For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാരറ്റ് കഴിച്ച് തടി കുറയ്ക്കൂ

|

ക്യാരറ്റിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. വേവിച്ചും വേവിക്കാതെയും കഴിയ്ക്കാവുന്ന കുറച്ച് ഭക്ഷണങ്ങളില്‍ ഒന്നാണ് ഇതിന്റെ സ്ഥാനവും.

ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ സഹായകമായ ഒരു ഭക്ഷണമാണിത്. കണ്ണിന് കാഴ്ചശക്തി നല്‍കുന്ന ഒരു പച്ചക്കറി. സ്വാഭാവികമായി തടി കുറയ്ക്കാന്‍ ക്യാരറ്റ് ഡയറ്റ് സഹായിക്കുമെന്നു കൂടിയറിയൂ.

ഇതില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ ഇത് സഹായിക്കും.

Carrot Diet

കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ഭക്ഷണമാണിത്. വൈറ്റമിന്‍ എ, ഡി, ഇ, കെ, അസ്‌കോര്‍ബിക് ആസിഡ് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ കരോട്ടിന്‍ വൈറ്റമിന്‍ എ ആയി മാറുന്നു. ഇത് ലിവര്‍ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യും.

ദിവസവും രണ്ടു നേരമെങ്കിലും ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് മൂന്നു നാല് കിലോ ഭാരം കുറയാന്‍ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ക്യാരറ്റ് ഡയറ്റ് പിന്‍തുടരാന്‍ സഹായിക്കുന്ന ചില വഴികള്‍ താഴെ പറയുന്നു.

രാവിലെ പ്രാതലിനൊപ്പം ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസാവാം. അല്ലെങ്കില്‍ ക്യാരറ്റ് അരിഞ്ഞിട്ട സാലഡ് കഴിയ്ക്കാം.

ലഞ്ചിന് ടോസ്റ്റ് ചെയ്ത ബ്രെഡാണെങ്കില്‍ ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ഉള്ളില്‍ വച്ച് ഉപയോഗിക്കാം.

അത്താഴത്തിന് ക്യാരറ്റ് ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ കൊണ്ട് സൂപ്പുണ്ടാക്കി കഴിയ്ക്കാം.

ഇതിന് പുറമെ ക്യാരറ്റ് കൊണ്ട് തോരമുണ്ടാക്കാം. അധികം എണ്ണയും നാളികേരവും ഉപയോഗിക്കരുതെന്നു മാത്രം.

മധുരം ഇഷ്ടമുള്ളവര്‍ക്ക് ക്യാരറ്റ് ഹല്‍വയും പരീക്ഷിക്കാം. എന്നാല്‍ നെയ്യും മധുരവും ചേര്‍ക്കുന്നത് തടി കുറയാന്‍ സഹായിക്കില്ല.

ഇളം മധുരവും സ്വാദുമുള്ളതു കൊണ്ട് വെറുതെ കടിച്ചു തിന്നാനും ഇത് നല്ലതാണ്.

ക്യാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി തടി കുറയ്ക്കൂ, ഒപ്പം ആരോഗ്യമുള്ള ഒരു ശരീരവും ലഭിക്കും.

English summary

Carrot Diet, Health, Weight, Breakfast, Skin, Food, ക്യാരറ്റ് ഡയറ്റ്, ആരോഗ്യം, തടി, വണ്ണം, പ്രാതല്‍, ഡിന്നര്‍, കണ്ണ്, ചര്‍മം, ഭക്ഷണം

Are you tired of eating the tasteless broccoli and stinky cabbage everyday? Chuck it and follow a tasty diet that will make you feel that you aren't sacrificing much,
Story first published: Thursday, January 3, 2013, 13:44 [IST]
X
Desktop Bottom Promotion