For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലും ചെയ്യാം, ഏറോബിക്‌സ് വ്യയാമങ്ങള്‍

|

നല്ലൊരു വ്യായാമം, ശരീരത്തിനു വഴക്കം ലഭിയ്ക്കുക, തടി കുറയുക തുടങ്ങിയ ധാരാളം പ്രയോജനങ്ങള്‍ ഏറോബിക്‌സ് വ്യായാമങ്ങള്‍ക്കുണ്ട്. ഇതു ചെയ്യുവാന്‍ ജിമ്മിലോ ഏറോബിക്‌സ ക്ലാസിലോ ചേരേണ്ടതില്ല. വീട്ടില്‍ തന്നെ ചെയ്യുവാന്‍ പറ്റിയ ചില ഏറോബിക്‌സ് വ്യായാമങ്ങളെക്കുറിച്ചറിയൂ,

സ്‌പോട്ട് ജോഗിംഗ് വീട്ടില്‍ തന്നെ ചെയ്യാവുന്ന നല്ലൊന്നാന്തരം ഏറോബിക്‌സ് വ്യായാമമാണ്. നിന്നിടത്തു നിന്ന് ജോഗ് ചെയ്യുക. ഇത് തടി കുറയ്ക്കും. ഏറോബിക്‌സിന്റെ ഗുണവും നല്‍കും. ഇത് അടുപ്പിച്ച്, ക്രമേണ വേഗത്തില്‍ ചെയ്യുകയും വേണം.

Exercise

സ്‌കിപ്പിംഗ് റോപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെ സ്‌കിപ്പിംഗ് ചെയ്യാം. ഇത് ഏറോബിക്‌സ് വ്യായാമത്തിനു സമമാണ്. പ്രത്യേകിച്ച് തുടയിലെ തടി കുറയ്ക്കാന്‍ ഇത് ഗുണം ചെയ്യും. കാലുകളിലെ മസിലുകളെ ശക്തിപ്പെടുത്തും.

ഏറോബിക്‌സ് വ്യ്ായാമത്തിന്റെ ഗുണം നല്‍കുന്ന മറ്റൊന്നാണ് കിക്ക് ബോക്‌സിംഗ്. മസിലുകള്‍ക്ക് ബലം നല്‍കാനും ലംഗ്‌സിന് ശക്തി നല്‍കാനും ഇത് സഹായിക്കും.

ഏറോബിക്‌സല്ലെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നൃത്തരൂപം ഈ ഗുണം ശരീരത്തിനു നല്‍കും. ഇത് തടി കുറയാനും ശരീരത്തിന് വഴക്കം ലഭിയ്ക്കാനും മസിലുകള്‍ക്ക് ശക്തി ലഭിയ്ക്കാനും സഹായിക്കും.

ജംപിങ് ജാക്‌സ് എ്‌ന്നൊരു വ്യായാമരീതിയുണ്ട്. കാലുകള്‍ അകറ്റി വച്ച് കൈകള്‍ വീശിക്കൊണ്ടു ചാടുന്ന രീതിയാണിത്. കുട്ടികള്‍ കളിയ്ക്കുന്നതു പോലെയെന്നു വേണമെങ്കില്‍ പറയാം. ഇതും നല്ലൊന്നാന്തരം ഏറോബിക്‌സ് വ്യായാമമാണ്.

English summary

Aerobics Exercise Do At Home

These home exercises can be done without using any extra equipment and without guidance. They help you lose weight fast and also open up your lungs. Try out these simple aerobic exercises at home and lose weight without spending money at gym.
Story first published: Wednesday, July 17, 2013, 15:41 [IST]
X
Desktop Bottom Promotion