For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമത്തെറ്റുകള്‍ ഒഴിവാക്കാം

|

ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ പലരും പൊതുവായി ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഇത്തരം തെറ്റുകള്‍ ഒഴിവാക്കൂ. എന്നാലേ വ്യയാമത്തിന്റെ പൂര്‍ണഫലം ലഭിയ്ക്കൂ.

ദിവസവും ഒരേ തരം വ്യായാമം തന്നെ ചെയ്യുന്നവരുണ്ട്. ഇതുകൊണ്ട് കാര്യമായ ഗുണം ലഭിക്കില്ലെന്നതാണ് വാസ്തവം. ഒരേ തരം വ്യായാമം ചെയ്യുമ്പോള്‍ ശരീരം ഇതിനോട് ചേര്‍ന്നുപോകും. വ്യായാമഗുണം ലഭിക്കില്ല. മാത്രമല്ല, ഇത് ശരീരത്തിന് നല്ലതല്ല. ഒരോ തരം വ്യായാമങ്ങളും ഓരോ ശരീരഭാഗങ്ങള്‍ക്കു വേണ്ടിയായിരിക്കും. ദിവസവും ഇവ ആവര്‍ത്തിക്കുമ്പോള്‍ ഇത്തരം ഭാഗങ്ങള്‍ക്ക് ബലക്ഷയവുമുണ്ടാകും.

വാം അപ് വ്യായാമങ്ങള്‍ ചെയ്യാതെ നേരിട്ട് വ്യായാമങ്ങളിലേക്കു കടക്കുന്നവരുണ്ട്. ഇതും തെറ്റാണ്. വാം അപ് ചെയ്തില്ലെങ്കില്‍ മസിലുകള്‍ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

സ്‌ട്രെച്ചിംഗ് വ്യയാമങ്ങള്‍ ചെയ്യാത്തവരുണ്ട്. ഇവ ചെയ്യേണ്ടത് വളരെ പ്രധാനം. മസിലുകള്‍ക്ക് ഇവ വളരെ നല്ലതാണ്.

ഒന്നും കഴിയ്ക്കാതെ വ്യായാമം ചെയ്യുന്നത് നല്ലതല്ല. വ്യായാമം ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്‍പ് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക തന്നെ വേണം. ഇതില്‍ നിന്നും ശരീരത്തിനു വേണ്ട ഊര്‍ജം ലഭിയ്ക്കും.

ഷൂസ് ഒഴിവാക്കി വ്യായാമം ചെയ്യുന്നവരുണ്ട്. ഷൂസ് വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് സപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്യുന്നത്. ഇവയില്ലാതെ വ്യായാമം ചെയ്യുമ്പോള്‍ ഇത് ശരീരവേദനകള്‍ക്കു കാരണമാകും.

English summary

Health,Body, Food, Energy, Muscle, വ്യായാമം, ശരീരം, ഭക്ഷണം, ഊര്‍ജം, മസില്‍

Due to improper information about working out, many tend to do many common mistakes. At the same time, with the vast amount of information available online, people try to workout at home are liable to do mistakes as it could be confusing to know when and how to exercise in a right way.
X
Desktop Bottom Promotion