For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയ്ക്കാതിരിയ്ക്കാന്‍ സെലിബ്രിറ്റി ടിപ്‌സ്

|

കയ്യില്‍ കിട്ടുന്നതെന്തും കഴിയ്ക്കുകയും പിന്നീട് തടി കുറയ്ക്കാന്‍ വെമ്പുകയും ചെയ്യുന്ന ഒരു യുഗത്തിലാണ് നാം ജീവിയ്ക്കുന്നതെന്നു പറയാം. തടി കുറയ്ക്കുവാനും ഒപ്പം മസിലുണ്ടാക്കുവാനും ശ്രമിയ്ക്കുന്ന യുവത്വം. ഇവരില്‍ പലരുടേയും റോള്‍ മോഡലുകള്‍ സെലിബ്രിറ്റികളാണ്. ഇതില്‍ ഹോളിവുഡ്-ബോളിവുഡ് ഭേദമില്ലാതെ എല്ലാവരും പെടും.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു ചെയ്യാവുന്ന ചില സൂത്രങ്ങളാണ് ഇനിപ്പറയുന്നത്. ഇവയില്‍ പലതും സെലിബ്രിറ്റി ടിപ്പുകളുമാണ്.

തടി കുറയ്ക്കാനുള്ള സെലിബ്രിറ്റി ടിപ്‌സ് അറിയേണ്ടേ,

അവോക്കാഡോ

അവോക്കാഡോ

ശരീരത്തിന് പ്രോട്ടീന്‍ ലഭ്യമാക്കി തടി കൂട്ടാതെ കാക്കുന്ന ഒന്നാണ് അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ബ്രിട്ടീഷ് നടനായ ഹ്യൂജ് ഗ്രാന്റിന്റെ ഫിറ്റ ്‌ബോഡി രഹസ്യം.

സണ്‍ഫഌവര്‍ സീഡ്

സണ്‍ഫഌവര്‍ സീഡ്

സണ്‍ഫഌവര്‍ സീഡ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഇത് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണ്.

ബദാം

ബദാം

ഷഹിദ് കപൂറിന്റെ സ്റ്റാമിനയ്ക്കു പുറകില്‍ ബദാമിനും സ്ഥാനമുണ്ട്. ഇത് വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കും. ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ പ്രോട്ടീനടങ്ങിയ, ശരീരം തടിപ്പിയ്ക്കാത്ത ഭക്ഷണവസ്തുവാണ്. ധാരാളം സെലിബ്രിറ്റികള്‍ ഒലീവ് ഓയില്‍ ഉപയോഗിയ്ക്കുന്നവരാണ്.

ഇറച്ചി

ഇറച്ചി

കൊഴുപ്പില്ലാത്ത ഇറച്ചി കഴിയ്ക്കുന്നത് ശരീരത്തിന് പ്രോട്ടീന്‍ ലഭ്യമാക്കാനുള്ള ഒരു വഴിയാണ്. ടര്‍ക്കി ഇതിനുത്തമമായ ഒന്നാണ്.

മത്സ്യം

മത്സ്യം

ശരീരം തടിപ്പിയ്ക്കാതെ നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക് ആസ്വദിച്ചു കഴിയ്ക്കാവുന്ന ഒന്നാണ് മത്സ്യം. ഇത് വറുത്താതെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.

ചീര

ചീര

സ്പിനാച്ച് അഥവാ ചീര പ്രോട്ടീന്‍ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണമാണ്.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

തടി കുറയ്ക്കാന്‍ സഹായിക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ് ക്യാപ്‌സിക്കം. ഇത് വേവിയ്ക്കാതെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളിയും ശരീരം തടിപ്പിയ്ക്കാതെ പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഒരു ഭക്ഷണവസ്തുവാണ്.

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങും ധാരാളം സെലിബ്രിറ്റികള്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രോട്ടീന്‍ ഭക്ഷണമാണ്.

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

അരി ഭക്ഷണം ഒഴിവാക്കാന്‍ സാധിയ്ക്കാത്തവര്‍ക്ക് ബ്രൗണ്‍ റൈസ് പരീക്ഷിയ്ക്കാം. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

ധാരാളം പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഭക്ഷണങ്ങളാണ് പയര്‍ വര്‍ഗങ്ങള്‍. ഇവ ശരീരം തടിപ്പിയ്ക്കുകയുമില്ല.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ദോഷമില്ലാത്ത മധുരമാണ് ഇതിലടങ്ങിയിരിയ്ക്കുന്നത്.

ആപ്പിള്‍

ആപ്പിള്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ് ആപ്പിള്‍. ഇത് വയര്‍ നിറയ്ക്കും. തടി കുറയ്ക്കും. ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്.

ക്യാരറ്റ്

ക്യാരറ്റ്

ശരീരം തടിപ്പിയ്ക്കാതെ ധാരാളം പോഷണം നല്‍കുന്ന ഭക്ഷണമാണ് ക്യാരറ്റ്. ദിവസവും ക്യാരറ്റ് പച്ചയ്ക്കു കഴിയ്ക്കുന്നതും ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

English summary

Celebrity Tips Reduce Weight

Now, it is always about the ladies and their weight loss programs, diet secrets and the works. Today, let us focus on something much more important which is abs and muscles in men,
Story first published: Wednesday, December 4, 2013, 12:12 [IST]
X
Desktop Bottom Promotion