For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവ് ദിനങ്ങളിലെ ഭക്ഷണനിയന്ത്രണം

By VIJI JOSEPH
|

ഒഴിവുദിനങ്ങള്‍ ആഘോഷപൂര്‍ണ്ണമാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ ആഘോഷങ്ങള്‍ക്കിടെ ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണങ്ങളൊന്നും ഉണ്ടാവില്ല. ഒരു വര്‍ഷത്തോളം നീണ്ട ഭക്ഷണ നിയന്ത്രണത്തിനും, വ്യായാമങ്ങള്‍ക്കുമൊടുവില്‍ അവധിക്കാലം വരുമ്പോള്‍ അത്തരം നിയന്ത്രണങ്ങളിലൂടെ ഒഴിവ് ദിനങ്ങളുടെ രസം കൊല്ലാന്‍ ആര്‍ക്കും താല്പര്യമുണ്ടാവില്ല. ഏറെ ആഹ്ലാദകരമായ ഈ കാലം പക്ഷേ ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്തുടരുന്നവര്‍ക്ക് അല്പം ഭീഷണി ഉയര്‍ത്തും.

ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ തിമര്‍പ്പില്‍ ഭക്ഷണ നിയന്ത്രണത്തിന്‍റെ കാര്യം പലരെയും സംബന്ധിച്ച് പരാജയമാകും. വറുത്തതും, പൊരിച്ചതും, ചോക്കലേറ്റുമൊക്കെയായി ഏറെ കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ ഈ സമയത്ത് വയറ്റിലെത്തും. അതിനാല്‍ തന്നെ ഭക്ഷണത്തില്‍ നിയന്ത്രണം പുലര്‍ത്താനാഗ്രഹിക്കുന്നവര്‍ അവ ഒഴിവാക്കിയില്ലെങ്കിലും നിജപ്പെടുത്തേണ്ടതാണ്. ഇല്ലെങ്കില്‍ ശരീരഭാരം അമിതമായി കൂടുമെന്നത് തീര്‍ച്ച.

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് തടി കൂടുന്നത് തടയാനുള്ള മാര്‍ഗ്ഗം. ഇത്തരം ആഹാരങ്ങള്‍ നിയന്ത്രിച്ചാല്‍ അവധിക്കാലം കഴിയുമ്പോളും തടി അമിതമായി വര്‍ദ്ധിച്ചിട്ടുണ്ടാകില്ല. ശരീരഭാരം കൂടുന്നത് തടയാന്‍ നിങ്ങളെ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. ശരീരഭാരത്തില്‍ ശ്രദ്ധ വെയ്ക്കുക

1. ശരീരഭാരത്തില്‍ ശ്രദ്ധ വെയ്ക്കുക

ഒഴിഞ്ഞ വയറുമായി പാര്‍ട്ടികള്‍ക്ക് പോകാതിരിക്കുക. വിശന്ന് ചെന്നാല്‍ ഏറെ ഭക്ഷണം നിങ്ങള്‍ കഴിക്കുമെന്ന് തീര്‍ച്ചയാണ്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ആഹാരരീതിയാണ് അനുയോജ്യമായ മാര്‍ഗ്ഗം.

2. ശ്രദ്ധ തിരിക്കല്‍

2. ശ്രദ്ധ തിരിക്കല്‍

അവധിദിനങ്ങള്‍ ഭക്ഷണത്തിനും മദ്യപാനത്തിനും വേണ്ടിയുള്ളതല്ല. അവ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കേണ്ട അവസരമായി കണക്കാക്കുക. എന്നാല്‍ നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കേണ്ടതില്ല. വൈകുന്നേരങ്ങളില്‍ ഏറെ കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനിടയാകുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പകല്‍ ഭക്ഷണം നിയന്ത്രിക്കുക.

3. ഊര്‍ജ്ജസ്വലമായിരിക്കുക

3. ഊര്‍ജ്ജസ്വലമായിരിക്കുക

ശാരീരിക അധ്വാനമില്ലാതെ ശരീരഭാരം നിയന്ത്രിക്കാനാവില്ല. ഒഴിവ് ദിനങ്ങള്‍ മറ്റ് പരിപാടികളുമായി തിരക്കിലായതിനാല്‍ വ്യായാമങ്ങള്‍ക്കുള്ള സമയം ലഭിച്ചെന്ന് വരില്ല. ജിംനേഷ്യത്തിലേക്കും, യോഗക്കും പോകാന്‍ സമയമില്ലെങ്കില്‍ പറ്റിയ പരിപാടി നടപ്പാണ്. ദിവസവും 15-20 മിനുട്ട് നടക്കുന്നത് നിങ്ങളെ ആരോഗ്യവാനാക്കും.

4. ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ്

4. ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ്

ഉപ്പും, പഞ്ചസാരയും അമിതമായി അടങ്ങിയ അനാരോഗ്യകരമായ സ്നാക്സുകള്‍ ഒഴിവാക്കുക. ബുഫെ കഴിക്കുമ്പോള്‍ അമിതമായി കൊഴുപ്പ് അടങ്ങിയവ മാറ്റിനിര്‍ത്തുക. ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പാണ്. ലഭിക്കുമെങ്കില്‍ ചെറിയ പ്ലേറ്റില്‍ അത്തരം ഭക്ഷണങ്ങള്‍ കഴിക്കുക. ഫ്രഷ് പച്ചക്കറികളും, പഴങ്ങളുമാണ് മറ്റൊരു മികച്ച തെരഞ്ഞെടുപ്പ്.

5. പാത്രം കാലിയാക്കരുത്

5. പാത്രം കാലിയാക്കരുത്

ആതിഥേയനെ സന്തോഷിപ്പിക്കാനായി എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കേണ്ടി വരാം. എന്നാല്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി പാത്രത്തില്‍ വിളമ്പിയത് മുഴുവന്‍ കഴിക്കേണ്ടതില്ലെന്ന് ഒര്‍മ്മിക്കുക.

6. വേണ്ട എന്ന വാക്ക്

6. വേണ്ട എന്ന വാക്ക്

ആതിഥേയനോട് വേണ്ട എന്ന വാക്ക് തന്ത്രപൂര്‍വ്വം പറയാന്‍ മടിക്കേണ്ടതില്ല. തനിക്ക് കഴിക്കണമെന്ന് ആഗ്രഹമുണ്ട് എന്നാലിപ്പോള്‍ വയര്‍ നിറഞ്ഞിരിക്കുകയാണ് എന്ന് പറഞ്ഞ് രക്ഷപെടാം. വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ നന്ദി പറയുന്നതിനൊപ്പം ആഹാരം നിരസിക്കുകയും ചെയ്യുക.

7. വൈകാരിക പിന്തുണ

7. വൈകാരിക പിന്തുണ

കര്‍ശനമായി ഭക്ഷണനിയന്ത്രണം പിന്തുടരുമ്പോളും ചിലപ്പോള്‍ അത് പാളിപ്പോയേക്കാം. നിങ്ങളെ പിന്തുണയ്ക്കുന്ന സുഹൃത്തിന്‍റെ ധാര്‍മ്മിക പിന്തുണ ഇക്കാര്യത്തില്‍ തേടാം. ശരീരഭാരം കൂടാതിരിക്കാന്‍ കൃത്യമായ അവബോധവും പ്രതിജ്ഞാബദ്ധതയും വേണം.

8. ശീതളപാനീയങ്ങള്‍ നിയന്ത്രിക്കുക

8. ശീതളപാനീയങ്ങള്‍ നിയന്ത്രിക്കുക

സോഡ കലര്‍ന്ന ശീതളപാനീയങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാനിടയാക്കുന്നവയാണ്. അതോടൊപ്പം ഇവയിലെ കാര്‍ബണ്‍ഡയോക്സൈഡ് ഗ്യാസുണ്ടാവാനും കാരണമാകും.

9. ആഹാരം സന്തുലിതമായ രീതിയില്‍

9. ആഹാരം സന്തുലിതമായ രീതിയില്‍

ആഹാരം സന്തുലിതമായ രീതിയില്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് അവധിക്കാലം ആഘോഷിക്കുമ്പോളും ശരീരഭാരം കൂടാതെ നോക്കാം. അല്ലെങ്കില്‍ അവധി കഴിയുമ്പോഴേക്കും നിങ്ങളുടെ ഭാരം ഏറെ വര്‍ദ്ധിച്ചിട്ടുണ്ടാവും.

Read more about: diet ഡയറ്റ്
English summary

Holiday tips for weight loss

It is the holiday season now and everybody is in a mood to rejoice, have fun, splurge and there definitely are no plans to control the diet or starve. After a yearlong adherence to strict diet and regular exercising to keep your body in shape, no one would want to be a killjoy during the winter holiday season when there is a merry-go around of parties or get- togethers.
Story first published: Wednesday, December 4, 2013, 14:22 [IST]
X
Desktop Bottom Promotion