For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസിലുകള്‍ക്കായി ചില വഴികള്‍

By Super
|

ശരീരത്തിലെ പേശികള്‍‌ എടുത്തുകാണിച്ച് നടക്കുന്നത് യുവാക്കളുടെ സ്വപ്നമാണ്. സിക്സ് പാക്ക് തരംഗം വീശുന്ന ഇക്കാലത്ത് മസില്‍ വളര്‍ച്ചക്കായി പല മാര്‍ഗ്ഗങ്ങളും ചെറുപ്പക്കാര്‍ അനുവര്‍ത്തിച്ചുവരുന്നു. എന്നാല്‍ പെട്ടന്നുള്ള പേശിവളര്‍ച്ചക്കായി കുറുക്കുവഴികള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമായ രീതിയല്ല. ജീവിത ശൈലിയില്‍ മാറ്റം വരുത്തി കാലികമായി പേശിവളര്‍ച്ച നേടുന്നതാണ് ശരിയായ മാര്‍ഗ്ഗം. അതിനായി ഭക്ഷണരീതിയും, വ്യായാമങ്ങളും ആരോഗ്യകരമായ രീതിയില്‍ പിന്തുടരേണ്ടതുണ്ട്.

ഒരു ദിവസം കൊണ്ട് നേടിയെടുക്കാവുന്നതല്ല ഇത്. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍‌ ഏതാനും ആഴ്ചകള്‍ കൊണ്ട് നിങ്ങള്‍ക്ക് പേശിവളര്‍ച്ചയില്‍ കാര്യമായ നേട്ടമുണ്ടാക്കാം.പേശികള്‍ക്ക് വലുപ്പവും, ആകൃതിയും നല്കാനുദ്ദേശിച്ചുള്ളതാണ് ബോഡി ബില്‍ഡിങ്ങ്.

ഭക്ഷണവും, വ്യായാമവുമുള്‍പ്പെടുന്ന ഏതാനും മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ഇവ പിന്തുടര്‍ന്നാല്‍‌ ആരോഗ്യവും, ആകര്‍ഷകത്വമുള്ള ശരീരം സ്വന്തമാക്കാം.

കലോറി

കലോറി

പേശീ വളര്‍ച്ചക്ക് ആവശ്യമായ വ്യായാമങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് കലോറി. എന്നാല്‍ കലോറി അമിതമായി ശരീരത്തില്‍ ചെല്ലുന്നതും ദോഷകരമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു ഫിറ്റ്നെസ് വിദഗ്ദ്ധന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം സ്വീകരിക്കാം.

കോംപൗണ്ട് എക്സര്‍സൈസ്

കോംപൗണ്ട് എക്സര്‍സൈസ്

ഏതെങ്കിലും ഒരു പേശീസമൂഹത്തിന് മാത്രമോ, ഒരു സന്ധിക്ക് മാത്രമോ അല്ലാതെ പല ഭാഗങ്ങള്‍ക്കായി ചെയ്യുന്ന വ്യായാമമാണ് കോംപൗണ്ട് എക്സര്‍സൈസ് എന്നറിയപ്പെടുന്നത്. ഇത് പേശീവളര്‍ച്ചക്ക് ഏറെ അനുയോജ്യമാണ്. ഭാരോദ്വഹനവും, കേബിളുകള്‍ ഉപയോഗിച്ചുള്ളതും ഉള്‍പ്പെടുന്ന വ്യായാമ രീതിയാണിത്.

പ്രഭാതത്തിലെ വ്യായാമങ്ങള്‍

പ്രഭാതത്തിലെ വ്യായാമങ്ങള്‍

പേശികള്‍ക്ക് ഏറെ അനുയോജ്യമാണ് രാവിലെയുള്ള വ്യായാമം. രാവിലെ വെറും വയറ്റില്‍ ചെയ്യുന്ന വ്യായാമങ്ങള്‍ പേശികളെ ഉത്തേജിപ്പിക്കുകയും വേഗത്തില്‍ വളര്‍ച്ച നേടാന്‍ സഹായിക്കുകയും ചെയ്യും.

എന്‍സൈമുകള്‍

എന്‍സൈമുകള്‍

മസില്‍ പെരുപ്പിക്കാനായുള്ള പരിശ്രമങ്ങള്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും. അതിനാല്‍ തന്നെ കൂടുതലായി കഴിക്കുന്ന ആഹാരം ദഹിപ്പിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനും പ്രത്യേക എന്‍സൈമുകള്‍ വേണ്ടി വരും.

ജലം

ജലം

ശാരീരികവളര്‍ച്ചക്ക് അനിവാര്യമായതാണ് ധാരാളം വെള്ളവും, മറ്റ് പാനീയങ്ങളും കുടിക്കുക എന്നത്. വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ദിവസവും ധാരാളം വെള്ളം കുടിക്കണം. ശാരീരികാഭ്യാസങ്ങള്‍ക്കിടക്കും 10-20 മിനുട്ട് കൂടുമ്പോള്‍ വെള്ളം കുടിക്കുന്നത് വഴി ശരീരത്തില്‍ ജലാംശം കുറയുന്നത് തടയാം.

സ്ക്വാറ്റ്

സ്ക്വാറ്റ്

ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന വിധത്തിലുള്ള വ്യായാമമാണ് സ്ക്വാറ്റ്. എന്നാല്‍ ഇത് ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ മുട്ടിന് വേദനയുണ്ടാകാനിടയുണ്ട്.

ഭാരോദ്വഹനം

ഭാരോദ്വഹനം

മസില്‍ വളര്‍ച്ചക്ക് സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ഭാരോദ്വഹനം. ഇത് സ്ഥിരമായി ചെയ്യുക.

പ്രോട്ടീന്‍

പ്രോട്ടീന്‍

ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് ഏറെ സമ്മര്‍ദ്ധമുണ്ടാവുകയും, ധാരാളം പ്രോട്ടീന്‍ ആവശ്യമായി വരുകയും ചെയ്യും. ഈ പ്രോട്ടീനുകള്‍ അമിനോ ആസിഡുകളായി വിഘടിച്ച് വ്യായാമം ചെയ്യുമ്പോള്‍ ഉപയോഗിക്കപ്പെടും. ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തനശേഷി നല്കാന്‍ പ്രോട്ടീന്‍ ഉപകരിക്കും.

വ്യായാമങ്ങളുടെ ശരിയായ രീതി

വ്യായാമങ്ങളുടെ ശരിയായ രീതി

പേശികള്‍ക്ക് വലുപ്പവും ആകാരഭംഗിയും കൂടാന്‍ ഭാരോദ്വഹനം അത്യാവശ്യമാണ്. അത് ശരിയായ രീതിയിലും ക്രമത്തിലും ചെയ്യുക.

വ്യായാമത്തിന് ശേഷമുള്ള ഭക്ഷണം

വ്യായാമത്തിന് ശേഷമുള്ള ഭക്ഷണം

പ്രോട്ടീന്‍, കാര്‍ബണ്‍ എന്നിവയാല്‍ സമ്പന്നമായ ആഹാരം വ്യായാമത്തിന് ശേഷം കഴിച്ചാല്‍ പേശീവളര്‍ച്ച എളുപ്പമാകും. അമിനോ ആസിഡിന്‍റെ സാന്നിധ്യത്താല്‍ കാര്‍ബണ്‍ ഇന്‍സുലിന്‍റെ അളവ് കൂട്ടുകയും അത് പേശിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

ഉറക്കം

ഉറക്കം

ശരീരത്തിന് ഉന്മേഷം ലഭിക്കാനും വളര്‍ച്ച നേടാനും മതിയായ ഉറക്കം പ്രധാനമാണ്. ദിവസം എട്ട് മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ഇരുമ്പ് ധാരാളമായി അടങ്ങിയ ചുവന്ന മാംസം പേശിവളര്‍ച്ചയെ സഹായിക്കും. അതുപോലെ തന്നെ നല്ലതാണ് മുട്ട. പ്രോട്ടീനും, ന്യൂട്രീനുകളും സമൃദ്ധമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

കൊഴുപ്പ്

കൊഴുപ്പ്

പരിപ്പ്, മത്സ്യം പോലുള്ള ഊര്‍ജ്ജദായകമായ നല്ല കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുക. ശരീരത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് കൊഴുപ്പ് അനിവാര്യമാണ്.

ഹൃദയത്തിനുള്ള വ്യായാമം

ഹൃദയത്തിനുള്ള വ്യായാമം

വ്യായാമങ്ങളില്‍ ഹൃദയത്തിന് വേണ്ടിയുള്ളവയും ചെയ്യുക. ഇത് പേശിവളര്‍ച്ചക്ക് തടസമാവില്ല.

കാലദൈര്‍ഘ്യം

കാലദൈര്‍ഘ്യം

പെട്ടന്നൊരു ദിവസം കൊണ്ട് നേടിയെടുക്കാവുന്നതല്ല ശാരീരിക മികവ്. സ്ഥിരമായി വ്യയാമം ചെയ്യുന്ന ആള്‍ക്കും, തുടക്കക്കാര്‍ക്കും വ്യത്യസ്ഥമായ രീതികളാണ് ഉപയോഗിക്കുക. നിങ്ങളൊരു തുടക്കക്കാരനാണെങ്കില്‍ ചെയ്യേണ്ടുന്ന നടപടിക്രമങ്ങള്‍ ശരിയായി പഠിച്ച് ചെയ്യുക. ആരോഗ്യം നേടാന്‍ സമയമെടുക്കും എന്ന ബോധ്യത്തോടെ നേരായ ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കുക.

മസില്‍ വളര്‍ത്തും ഭക്ഷണങ്ങള്‍മസില്‍ വളര്‍ത്തും ഭക്ഷണങ്ങള്‍

English summary

15 Ways To Build Muscles

The quickest way to build muscles is to forget about trying to get bulky in the shortest time possible and focus more on what you can change about your lifestyle to make your muscles grow in a reasonable time frame. Making the right diet and exercise choices will help you start building muscles in a healthy manner. It won't happen overnight, but if you use the following article as a guide, you should notice a difference within just a few weeks.
X
Desktop Bottom Promotion