For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറൊതുക്കാന്‍ ചില ഭക്ഷണങ്ങള്‍

By VIJI JOSEPH
|

സിക്സ് പാക്ക് തരംഗത്തിന്‍റെ കാലമാണല്ലോ ഇത്. കാഴ്ചക്ക് ഭംഗി കിട്ടാനും, ആരോഗ്യത്തോടെയിരിക്കാനും ഒതുങ്ങിയ വയര്‍ പ്രധാന ഘടകമാണ്. ഏറെ അധ്വാനം വഴിയേ ഒതുങ്ങിയ വയര്‍ സ്വന്തമാക്കാനാകൂ. ഭക്ഷണക്രമത്തിലെ മാറ്റം, ജീവിത ശൈലി, വ്യായാമങ്ങള്‍ എന്നിവ വഴി അരവണ്ണം കുറയ്ക്കുകയും നിങ്ങളുടെ ശരീരത്തിന്‍റെ ആകെയുള്ള രൂപം തന്നെ മാറ്റാനുമാകും.

ആരോഗ്യവും, ശാരീരികവടിവുമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുക. അതിനാല്‍ തന്നെ അമിതവണ്ണം നിങ്ങളുടെ ആകര്‍ഷണീയത കുറയ്ക്കും. ഒതുക്കമുള്ള അരക്കെട്ട് നിങ്ങളുടെ അധ്വാനശീലത്തെയും, ശരീരസംരക്ഷണത്തിലുള്ള ആത്മാര്‍ത്ഥതയെയും കാണിക്കുന്നതാണ്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ പോലും ഇത് പങ്കാളിയോടുള്ള ചേര്‍ച്ചക്കും സഹായിക്കും. തടിച്ചവരേക്കാള്‍, മെലിഞ്ഞ പുരുഷന്മാരുമായാണ് സ്ത്രീകള്‍ വേഗത്തില്‍ അനുരുക്തരാവുന്നത് എന്നാണ് സര്‍വ്വേകള്‍ കാണിക്കുന്നത്.

വയര്‍ കുറയ്ക്കാനായി നിങ്ങള്‍ ദിവസവും ജിംനേഷ്യത്തില്‍ പോവുകയോ, മസില്‍ പെരുപ്പിക്കാനായി അധ്വാനിക്കുകയോ ചെയ്യേണ്ടതില്ല. ശരീരത്തിനും, ആരോഗ്യത്തിനും അനുഗുണമാകുന്ന ചില കാര്യങ്ങള്‍ ഇതിനായി ചെയ്യാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുകയും, എണ്ണകളുടെയും കാര്‍ബോഹൈഡ്രേറ്റിന്‍റെയും ഉപയോഗം കുറയ്ക്കുകയും ചെയ്യുക. ഫൈബര്‍, പ്രോട്ടീന്‍‌ തുടങ്ങിയവ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പച്ചക്കറികളും, പഴങ്ങളും ദൈനംദിന ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നത് വയര്‍ ചുരുക്കാന്‍ സഹായിക്കും. ദഹനത്തിന് എളുപ്പമുള്ള ഭക്ഷണം കഴിക്കുന്നത് വയര്‍ ചാടുന്നത് തടയും.

വയര്‍ ഒതുങ്ങാന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.

1. മുട്ടയുടെ വെള്ള

1. മുട്ടയുടെ വെള്ള

പ്രോട്ടീനുകളും, അമിനോ ആസിഡുകളും സമൃദ്ധമായി അടങ്ങിയതാണ് മുട്ടവെള്ള. പ്രഭാതഭക്ഷണത്തിനൊപ്പം പതിവായി മുട്ടയുടെ വെള്ള കഴിക്കുന്നത് ധാരാളം പ്രോട്ടീന്‍ ലഭ്യമാക്കുകയും, വിശപ്പ് കുറയ്ക്കുകയും ചെയ്യും.

2. ഗ്രീന്‍ ടീ

2. ഗ്രീന്‍ ടീ

പഞ്ചസാര ചേര്‍ക്കാതെ ഇടക്കിടക്ക് ഗ്രീന്‍ ടീ കുടിക്കുക. ആന്‍റി ഓക്സിഡന്‍റുകളാല്‍‌ സമ്പന്നമായ ഗ്രീന്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും. എത്രത്തോളം കൊഴുപ്പ് കുറയുന്നോ അത്രത്തോളം വ്യായാമം കുറയ്ക്കാം.

3. ബദാം

3. ബദാം

പേശികളുടെ വളര്‍ച്ചക്കും, കരുത്തിനും സഹായിക്കുന്ന പ്രോട്ടീനുകളും, മിനറലുകളും, ഫൈബറും, വിറ്റാമിനുകളും സമൃദ്ധമായി അടങ്ങിയതാണ് ബദാം. വിശപ്പ് നിയന്ത്രിക്കാന്‍ ഉത്തമമായ ഒന്നാണിത്.

4. തൈര്

4. തൈര്

വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ് തൈര്. തൈരിലടങ്ങിയ ബാക്ടീരിയകള്‍ ദഹനത്തെ കാര്യക്ഷമമാക്കുകയും വയറില്‍ കൊഴുപ്പ് അടിഞ്ഞ്കൂടുന്നത് തടയുകയും ചെയ്യും.

5. പുഴുക്കലരി

5. പുഴുക്കലരി

വയറിനെ ആകര്‍ഷമാക്കാന്‍ പുഴുക്കലരി പോലുള്ള പേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളും, പ്രോട്ടീനുകളും, വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കണം. വിറ്റാമിന്‍ ബി സമൃദ്ധമായി അടങ്ങിയ പുഴുക്കലരി കലോറി ധാരാളമായി ഇല്ലാതാക്കാന്‍ സഹായിക്കും.

6. ഇലക്കറികള്‍

6. ഇലക്കറികള്‍

വയര്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നതാണ് ഇലക്കറികള്‍. കാബേജ്, ചീര തുടങ്ങിയ ഇലക്കറികള്‍ കലോറി കുറഞ്ഞവയും, ധാരാളം ഫൈബര്‍ അടങ്ങിയതുമാണ്. ഇവ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. വിശപ്പിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

7. ഓട്ട്സ്

7. ഓട്ട്സ്

കലോറി കുറഞ്ഞതും, ഫൈബര്‍ ഏറെ അടങ്ങിയതുമാണ് ഓട്ട്സ്. രാവിലെ ഓട്ട്സ് കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്കുകയും അതോടൊപ്പം അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

8. നാരങ്ങ, തേന്‍

8. നാരങ്ങ, തേന്‍

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ് നാരങ്ങയും തേനും. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാരങ്ങനീരും, ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുന്നത് മികച്ച ഫലം നല്കും.

9. തക്കാളി

9. തക്കാളി

ശരീരത്തിലെ ചൂട് കുറയ്ക്കാനും, ജലാംശം നിലനിര്‍ത്താനും തക്കാളി ഫലപ്രദമാണ്. ശാരീരകപ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും, വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ലെപ്റ്റിന്‍ എന്ന പ്രോട്ടീന്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്.

10. വെളുത്തുള്ളി

10. വെളുത്തുള്ളി

ദഹനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. മികച്ച ദഹനം കുടലിനെ ശുദ്ധിയാക്കി നിര്‍ത്തുകയും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.

English summary

diet tips reduce belly

Though it has become a season of 6 pack abs, you would practically want to have a flat abs to be healthy as well as looking sharp. Achieving flat abs require lot of effort that makes your overall body healthy and fit.
Story first published: Monday, November 25, 2013, 15:41 [IST]
X
Desktop Bottom Promotion