For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും പ്രകൃതിദത്ത മരുന്നുകള്‍

|

കുരുമുളക്‌ മുതല്‍ മഞ്ഞള്‍ വരെ ഇന്ത്യന്‍ വിപണിയില്‍ കിട്ടാത്ത സുഗന്ധവ്യജ്ഞനങ്ങളും ഔഷധങ്ങളും ഇല്ല. ഇന്ത്യന്‍ വിഭവങ്ങള്‍ക്ക്‌ സ്വാദും മണവും നല്‍കുന്ന ഇവ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്‌. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഇവ ശരീര ഭാരം നിയന്ത്രിക്കാനും മൊത്തം ആഹാരക്രമത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും സഹായിക്കും.

ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതുകൊണ്ട്‌ ഭക്ഷണത്തില്‍ ഈ സുഗന്ധവ്യജ്ഞനങ്ങളും ഔഷങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട ശരീര ഭാരം കുറയാന്‍ സഹായിക്കുന്ന നല്ലൊരു ഔഷധമാണ്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ സ്ഥിരപെടുത്താന്‍ ഇത്‌ സഹായിക്കും. കൂടുതല്‍ നേരം വയറ്‌ നിറഞ്ഞിരിക്കുകയാണന്ന തോന്നല്‍ നിലനിര്‍ത്തി വിശപ്പ്‌ കുറയ്‌ക്കും. കൊഴുപ്പിനെ വളരെ വേഗത്തില്‍ ശരീരത്തിനാവശ്യമായ ഘടകങ്ങളായി മാറ്റുകയും ചെയ്യും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ശരീരത്തെ ശുദ്ധമാക്കുന്നു. ദഹനസംവിധാനത്തില്‍ നിറയുന്ന ഭക്ഷണം നീക്കം ചെയ്യാന്‍ ഇഞ്ചി സഹായിക്കും. അതുവഴി കൊഴുപ്പ്‌ അടിയുന്നതും ഭാരം കൂടുന്നതും തടയുകയും ചെയ്യും.

ഏലം

ഏലം

ഏലം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപെടുത്തുകയും കൊഴുപ്പ്‌ ദഹിപ്പിക്കാനുള്ള കഴിവ്‌ മെച്ചപ്പെടുത്തുകയും ചെയ്യും

മഞ്ഞള്‍

മഞ്ഞള്‍

ശരീരത്തിന്റെ ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിനുണ്ട്‌. കൊഴുപ്പ്‌ കോശങ്ങള്‍ ഉണ്ടാകുന്നത്‌ കുറയ്‌ക്കാന്‍ മഞ്ഞളിന്‌ കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും.

അക്കായ് ബെറി

അക്കായ് ബെറി

അക്കായ് ബെറിയുടെ നീരിനും അസായി ബെറിയുടെ ഉണങ്ങിയ പൊടിയ്‌ക്കും ശരീര ഭാരം കുറയ്‌ക്കാനുള്ള കഴിവുണ്ടെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ശരീരത്തില്‍ കൊഴുപ്പുണ്ടാകുന്നത്‌ തടയാന്‍ ഇവയ്‌ക്ക്‌ കഴിയും . കൂടാതെ ആന്റിഓക്‌സിഡന്റല്‍ ഗുണങ്ങളുമുണ്ട്‌.

കൊടിത്തൂവ (നെറ്റില്‍ ലീഫ്‌)

കൊടിത്തൂവ (നെറ്റില്‍ ലീഫ്‌)

കൊടിത്തൂവ അഥവ ചൊറിതണത്തിന്റെ ഇലയ്‌ക്ക്‌ പോഷകഗുണങ്ങള്‍ ഏറെയുണ്ട്‌. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റല്‍ വിറ്റാമിനുകള്‍ നിറഞ്ഞതാണ്‌ ഇവ. രക്തം ശുദ്ധീകരിക്കാനും കൊഴുപ്പ്‌ ദഹിപ്പിക്കാനും ഇവയ്‌ക്ക്‌ കഴിയും.

ഗ്വാരാന

ഗ്വാരാന

മൂത്രോത്‌പാദനം കൂട്ടാനുള്ള കഴിവ്‌ ഗ്വാരാനയ്‌ക്കുണ്ട്‌. ഇത്‌ ശരീര ഭാരം കുറയാന്‍ സഹായിക്കും.നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാല്‍ സമ്മര്‍ദ്ദവും മറ്റുമുണ്ടാകുമ്പോള്‍ ആഹാരം കഴിക്കാനുള്ള തോന്നല്‍ കുറയും.

ചുവന്ന മുളക്‌

ചുവന്ന മുളക്‌

ചുവന്ന മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സിയാസിന്‍ എന്ന സംയുക്തം കൊഴുപ്പിനെ ദഹിപ്പിക്കുകയും വിശപ്പുണ്ടാകുന്നു എന്ന തോന്നല്‍ കുറയ്‌ക്കുകയും ചെയ്യും.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കി കൂടുതല്‍ കലോറി ഉപയോഗപെടുത്തുന്നതിനാല്‍ ശരീര ഭാരം കുറയ്‌ക്കാന്‍ ചുവന്ന മുളക്‌ നല്ലതാണന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

ജീരകം

ജീരകം

ദഹന പ്രക്രിയ എളുപ്പമാക്കാനും ഊര്‍ജ്ജോത്‌പാദനം മെച്ചപ്പെടുത്താനും ജീരകം സഹായിക്കും. ജീരകം രോഗപ്രതിരോധ ശേഷി ഉയര്‍ത്തുകയും ചെയ്യും.

ജിന്‍സെങ്‌ (അമുക്കുരം)

ജിന്‍സെങ്‌ (അമുക്കുരം)

ഊര്‍ജ്ജത്തിന്റെ തോത്‌ കൂട്ടുന്നതിനും ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജിന്‍സെങ്‌ സഹായിക്കും

കുരുമുളക്‌

കുരുമുളക്‌

കുരുമുളകില്‍ അടങ്ങിയിട്ടുള്ള പിപെറിന്‍ സംയുക്തം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമാക്കും. ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും കൊഴുപ്പിനെ വളരെ വേഗം ദഹിപ്പിക്കുകയും ചെയ്യും

ഡാന്‍ഡെലിയോണ്‍ (ദുഗ്ധപേനി)

ഡാന്‍ഡെലിയോണ്‍ (ദുഗ്ധപേനി)

ഡാന്‍ഡെലിയോണ്‍ ശരീരത്തെ ശുദ്ധമാക്കാന്‍ സഹായിക്കും. കൂടാതെ ദഹനം സാവധാനത്തിലാക്കും. അതിനാല്‍ വളരെ നേരം നിറഞ്ഞിരിക്കുന്നതായി തോന്നും. നിരവധി പോഷക ഗുണങ്ങളും ഉണ്ട്‌.

ചണം

ചണം

ചണം വയറ്‌ നിറഞ്ഞെന്ന തോന്നല്‍ വളരെ പെട്ടന്നുണ്ടാക്കും. കൂടുതല്‍ കഴിക്കുന്നത്‌ തടഞ്ഞ്‌ ശരീര ഭാരം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

കൊത്തമര

കൊത്തമര

കൊത്തമര പൊടി അഥവ ഗ്വാര്‍ഗം പ്രമേഹത്തിനും ശരീര ഭാരം കുറയ്‌ക്കുന്നതിനും നല്ലതാണ്‌. ദഹനപ്രക്രിയ മെച്ചപ്പെടുത്തി വയറ്‌ നിറഞ്ഞെന്ന തോന്നല്‍ കൂടുതല്‍ നേരം ഇവ നിലനിര്‍ത്തും.

ഗ്രാസിനിയ

ഗ്രാസിനിയ

ഗ്രാസിനിയ ഇനത്തില്‍ പെടുന്ന പഴങ്ങള്‍ വിശപ്പ്‌ കുറയ്‌ക്കുകയും കൊഴുപ്പ്‌ അടിയുന്നത്‌ തടയുകയും ചെയ്യും. സംസ്‌കരിക്കാത്ത ഭക്ഷണം തെരഞ്ഞെടുക്കുക. കുടംപുളിയും പുനംപുളിയുമെല്ലാം ഇതില്‍ പെടും.

കടുക്‌

കടുക്‌

ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന കടുക്‌ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വെളിച്ചെണ്ണ സഹായിക്കും. ഊര്‍ജ്ജോത്‌പാദനം കൂട്ടുകയും ശരീര ഭാരം കുറയ്‌ക്കുകയും ചെയ്യും

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം ദഹന പ്രകിയ മെച്ചപ്പെടുത്തുകയും വിശപ്പിനെ ക്രമപ്പെടുത്തുകയും ചെയ്യും.കൂടാതെ വൃക്കകളെ ശുദ്ധമാക്കുകയും ചെയ്യും

സിലിയം

സിലിയം

ശരീര ഭാരം കുറയ്‌ക്കാന്‍ ഇവ സഹായിക്കും. കൂടുതല്‍ സമയം വയറ്‌ നിറഞ്ഞെന്ന തോന്നല്‍ നിലനിര്‍ത്തുകയും കാര്‍ബോഹൈഡ്രേറ്റിന്റെ ആഗീരണം കുറയ്‌ക്കുകയും ചെയ്യും.

ചെമ്പരത്തി

ചെമ്പരത്തി

ക്രോമിയം, അസ്‌കോര്‍ബിക്‌ ആസിഡ്‌ ,ഹൈഡ്രോക്‌സിസിട്രിക്‌ ആസിഡ്‌ പോലെ ശരീര ഭാരം കൂടുന്നത്‌ തടയുന്ന വിവിധ ഘടകങ്ങള്‍ ചെമ്പരത്തിയില്‍ അടങ്ങിയിട്ടുണ്ട്‌.

Read more about: weight തടി
English summary

Herbs For Weight Loss

The Indian market is loaded with dozens of herbs and spices - from the very common black pepper to the exotic turmeric. Along with amazing health benefits they have to offer, herbs and spices also add flavour and aroma to our Indian dishes.
Story first published: Sunday, August 18, 2013, 17:24 [IST]
X
Desktop Bottom Promotion