For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും ഫലവര്‍ഗങ്ങള്‍

|

തടി പലരേയും ഉറക്കത്തില്‍ പോലും പേടിപ്പെടുത്തുന്ന ഒരു സ്വപ്‌നമായി മാറിക്കഴിഞ്ഞു. ജങ്ക ഫുഡ് ഇഷ്ടപ്പെടുന്ന ഇപ്പോഴത്തെ തലമുറയേയും ഒരു പരിധി വരെ ഇതില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഒന്നായിരിക്കും തടിയെന്നൊരു വാക്ക്.

ജിമ്മുകള്‍ വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഇതുതന്നെയാണ്.

തടി നിയന്ത്രിയ്ക്കാനും കുറക്കാനും വിവിധ മാര്‍ഗങ്ങളുണ്ട്. ഭക്ഷണനിയന്ത്രണം, വ്യായാമം എന്നിവ തന്നെ ഇതില്‍ പ്രധാനം.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വിവിധ ഭക്ഷണങ്ങളുണ്ട്. ഇവയില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം പെടും.

പഴവര്‍ഗങ്ങള്‍ പൊതുവെ തടി കൂട്ടുമെന്ന ഭയം വേണ്ടെങ്കിലും ചിലതരം പ്രത്യേക പഴങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇത്തരം ചില ഫലവര്‍ഗങ്ങളെക്കുറിച്ച് അറിയൂ,

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ ഇത്തരത്തിലുള്ളൊരു ഫലവര്‍ഗമാണ്. ഇതില്‍ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം തീരെ കുറവാണ്. ഇതില്‍ 85 ശതമാനവും വെള്ളമാണ്. വയറു നിറഞ്ഞുവെന്ന തോന്നലുണ്ടാക്കാന്‍ ഇത് സഹായിക്കും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തനും ഭക്ഷണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ കൊഴുപ്പു തീരെക്കുറവാണ്. വൈറ്റമിന്‍ സി, എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. ധാരാളം വെള്ളമടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ വയര്‍ പെട്ടെന്നു നിറഞ്ഞുവെന്ന തോന്നലും ഇതുണ്ടാക്കും.

പഴം

പഴം

പഴവും പെട്ടെന്നു വിശപ്പു കുറയ്ക്കും. ഇതുകൊണ്ടു തന്നെ വയര്‍ പെട്ടെന്നു നിറഞ്ഞെന്ന തോന്നലുമുണ്ടാക്കും. ഇതിലെ ഫൈബറാണ് ഇതിനു സഹായിക്കുന്നത്. പഴവും തിന്ന് അല്‍പം വെള്ളവും കുടിച്ചു നോക്കൂ, വിശപ്പു പെട്ടെന്നു ശമിയ്ക്കും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളും പെട്ടെന്നു വിശപ്പു കുറയ്ക്കും. ഇതിനു മധുരമുള്ളതു കൊണ്ടു തന്നെ പെട്ടെന്നു വയര്‍ നിറഞ്ഞുവെന്ന തോന്നലുമുണ്ടാക്കും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണിത്.

ഓറഞ്ച്‌

ഓറഞ്ച്‌

ഓറഞ്ചിലെ സിട്രസ് കൊഴുപ്പു കത്തിച്ചു കളയും. ദഹനം എളുപ്പമാക്കും. ധാരാളം വെള്ളമടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ഇത് പെട്ടെന്നു വിശപ്പു കുറയക്കും.

കിവി

കിവി

കിവിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കും. വൈറ്റമിന്‍ സിയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇതുവഴി തടി കുറയ്ക്കുന്നതിനു ഇത് സഹായിക്കും.

ചെറുനാരങ്

ചെറുനാരങ്

ചെറുനാരങ്ങാനീര് തടി കുറയ്ക്കാന്‍ പറ്റിയ മറ്റൊരു ഭക്ഷണമാണ്. ഇത് ചെറുചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് അല്‍പം തേനും ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ദഹനം ശക്തിപ്പെടുത്തുക, കൊഴുപ്പു കത്തിച്ചു കളയുക എന്നീ വഴികളലൂടെയാണ് ചെറുനാരങ്ങ തടി കുറയ്ക്കുന്നത്.

ബെറി

ബെറി

സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി തുടങ്ങിയവയെല്ലാം ആന്റ്ിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഫലങ്ങളാണ്. ഇത് ദഹനം ശക്തിപ്പെടുത്തും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും തടി കുറയ്ക്കാനും ഇത് സഹായിക്കും.

പീച്ച്

പീച്ച്

ദഹനം ശക്തിപ്പെടുത്തുന്ന മറ്റൊരു ഫലമാണ് പീച്ച്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കുകയും അതേ സമയം തടി കൂടുതലാകാന്‍ ഇട വരുത്താതിരിക്കുകയും ചെയ്യുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്‌സ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

Read more about: weight തടി
English summary

Fruits Help Weight Loss

Eating fruits is essential for both good health and weight loss. Fruits are low in calories and fat while being high in fibre content. All fruits are rich source of the vitamins, minerals and antioxidants which are extremely vital in order to protect us from the diseases. For weight loss it is important to eat the right quantity of low calorie food everyday. So, this is where fruits play an important role. Most fruits weigh the same as our regular food yet they don't add as much calories.
Story first published: Saturday, August 3, 2013, 11:31 [IST]
X
Desktop Bottom Promotion