For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കലോറി കത്തിക്കാന്‍ ഐസ്?

By Shibu T Joseph
|

ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങള്‍. ഐസ്‌ക്രീം കഴിച്ചാല്‍ ഭാരം കൂടില്ലെന്നും അതിനാല്‍ ഇഷ്ടം പോലെ കഴിക്കാമെന്നും കരുതുന്നയാളാണോ. എന്നാല്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ ചിലത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ചോക്ലേറ്റ് ഐസ്‌ക്രീം കഴിക്കുകയും മെലിഞ്ഞിരിക്കുകയും ചെയ്യാം. ഐസ്‌ക്രീമിന്റെ കലോറിയെ കത്തിക്കുന്നതിനുള്ള ഗുണങ്ങളെക്കുറിച്ച് അടുത്തകാലത്ത് പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിങ്ങള്‍ ഒരു മാരത്തോണ്‍ ഓട്ടത്തിന് തയ്യാറെടുക്കാന്‍ ഇനി ഒട്ടും മടി കാണിക്കേണ്ട.ഐസ്‌ക്രീം തിന്നുന്ന സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓട്ടത്തില്‍ പങ്കെടുക്കാം.
ആരും പറയില്ല ഐസ്്ക്രീം ലോകത്തിലെ ഏറ്റവും ആരോഗ്യദായകമായ ഭക്ഷണമാണെന്ന്. എന്നാല്‍ ആളുകള്‍ കരുതും പോലെ അത്ര അപകടകാരിയുമല്ല. ആരെങ്കിലും നിങ്ങളോട് പറയുകയാണ് ഐസ്‌ക്രീം കഴിക്കുന്നത് എന്നെന്നേക്കുമായി നിര്‍ത്തണമെന്നെങ്കില്‍ ആ വാക്കുകള്‍ ധൈര്യപൂര്‍വ്വം കേട്ടില്ലെന്ന് വെച്ചോളൂ.
ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക ചേരുവയായി ലോകം ഐസ്‌ക്രീമിനെ കാണുന്നു എന്ന തരത്തിലുള്ള പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശരീരത്തില്‍ അധികം വരുന്ന കലോറിയെ കത്തിക്കുകയും ചെയ്യും. ഐസ്‌ക്രീം കഴിച്ചുകൊണ്ടുതന്നെ കലോറി കുറയ്ക്കാം. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ. സീറ്റ് ബെല്‍റ്റ് മുറുക്കി അടുത്തുള്ള ഐസ്‌ക്രീം ഷോപ്പിലേയ്ക്ക് ഓടിക്കൊള്ളൂ. അധികം വരുന്ന കൊഴുപ്പ് ഇല്ലാതാക്കുന്ന ഐസ്‌ക്രീമിന്റെ യഥാര്‍ത്ഥ വസ്തുതകളിലേയ്ക്ക് ഒരു യാത്ര.

Does eating ice burn calories
1)വെയ്റ്റ് ലോസ് ഗുരുക്കള്‍ പറയുന്നത്
ഭാരം കുറയ്ക്കുന്ന ഉപദേശികള്‍ ഇന്ന് ഐസ് ഡയറ്റ് നിര്‍ദ്ദേശിക്കുന്നുണ്ട്. അവരും പറയുന്ന ശരീരത്തിലെ അധിക കൊഴുപ്പിനെ എരിച്ചമര്‍ത്താന്‍ ഐസ്‌ക്രീമിന് കഴിയുമെന്ന്. മാസങ്ങള്‍ക്കുള്ള പ്രിയപ്പെട്ട ജീന്‍സിലേയ്ക്ക് നിങ്ങള്‍ക്ക് തിരിച്ചുകയറാമെന്ന്. ഐസ്‌ക്രീം കഴിച്ച് ഭാരം വേഗത്തില്‍ കുറയ്ക്കാം. രസകരമല്ലേ. ഐസ് കൊണ്ട് കൊഴുപ്പ് കത്തിക്കൂ പുതിയ രൂപത്തിലെത്തൂ
2)ഐസ്‌ക്രീം ഒഴിവാക്കുമ്പോള്‍ സംഭവിക്കുന്നത്
ഐസ്‌ക്രീം നിങ്ങളുടെ പ്രീയപ്പെട്ട ഒന്നായിരിക്കാം. ഓര്‍ക്കുക നിങ്ങളുടെ അരക്കെട്ടിനെ ഐസ്‌ക്രീം ഒന്നും ചെയ്യുന്നില്ല. ഐസ്‌ക്രീം പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ അത് ശരീരത്തെ പ്രതികൂലമായും ബാധിച്ചേക്കാം. ഐസ്‌ക്രീം പെട്ടെന്ന് ഭാരം കുറയ്ക്കുക മാത്രമല്ല, ഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രിയപ്പെട്ട ഭക്ഷണം ഒഴിവാക്കിയാല്‍ നിങ്ങള്‍ അതിനോട് കൂടുതല്‍ ആസക്തിയുള്ളവരായിത്തീരും. ഭാരം കുറയ്ക്കുന്നതിനുള്ള വഴികള്‍ ശിക്ഷയായി വരെ തോന്നും. അതോടെ ഭാരം കുറയ്ക്കാനുള്ള പരിശ്രമം എന്നേയ്ക്കുമായി ഉപേക്ഷിക്കുകയും ചെയ്യും. ഐസ്‌ക്രീം കൊണ്ട് ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നുണ്ടോ എങ്കില്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കാതിരിക്കുക.
3)ഐസ് കൊണ്ട് കലോറി കളയൂ
എളുപ്പമുള്ള നല്ല വഴി, ഐസ് കഴിച്ച് കലോറി കളയൂ. ഡയറ്റീഷ്യന്‍മാര്‍ പോലും ഉപദേശിക്കുന്ന വഴിയാണിത്. ഐസ് കഴിച്ചാല്‍ വേഗത്തില്‍ ഭാരം കുറയുമെന്നല്ല പക്ഷേ കുറച്ച് കലോറിയെങ്കിലും ഇല്ലാതാക്കുവാന്‍ ഐസിന് കഴിയുമെന്ന്. ഐസ്‌ക്രീം കഴിച്ചാല്‍ പോഷണപരിണാമങ്ങള്‍ കൃത്യമായും നടക്കും. നിങ്ങള്‍ കഴിച്ച ഐസ്‌ക്രീം ചൂടാക്കുവാന്‍ കുറച്ച് ഊര്‍ജ്ജം ശരീരം തീര്‍ച്ചയായും എടുക്കും. അതോടെ കുറച്ച് കലോറി നശിക്കുകയും ചെയ്യും.ഐസ്‌ക്രീം കഴിക്കുന്നത് മാത്രമല്ല ഐസ് വെള്ളം കുടിക്കുന്നതും അധികം വരുന്ന കൊഴുപ്പ് ഇല്ലാതാക്കുവാന്‍ നല്ലതാണ്.
4)ചീത്ത ആവരണം
ഒരു ഡയറ്റ് നിലനിര്‍ത്തുമ്പോള്‍ ഐസ്‌ക്രീമിന് എപ്പോഴും ഒരു ചീത്ത ആവരണം കിട്ടും. ഐസ്‌ക്രീമിനൊപ്പം കഴിക്കുന്ന അണ്ടിപ്പരിപ്പ് മറ്റുമാണ് അതിന് കാരണം. ഐസ് കൊണ്ട് കലോറിയെ ഇല്ലാതാക്കണമെങ്കില്‍ ഒന്നും ചേര്‍ക്കാതെ ഐസ്‌ക്രീം മാത്രം കഴിക്കുക.

Read more about: weight തടി
English summary

Does eating ice burn calories

Are you one of those craving for ice creams and wish there was a constitution where you could eat enough ice creams and still not put on weight? If so, then you have something to cherish!!
Story first published: Monday, December 9, 2013, 15:34 [IST]
X
Desktop Bottom Promotion