്‍ത്ത്‌ പാകം ചെയ്യുന്നതിന്‌ പകരം പച്ചക്കറികള്‍ ഒലിവ്‌ എണ്ണയോ സൂര്യകാന്തി എണ്ണയോ അല്‍പം ചേര്‍ത്ത്‌ വരട്ടിയെടുക്കുന്നതാണ്‌ നല്ലത്‌

പരിപ്പ്‌

പരിപ്പ്‌

പയര്‍ അഥവ പരിപ്പുകളില്‍ അമിനോ ആസിഡ്‌ ധാരാളം കാണും. അതേസമയം കലോറിയും കൊഴുപ്പും കുറവായിരിക്കും. മുളപ്പിച്ച പയറിലും അമിനോ ആസിഡ്‌ ധാരാളം ഉണ്ടാകും. ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഓട്‌സ്‌

ഓട്‌സ്‌

ഓട്‌സില്‍ ലയിക്കാത്ത ഫൈബറും കുറച്ച്‌ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്‌. ഇത്‌ വളരെ നേരത്തേയ്‌ക്ക്‌ വയര്‍ നിറഞ്ഞിരിക്കുകയാണെന്ന തോന്നല്‍ നിലനിര്‍ത്തും. കൂടാതെ ആരോഗ്യവും നല്‍കും

അണ്ടിപരിപ്പുകള്‍

അണ്ടിപരിപ്പുകള്‍

ഒരു കൈ ബദാം അല്ലങ്കില്‍ വാല്‍നട്ട്‌ കഴിക്കുന്നത്‌ വിശപ്പ്‌ അകറ്റി നിര്‍ത്താന്‍ സഹായിക്കും . കലോറി കൂട്ടുകയുമില്ല.

മുട്ട

മുട്ട

പ്രോട്ടീന്‍ ഏറെയുള്ള മുട്ടയില്‍ കലോറിയും കൊഴുപ്പും കുറവാണ്‌. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്താന്‍ ഇത്‌ സഹായിക്കും.

മത്സ്യം

മത്സ്യം

സാല്‍മണ്‍,അയല,ട്യൂണ തുടങ്ങിയ മത്സ്യങ്ങളില്‍ പ്രോട്ടീന്‍ നിറയെ ഉണ്ട്‌. ഇവ ശരീരത്തിന്റെ പ്രവര്‍ത്തന ഊര്‍ജ്ജിതപെടുത്തും. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്‌ വയറിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ സഹായിക്കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിക്കുന്നത്‌ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകാനും കൊഴുപ്പിന്റെ അളവ്‌ കുറയാനും സഹായിക്കും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ഇത് ശരീരത്തിന് ആരോഗ്യം നല്‍കും. ഇതിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ദഹനപ്രക്രിയയ്ക്കു സഹായിക്കും. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് കുറയാന്‍ സഹായിക്കുകയും ചെയ്യും.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.

സണ്‍ഫഌവര്‍ സീഡ്

സണ്‍ഫഌവര്‍ സീഡ്

സണ്‍ഫഌവര്‍ സീഡിലെ മോണോസാച്വറേറ്റഡ് ഫാറ്റ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കും.

ചെറുനാരങ്ങാനീര്, തേന്‍

ചെറുനാരങ്ങാനീര്, തേന്‍

രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്ിത കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ സഹായിക്കും.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

വ്യായാമം 1

വ്യായാമം 1

കാല്‌ കറക്കിയുള്ള വ്യായാമം വയറ്‌ കുറയ്‌ക്കാനും തുടയിലും ഇടുപ്പിലും കൊഴുപ്പടിയുന്നത്‌ കുറയ്‌ക്കാനും സഹായിക്കും.

തറയില്‍ നിവര്‍ന്ന്‌ കിടന്ന്‌ കൈ പുറകില്‍ കെട്ടിവയ്‌ക്കുക. കാല്‍പാദങ്ങള്‍ താഴേക്കായിരിക്കണം.തറയില്‍ നിന്നും 45 ഡിഗ്രിയില്‍ കാലുകള്‍ ഉയര്‍ത്തുക. ആദ്യം കാലുകള്‍ ഘടികാര ദിശയില്‍ 10 പ്രാവശ്യം കറക്കുക. അതിന്‌ ശേഷം ഇടവേളയില്ലാതെ തന്നെ എതിര്‍ ദിശയില്‍ കറക്കുക.

ആദ്യം ഒരു കാല്‌ കൊണ്ട്‌ ഓരോ ദിശയിലും രണ്ട്‌ പ്രാവശ്യം വീതം ചെയ്‌ത്‌ തുടങ്ങുക.

തുടക്കകാരാണെങ്കില്‍ മുട്ടുകള്‍ വളച്ചിട്ട്‌ കാല്‍ കറക്കാം.

ഇങ്ങനെ നിര്‍ത്താതെ 5-6 തവണ ചെയ്യുക. വയറ്റിലെ പേശികള്‍ക്കും തുടകള്‍ക്കും തുടക്കത്തില്‍ വേദന അനുഭവപ്പെടുന്നതായി തോന്നും. പിന്നീടിത്‌ കുറയും.

വ്യായാമം 2

വ്യായാമം 2

മുമ്പ്‌ പറഞ്ഞത്‌ പോലെ കൈകള്‍ പുറകില്‍ കെട്ടി വച്ച്‌ തറയില്‍ നിവര്‍ന്ന്‌ കിടക്കുക. കാലുകള്‍ 45 ഡിഗ്രിയില്‍ ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുക. ഇത്‌ 5-6 തവണ ആവര്‍ത്തിക്കുക.

ഒരു കാലുകൊണ്ട്‌ ചെയ്‌ത്‌ തുടങ്ങുക. ആദ്യം പത്ത്‌ പ്രാവശ്യം വലത്തെ കാലുകൊണ്ടും പിന്നെ അത്രതന്നെ ഇടത്തെ കാലുകൊണ്ടും ചെയ്യുക.

ആദ്യ കുറച്ച്‌ ദിവസങ്ങളില്‍ വേദന തോന്നിക്കും പിന്നീടിത്‌ മാറും.

വ്യായാമം 3

വ്യായാമം 3

1. മുട്ടുകള്‍ വളച്ച്‌ പാദങ്ങള്‍ നിലത്തുറപ്പിച്ച്‌ നിവര്‍ന്ന്‌ കിടക്കുക. കാലുകള്‍ ഓരോന്നായി 90 ഡിഗ്രിയില്‍ ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുക.

2. കൈകളുയര്‍ത്തി തലയ്‌ക്ക്‌ പുറകില്‍ വയ്‌ക്കുകയോ നെഞ്ചില്‍ കുറുകെ വയ്‌ക്കുകയോ ചെയ്യുക.

3. ശരീരത്തിന്റെ മുകള്‍ഭാഗം തറയില്‍ നിന്നുയര്‍ത്തി ആഴത്തില്‍ ശ്വാസം വലിച്ചെടുക്കുക , ശ്വാസം പുറത്തേക്ക്‌ വിടുക.

4. തുടക്കക്കാര്‍ ഇത്‌ 10 പ്രാവശ്യം ചെയ്യുക. പിന്നീട്‌ 2-3 തവണ ആവര്‍ത്തിക്കുക

ഉടല്‍ ഉയര്‍ത്തുമ്പോള്‍ തറയില്‍ 30-40 ഡിഗ്രി കോണില്‍ ഇരുന്നാല്‍ വയറ്റിലെ പേശികളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടും.

വ്യായാമം 4

വ്യായാമം 4

1. തറയില്‍ കിടന്നിട്ട്‌ കൈകള്‍ രണ്ട്‌ വശത്തും ചേര്‍ത്ത്‌ വയ്‌ക്കുകയോ തലയ്‌ക്ക്‌ പുറകില്‍ വയ്‌ക്കുകയോ ചെയ്യുക.

2.മുട്ടുകള്‍ വളച്ച്‌ രണ്ട്‌ കാലുകളും ഉയര്‍ത്തുക.

3. ഇടത്‌ കാല്‍ നെഞ്ചിനടുത്തേക്ക്‌ കൊണ്ടുവരികയും വലത്‌ കാല്‍ അകറ്റുകയും ചെയ്യുക.

4. വലത്‌ കാല്‍ അകറ്റുകയും ഇടത്‌ കാല്‍ നെഞ്ചിനടുത്തേക്ക്‌ കൊണ്ട്‌ വരികയും ചെയ്യുക.

വയര്‍ കുറയ്ക്കും വിശ്വാസങ്ങള്‍വയര്‍ കുറയ്ക്കും വിശ്വാസങ്ങള്‍

English summary

How To Flatten Your Belly At Home

If you want to flatten your belly your belly out, then you must watch what you eat.
X
Desktop Bottom Promotion