For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാസ്റ്റിംഗ് തടി കുറയ്ക്കുമോ?

|

ഉപവാസമെടുക്കുന്ന പലരുമുണ്ട, ചിലര്‍ക്കിത് മതാനുഷ്ഠാനത്തിന്റെ ഭാഗമായാകും. മറ്റു ചിലരാകട്ടെ, ആരോഗ്യത്തിനു വേണ്ടിയാകും ഇതു ചെയ്യുന്നത്.

എന്നാല്‍ ചിലര്‍ ഉപവാസമെടുക്കുന്നത് തടി കുറയ്ക്കാനാകും. ഇത് തടി കുറയാന്‍ സഹായിക്കുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയവുമുണ്ടാകും.

Fasting

ഫാസ്റ്റിംഗ് തടി കുറയ്ക്കാന്‍ സഹായിക്കില്ലെന്നു തന്നെയാണ് പറയേണ്ടത്. കാരണം ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടാകുമ്പോള്‍ ലഭിക്കുന്ന ഭക്ഷണം കൊഴുപ്പു രൂപത്തില്‍ സംഭരിച്ചു വയ്ക്കാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ട്.

ആവശ്യനേരത്ത് ഇതില്‍ നിന്നും ഊര്‍ജം സംഭരിക്കുകയെന്നതായിരിക്കും ലക്ഷ്യം. ഇതുകൊണ്ട് സംഭവിക്കുന്നത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുകയെന്നതു തന്നെയാണ്.

വയറിനും ദഹനവ്യവസ്ഥയ്ക്കും ഫാസ്റ്റിംഗ് നീണ്ടുനില്‍ക്കുന്നത് ദോഷം ചെയ്യും. കാരണം ഭക്ഷണം ലഭിക്കാതിരിക്കുമ്പോഴും ദഹനരസങ്ങള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കും. ഇത് ദഹനത്തിന് ഉപയോഗിക്കാതെ വരുമ്പോള്‍ ഇത്തരം ദഹനരസങ്ങള്‍ ആമാശയ ഭിത്തിയെ കേടു വരുത്തും. ഇത് വയറ്റില്‍ അല്‍സറുണ്ടാകാനും പിന്നീട് ഇത് ക്യാന്‍സറായി മാറാനും ഇട വരുത്തുകയും ചെയ്യും.

തുടര്‍ച്ചയായി ഇതേ രീതിയില്‍ ഉപവാസമെടുത്താല്‍ തടി കുറഞ്ഞേക്കാം. എന്നാല്‍ ഇതൊരിക്കലും ശാശ്വതമാകില്ല. കാരണം ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ പോയ തടി മുഴുവന്‍ തിരിച്ചെത്തും. ഭക്ഷണം കഴിയ്ക്കാതെ അധികമാലം ജീവിയ്ക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

ഭക്ഷണം കഴിയ്ക്കാതാകുമ്പോള്‍ കാണുന്ന ഭക്ഷണത്തോട് ആര്‍ത്തിയുണ്ടാവുക സ്വാഭാവികം. നിയന്ത്രണമില്ലാതെ വാരി വലിച്ചു കഴിയ്ക്കാനും ഇത് ഇട വരുത്തും. പോയ തടി ഇരട്ടി വേഗത്തില്‍ തിരിച്ചെത്തുകയും ചെയ്യും.

ഇടയ്ക്ക് ഉപവാസമെടുക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് തടി കുറയ്ക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാകരുതെന്നു മാത്രം. തടി കുറയ്‌ക്കേണ്ടത് ആരോഗ്യകരമായ മാര്‍ഗങ്ങളിലൂടെയാണ്.

English summary

Health, Body, Food, Fasting, Fat, Energy, Digestion, തടി, ആരോഗ്യം, ശരീരം, ഭക്ഷണം, ഉപവാസം, ദഹനം, ഫാസ്റ്റിംഗ്, ഊര്‍ജം, കൊഴുപ്പ്‌

We put on weight gradually but do not realise it instantly. But one fine day we see ourselves in the mirror and cannot believe our eyes. That is the day we wake up and decide that we must lose weight fast. But it is easy to put on weight, not to lose it. There are no quick fix ways to lose weight fast enough. So if you want to rule out harmful and expensive methods like liposuctions, pills and so on, the only option left to us is fasting.
 
Story first published: Monday, March 11, 2013, 15:29 [IST]
X
Desktop Bottom Promotion