For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ക്വാട്‌സ് ചെയ്താല്‍ ഗുണം പലത്

|

സ്‌ക്വാട്‌സ് ഒരിനം വ്യായാമമാണ്. എന്നാല്‍ മിക്കവാറും പേര്‍ മസിലിനു വേണ്ടി മാത്രമുള്ള വ്യായാമമാണെന്നു കരുതി ഇത് ഉപേക്ഷിക്കാറാണു പതിവ്.

എന്നാല്‍ സ്‌ക്വാട്‌സ് വ്യായാമങ്ങള്‍ എല്ലാവരും ചെയ്യേണ്ടതു തന്നെയാണ്. വെയറ്റ് ഉയര്‍ത്തിയും ഇല്ലാതെയും ഇത് ചെയ്യാമെന്നതാണു ഗുണം.

സ്‌ക്വാര്‍ട്‌സ് വ്യായാമങ്ങള്‍ ചെയ്യുന്നതു കൊണ്ടുള്ള വിവിധയിനം ഗുണങ്ങളെക്കുറിച്ച് അറിയൂ.

squats

കാലിലെ മസിലുകള്‍ വളര്‍ത്തുന്നതിനുള്ള നല്ലൊരു വഴിയാണ് സ്‌ക്വാര്‍ട്‌സ് വ്യായാമങ്ങള്‍. വെയ്റ്റിന്റെ സഹായത്തോടെ ഇതു ചെയ്താല്‍ കാലിലെ മസിലുകള്‍ പെട്ടെന്നു തന്നെ ശക്തിപ്പെടും.

പുരുഷന്മാര്‍ക്ക് സ്‌ക്വാര്‍ട്‌സ് വ്യായാമങ്ങള്‍ ഏറെ ഗുണങ്ങള്‍ ചെയ്യും. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ടീനേജ് പ്രായത്തിലുള്ളവരെങ്കില്‍ പെട്ടെന്നുയരം വയ്ക്കാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.

അത്‌ലറ്റിക് കഴിവുകള്‍ വളര്‍ത്താന്‍ ഇത്തരം വ്യായാമങ്ങള്‍ വളരെ സഹായകമാണ്. ഹാംസ്ട്രിങ് മസിലുകള്‍ വളര്‍ത്താന്‍ ഇത് ഏറെ നല്ലതാണ്. ഇതുകൊണ്ട് കാല്‍മുട്ടുകള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ കുറയുകയും ചെയ്യും.

കൊഴുപ്പു കത്തിച്ചു കളയാന്‍ പറ്റിയ ഏറ്റവും നല്ല വ്യായാമമാണിത്. മറ്റു വ്യായാമങ്ങളേക്കാള്‍ കൂടുതല്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ സ്‌ക്വാര്‍ട്‌സ് വ്യായാമങ്ങള്‍ക്കു കഴിയും.

വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളും മലബന്ധവും അകറ്റാന്‍ പറ്റിയ വഴിയാണിത്. വയറ്റിലെ കൊഴുപ്പും ഇത്തരം വ്യായാമങ്ങള്‍ കൊണ്ട് വയറ്റിലെ കൊഴുപ്പും കുറയും.

English summary

Health Benefits Squat Exercises

Many people avoid squat exercises because of several misunderstandings. Some people think that squat exercises are only for those fitness freaks who are into hardcore weight training. Others believe that squats are too difficult. However, the truth is quite different. Squat exercises are for everybody and they are just as difficult as any other exercise.
 
Story first published: Friday, May 31, 2013, 16:34 [IST]
X
Desktop Bottom Promotion